/indian-express-malayalam/media/media_files/mzvWBohVQ785lzcp7eja.jpeg)
പിടി കൊഴുക്കട്ട
ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ട മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സാധാരണ അരിപ്പൊടി ഉരുളകളാക്കി ഉള്ളിൽ ശർക്കരയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നതാണ് പതിവ്. എന്നാൽ അതിലും വ്യത്യസതമായി ചേരുവകളെല്ലാം ഒരുമിച്ച് ചേർത്ത് വേവിച്ചും ഇത് തയ്യാറാക്കാവുന്നതാണ്. കൂടെ കുറച്ച് ഉഴുന്ന് പരിപ്പ് കൂടി വേണമെന്നേ ഉള്ളൂ. പിടി കൊഴുക്കട്ട എന്നാണ് ഇത് അറിയപ്പെടുന്നത്.
അരിപ്പൊടി വറുത്തെടുത്താണ് അത് തയ്യാറാക്കേണ്ടത്. പരിപ്പിനൊപ്പം ശർക്കരയും തേങ്ങയും ചേർത്ത് വേവിച്ചെടുക്കണം. ആവശ്യമെങ്കിൽ ലഭ്യമായ നട്സ് കൂടി മാവിൽ ചേർക്കാം. പ്രവീൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പിടി കൊഴുക്കട്ട തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- ഉഴുന്നു പരിപ്പ്- 4 ടേബിൾസ്പൂൺ
- വെള്ളം- 2.5 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- ശർക്കര- 3/4 കപ്പ്
- തേങ്ങ- 1/4 കപ്പ്
- ഏലയ്ക്കപ്പൊടി- 1 ടീസ്പൂൺ
- നെയ്യ്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് അരിപ്പൊടി ചേർത്ത് വറുത്തെടുക്കുക.
- അതേ പാത്രത്തിലേയ്ക്ക് 4 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ് ചേർത്ത് വറുത്തെടുക്കുക.
- അതിലേയ്ക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് പരിപ്പ് വേവിക്കുക.
- പരിപ്പ് വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, മുക്കാൽ കപ്പ് ശർക്കര പൊടിച്ചത്, കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്ത് വേവിക്കുക.
- ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിയും, ഒരു ടേബിൾസ്പൂൺ നെയ്യും ചേർക്കുക.
- വെള്ളം തിളച്ചു വരുമ്പോൾ വറുത്ത അരിപ്പൊടി കൂടി ചേർത്തിളക്കുക.
- വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം.
- മാവ് തണുത്തതിനു ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റുക. ഇവ ആവിയിൽ വേവിച്ചെടുത്ത് ചൂടോടെ കഴിച്ചു നോക്കൂ.
Read More
- ഉഴുന്ന് കഞ്ഞി കഴിച്ചിട്ടുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
- കട്ടൻ ചായ കടുപ്പത്തിൽ ഐസ് ഇട്ട് കുടിച്ചാലോ?
- ഉണക്കമുന്തിരി അച്ചാർ കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്
- upma recipe: ഉപ്പുമാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, സിംപിളാണ് റെസിപ്പി
- പുറമേ ക്രിസ്പി അകമേ ജ്യൂസി, ഈ ചിക്കൻ 65 ട്രൈ ചെയ്തു നോക്കൂ
- ആവി പറക്കുന്ന നല്ല ചൂടൻ സോഫ്റ്റ് കൊഴുക്കട്ട
- സിംപിൾ ക്രീമി പനീർ മസാല കറി
- തട്ടുകട സ്റ്റൈലിൽ മുട്ടക്കപ്പ, ട്രൈ ചെയ്തു നോക്കൂ
- Idli Recipe: പഞ്ഞിപ്പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- വാളൻപുളി മസാല കൊണ്ട് നാടൻ മീൻ ഫ്രൈ
- ചെറുപയറുണ്ടോ? ഈ ഗുജറാത്തി വിഭവം ട്രൈ ചെയ്തു നോക്കൂ
- കൂളായിരിക്കാൻ ഒരു കുക്കുമ്പർ ഡ്രിങ്ക്
- മണം കൊണ്ട് കൊതിപ്പിക്കുന്ന കിടിലൻ ഗാർലിക് ചിക്കൻ ഫ്രൈ
- ചെറിയ ഉള്ളിയും തൈരുമുണ്ടോ? സ്വാദിഷ്ടമായൊരു കറിയൊരുക്കാം
- അരിപ്പൊടി ഇല്ലെങ്കിലും കപ്പ മതി ആവി പറക്കുന്ന സോഫ്റ്റ് പുട്ട് റെഡി
- ഓവനും മുട്ടയും വേണ്ട, ഈസി ചോക്ലേറ്റ് കേക്ക്
- ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയ്യാറാക്കി നോക്കൂ
- പനീർ റോസ്റ്റിന് ഒരു സിംപിൾ റെസിപ്പി
- തേങ്ങാപ്പാൽ ചേർത്തു വറ്റിച്ച ക്രീമി ചെമ്മീൻ കറി
- കൊറിയൻ സ്പെഷ്യൽ സ്പൈസി ഉരുളക്കിഴങ്ങ് സ്നാക്ക്
- പപ്പായ കൊണ്ട് കേക്ക് തയ്യാറാക്കാൻ പറ്റുമോ? ഇങ്ങനെ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.