/indian-express-malayalam/media/media_files/ww8O4QKl4UzPRKluKxQW.jpg)
Instant Ragi Dosa: ചിത്രം: ഫ്രീപിക്
Instant Ragi Dosa: കാൽസ്യം, പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. മുത്താറിയെന്നും പഞ്ഞപ്പുല്ലെന്നുമൊക്കെ റാഗിയെ വിളിക്കാറുണ്ട്.
പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്. മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച പ്രതിരോധിക്കാനും നല്ലതാണ്.
റാഗി ഉപയോഗിച്ച് പോഷകസമൃദ്ധമായ ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
Ingredients for Quick and Easy Ragi Dosa: ചേരുവകൾ
- റാഗി- 200 ഗ്രം
- ഉഴുന്ന് പരിപ്പ്- 50 ഗ്രാം
- ഉലുവ- 1 ടീസ്പൂൺ
- ചോറ്- 2 ടേബിൾ സ്പൂൺ
Step-by-Step Instructions for Making Instant Ragi Dosa: തയ്യാറാക്കുന്ന വിധം
- റാഗി നന്നായി കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.
- ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവയും രണ്ട് മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കാൻ മാറ്റി വെയ്ക്കുക.
- നന്നായി കുതിർത്ത റാഗിയും ഉഴുന്നും ഉലുവയും, വേവിച്ച ചോറും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
- അരച്ചെടുത്ത മാവ് പുളിപ്പിക്കാനായി 12 മണിക്കൂർ മാറ്റിവയ്ക്കുക.
- നന്നായി പുളിച്ച മാവിൽ അൽപ്പം ഉപ്പും ചേർത്ത് ദോശ ചുട്ടെടുക്കാം.
- ഇൻസ്റ്റൻ്റ് ദോശയാണ് ആവശ്യമെങ്കിൽ മാവ് അരച്ചെടുത്തതിലേയ്ക്ക് ഒരു നുള്ള് ബേക്കിങ് സോഡ കൂടി ചേർത്തിളക്കി പതിനഞ്ച് മിനിറ്റ മാറ്റി വെച്ചാൽ മാതിയാകും. ശേഷം ദോശ ചുട്ടെടുക്കാം.
Read More
- Low-Calorie Spinach Dosa: പാലക്ക് ചീര കൊണ്ട് ഹെൽത്തി ദോശ
- പച്ചമുളകും തൈരും മതി അസാധ്യ രുചിയിൽ 1 മിനിറ്റിൽ കറി റെഡി
- ചമ്മന്തി തയ്യാറാക്കാൻ ഇനി നിലക്കടല മതിയാകും
- ബീൻസ് ഇനി ഇങ്ങനെ ഫ്രൈ ചെയ്തെടുക്കൂ
- ചെന്നൈ സ്പെഷ്യൽ കല്ല്യാണ ബിരിയാണി
- പച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡിപച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡി
- കുക്കർ ഉണ്ടെങ്കിൽ മട്ടൺ റോസ്റ്റ് സിംപിളായി തയ്യാറാക്കാം
- സ്പൈസി ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ
- ഒരു കപ്പ് അരിപ്പൊടി മതി, മിനിറ്റുകൾക്കുള്ളിൽ പിടി കൊഴുക്കട്ട തയ്യാർ
- ഉഴുന്ന് കഞ്ഞി കഴിച്ചിട്ടുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
- കട്ടൻ ചായ കടുപ്പത്തിൽ ഐസ് ഇട്ട് കുടിച്ചാലോ?
- ഉണക്കമുന്തിരി അച്ചാർ കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്
- upma recipe: ഉപ്പുമാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, സിംപിളാണ് റെസിപ്പി
- പുറമേ ക്രിസ്പി അകമേ ജ്യൂസി, ഈ ചിക്കൻ 65 ട്രൈ ചെയ്തു നോക്കൂ
- ആവി പറക്കുന്ന നല്ല ചൂടൻ സോഫ്റ്റ് കൊഴുക്കട്ട
- സിംപിൾ ക്രീമി പനീർ മസാല കറി
- തട്ടുകട സ്റ്റൈലിൽ മുട്ടക്കപ്പ, ട്രൈ ചെയ്തു നോക്കൂ
- Idli Recipe: പഞ്ഞിപ്പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- വാളൻപുളി മസാല കൊണ്ട് നാടൻ മീൻ ഫ്രൈ
- ചെറുപയറുണ്ടോ? ഈ ഗുജറാത്തി വിഭവം ട്രൈ ചെയ്തു നോക്കൂ
- കൂളായിരിക്കാൻ ഒരു കുക്കുമ്പർ ഡ്രിങ്ക്
- മണം കൊണ്ട് കൊതിപ്പിക്കുന്ന കിടിലൻ ഗാർലിക് ചിക്കൻ ഫ്രൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.