New Update
/indian-express-malayalam/media/media_files/r6NROXSvys0VKItGYsAK.jpeg)
കല്ല്യാണ ബിരിയാണി
ബിരിയാണി പല വിധം ഉണ്ടെങ്കിലും നല്ല സ്പൈസി ആയിട്ടുള്ള കല്ല്യാണ ബിരിയാണി കഴിച്ചിട്ടുണ്ടോ?. ചെന്നൈയിൽ ഏറെ പ്രചാരത്തിലുള്ള ഒരു വിഭവമാണിത്. കല്ല്യാണത്തിൻ്റെ ഭാഗമായി എത്തുന്ന ധാരാളം അതിഥികൾക്കു വേണ്ടി ചിക്കനും അരിയും മസാലയോടൊപ്പം ഒരുമിച്ച് വേവിച്ചെടുക്കുന്ന രീതിയാണ് ഇതിന്. ദം ബിരിയാണിയുടെ മറ്റൊരു വകഭേദം എന്നു തന്നെ പറയാം. നല്ല സ്പൈസി ആയ ആഹാരങ്ങളോട് പ്രിയമുള്ളവർക്ക് ഇത് എന്തായാലും ഇഷ്ട്ടപ്പെടും. ആവശ്യത്തിനനുസരിച്ച് എരിവിലും മാറ്റം വരുത്താവുന്നതേയുള്ളൂ. അക്ഷയ മെറിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
- ചേരുവകൾ
- നെയ്യ്- 3-4 ടേബിസ്പൂൺ
- കറുവാപ്പട്ട- 4
- ഗ്രാമ്പൂ- 4
- ഏലയ്ക്ക- 4
- വഴനയില- 4
- സവാള- 4
- മല്ലിയില- അര കപ്പ്
- പുതിനയില- അരകപ്പ്
- പച്ചമുളക്- 4
- ഇഞ്ചി- 100 ഗ്രാം
- വെളുത്തുള്ളി- 50 ഗ്രാം
- കാശ്മീരിമുളകുപൊടി- 2.5 ടേബിൾസ്പൂൺ
- തക്കാളി- 4
- ഉപ്പ്- ആവശ്യത്തിന്
- തൈര്- 200 മില്ലി
- നാരങ്ങ- 1
- വെള്ളം- 800 മില്ലി
- ചിക്കൻ- 1 കിലോ
- ബസ്മതി അരി- 1 കിലോ
തയ്യാറാക്കുന്ന വിധം
- 1 കിലോ ബസ്മതി അരി നന്നായി കഴുകി അൽപ്പം ഉപ്പ് കൂടി ചേർത്ത് കുതിർത്തു വെയ്ക്കുക.
- ശേഷം അടുപ്പിൽ വെച്ച് പകുതി വേവിച്ച് മാറ്റുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് മൂന്നോ നാലോ ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി നാല് ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയിലയും, ഇടത്തരം വലിപ്പമുള്ള നാല് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
- അതിലേയ്ക്ക് അര കപ്പ് മല്ലിയില അരിഞ്ഞത്, അര കപ്പ് പുതിനയില, നാല് പച്ചമുളക് നീളത്തിൽ കീറിയത്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു കൂടി ചേർത്ത് ഇളക്കുക.
- രണ്ടര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും, നാല് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വേവിക്കുക.
- ഒരു നാരങ്ങ പകുതി പിഴിഞ്ഞതും, 200 മില്ലി തൈരും ചേർത്തിളക്കുക.
- ബിരിയാണി കഷ്ണങ്ങളാക്കിയ ചിക്കൻ അതിലേയ്ക്ക് ചേർത്ത് അടച്ചു വെച്ച് പത്ത് മിനിറ്റ് വേവിക്കുക.
- പകുതി വേവിച്ച ബസ്മതി അരി ചേർത്ത് 800 മില്ലി വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
- പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ അടച്ചുവെച്ച് ഇടത്തരം തീയിൽ വേവിക്കുക.
- ശേഷം അടുപ്പണച്ച് അര മണിക്കൂർ കഴിഞ്ഞ് തുറന്ന് വിളമ്പാം.
Read More
Advertisment
- പച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡിപച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡി
- കുക്കർ ഉണ്ടെങ്കിൽ മട്ടൺ റോസ്റ്റ് സിംപിളായി തയ്യാറാക്കാം
- സ്പൈസി ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ
- ഒരു കപ്പ് അരിപ്പൊടി മതി, മിനിറ്റുകൾക്കുള്ളിൽ പിടി കൊഴുക്കട്ട തയ്യാർ
- ഉഴുന്ന് കഞ്ഞി കഴിച്ചിട്ടുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
- കട്ടൻ ചായ കടുപ്പത്തിൽ ഐസ് ഇട്ട് കുടിച്ചാലോ?
- ഉണക്കമുന്തിരി അച്ചാർ കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്
- upma recipe: ഉപ്പുമാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, സിംപിളാണ് റെസിപ്പി
- പുറമേ ക്രിസ്പി അകമേ ജ്യൂസി, ഈ ചിക്കൻ 65 ട്രൈ ചെയ്തു നോക്കൂ
- ആവി പറക്കുന്ന നല്ല ചൂടൻ സോഫ്റ്റ് കൊഴുക്കട്ട
- സിംപിൾ ക്രീമി പനീർ മസാല കറി
- തട്ടുകട സ്റ്റൈലിൽ മുട്ടക്കപ്പ, ട്രൈ ചെയ്തു നോക്കൂ
- Idli Recipe: പഞ്ഞിപ്പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- വാളൻപുളി മസാല കൊണ്ട് നാടൻ മീൻ ഫ്രൈ
- ചെറുപയറുണ്ടോ? ഈ ഗുജറാത്തി വിഭവം ട്രൈ ചെയ്തു നോക്കൂ
- കൂളായിരിക്കാൻ ഒരു കുക്കുമ്പർ ഡ്രിങ്ക്
- മണം കൊണ്ട് കൊതിപ്പിക്കുന്ന കിടിലൻ ഗാർലിക് ചിക്കൻ ഫ്രൈ
- ചെറിയ ഉള്ളിയും തൈരുമുണ്ടോ? സ്വാദിഷ്ടമായൊരു കറിയൊരുക്കാം
- അരിപ്പൊടി ഇല്ലെങ്കിലും കപ്പ മതി ആവി പറക്കുന്ന സോഫ്റ്റ് പുട്ട് റെഡി
- ഓവനും മുട്ടയും വേണ്ട, ഈസി ചോക്ലേറ്റ് കേക്ക്
- ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയ്യാറാക്കി നോക്കൂ
- പനീർ റോസ്റ്റിന് ഒരു സിംപിൾ റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.