New Update
/indian-express-malayalam/media/media_files/qUJhk7dPabom9VCAZIFl.jpg)
പനീർ മസാല
പാലപ്പത്തിനും ചപ്പാത്തിക്കും എന്തിനേറെ പറയുന്നു ചോറിനും ബിരിയാണിക്കുമൊപ്പം കഴിക്കാവുന്ന കറിയാണ് പനീർ. എല്ലാവർക്കും അത് ഇഷ്ട്ടമാകണം എന്നില്ല. സാധാരണ വെളുത്തുള്ളിയും, സവാളയുമൊക്കെ ചേർത്തു വഴറ്റി പനീർ കൂടി ഒപ്പം ഇട്ട് വേവിച്ചാണ് ഈ കറി തയ്യാറാക്കുന്നത്. ഇതേ കറി തന്നെ കാശ്മീരിലേയ്ക്ക് എത്തിയാൽ വെളുത്തുള്ളിയും സവാളയും ചേർക്കാതെ തന്നെ ക്രീമിയായി തയ്യാറാക്കിയെടുക്കുന്നതു കാണാം. പനീർ യാഖ്നി എന്നാണിത് അറിയപ്പെടുന്നത്. വളരെ സിംപിളാണ് ഇതിൻ്റെ റെസിപ്പി. ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പനീർ യാഖ്നി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- പെരുംജീരകം- 1ടേബിൾസ്പൂൺ
- ജീരകം- 1 ടേബിൾസ്പൂൺ
- പച്ചഏലയ്ക്ക- 4-5 എണ്ണം
- ഉണങ്ങിയ ഏലയ്ക്ക- 1 എണ്ണം
- വറ്റൽമുളക്- 2-3 എണ്ണം
- കുരുമുളക്- 1/2 ടേബിൾസ്പൂൺ
- കശുവണ്ടി- 7-8 എണ്ണം
- പനീർ- 2-3 ക്യൂബ്
- നെയ്യ്- ആവശ്യത്തിന്
- ഇഞ്ചി- ഒരു ഇഞ്ച്
- വെളുത്തുള്ളി- 4-5 എണ്ണം
- പച്ചമുളക്- 3 എണ്ണം
- തൈര്- 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- ഫ്രഷ് ക്രീം- 2-3 ടേബിൾസ്പൂൺ
- മല്ലിയില
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ പെരുംജീരകം, ഒരു ടേബിൾസ്പൂൺ ജീരകം, ഒരു ടേബിൾസ്പൂൺ മല്ലി, നാലോ അഞ്ചോ പച്ച ഏലയ്ക്ക, ഉണങ്ങിയ ഏലയ്ക്ക ഒരെണ്ണം, രണ്ടോ മൂന്നോ വറ്റൽമുളക്, അര ടേബിൾസ്പൂൺ കുരുമുളക് എന്നിവ വറുത്തെടുക്കുക.
- ഇവ നന്നായി പൊടിച്ച് മാസല തയ്യാറാക്കുക.
- വെള്ളത്തിൽ കുതിർത്തുവെച്ച ഏഴോ എട്ടോ കശുവണ്ടിയിലേയ്ക്ക് മൂന്ന് പനീർ ക്യൂബ് ചേർത്ത് അരച്ചെടുക്കുക.
- ഒരു പാനിൽ അൽപ്പം നെയ്യ് ഒഴിച്ച് അഞ്ചോ ആറോ പനീർ ക്യൂബുകൾ വറുത്തു മാറ്റുക.
- അതേ പാനിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തിളക്കുക.
- മൂന്ന് പച്ചമുളക്, കശുവണ്ടിയും പനീരും അരച്ചെടുത്തതും ചേർത്തിളക്കുക.
- കുറച്ച് വെള്ളം കൂടി ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക.
- കാൽ കപ്പ് തൈര് ചേർത്ത് കുറഞ്ഞ തീയിൽ ഇളക്കിക്കൊണ്ടിരിക്കുക.
- ശേഷം അടച്ചുവെച്ച് മൂന്ന് മിനിറ്റ് വേവിക്കുക.
- തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, വറുത്ത പനീർ ക്യൂബുകൾ, പൊടിച്ചു വെച്ച മസാലയും ചേർത്തിളക്കുക.
- മൂന്ന് ടേബിൾസ്പൂൺ ഫ്രഷ്ക്രീം കൂടിചേർത്തിളക്കുക.
- മറ്റൊരു പാനിൽ അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഇഞ്ചി ചെറുതായി അരിഞ്ഞതും, കാപ്സിക്കം ചെറുതായി അരിഞ്ഞതും, തക്കാളി കഷ്ണങ്ങളാക്കിയതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
- അത് തിളച്ചു വരുന്ന കറിയിലേയ്ക്കു ചേർത്തിളക്കി അടുപ്പണയ്ക്കാം, കുറച്ച് മല്ലിയില ചേർത്ത് വിളമ്പാം.
Read More
Advertisment
- തട്ടുകട സ്റ്റൈലിൽ മുട്ടക്കപ്പ, ട്രൈ ചെയ്തു നോക്കൂ
- Idli Recipe: പഞ്ഞിപ്പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- വാളൻപുളി മസാല കൊണ്ട് നാടൻ മീൻ ഫ്രൈ
- ചെറുപയറുണ്ടോ? ഈ ഗുജറാത്തി വിഭവം ട്രൈ ചെയ്തു നോക്കൂ
- കൂളായിരിക്കാൻ ഒരു കുക്കുമ്പർ ഡ്രിങ്ക്
- മണം കൊണ്ട് കൊതിപ്പിക്കുന്ന കിടിലൻ ഗാർലിക് ചിക്കൻ ഫ്രൈ
- ചെറിയ ഉള്ളിയും തൈരുമുണ്ടോ? സ്വാദിഷ്ടമായൊരു കറിയൊരുക്കാം
- അരിപ്പൊടി ഇല്ലെങ്കിലും കപ്പ മതി ആവി പറക്കുന്ന സോഫ്റ്റ് പുട്ട് റെഡി
- ഓവനും മുട്ടയും വേണ്ട, ഈസി ചോക്ലേറ്റ് കേക്ക്
- ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയ്യാറാക്കി നോക്കൂ
- പനീർ റോസ്റ്റിന് ഒരു സിംപിൾ റെസിപ്പി
- തേങ്ങാപ്പാൽ ചേർത്തു വറ്റിച്ച ക്രീമി ചെമ്മീൻ കറി
- കൊറിയൻ സ്പെഷ്യൽ സ്പൈസി ഉരുളക്കിഴങ്ങ് സ്നാക്ക്
- പപ്പായ കൊണ്ട് കേക്ക് തയ്യാറാക്കാൻ പറ്റുമോ? ഇങ്ങനെ ചെയ്തു നോക്കൂ
- ദോശ റെഡി മിനിറ്റുകൾക്കുള്ളിൽ, മാവ് തയ്യാറാക്കി സൂക്ഷിക്കേണ്ട
- ഒരു ഈസി ഷെയ്ക്ക്, നേന്ത്രപ്പഴം മാത്രം മതി
- എരിവും പുളിയും മധുരവും ചേർന്ന രുചികരമായ വാളൻപുളി അച്ചാർ
- വെറും പത്ത് മിനിറ്റിൽ ചിക്കൻ ഉലർത്തിയത് റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.