New Update
/indian-express-malayalam/media/media_files/aJKbzt2z3WzTCNuzds2W.jpeg)
ഗാർലിക് ചിക്കൻ ഫ്രൈ
ചിക്കൻ ഫ്രൈ കഴിക്കാൻ കൊതിയില്ലാവരാരുണ്ട്?. നല്ല മസാല പുരട്ടി വെച്ച് ചിക്കൻ കഷ്ണങ്ങൾ ചൂടെണ്ണയിൽ വറുത്തെടുത്ത് ചോറിനോ ചപ്പാത്തിക്കോ ഒപ്പം കഴിക്കാൻ തന്നെ നല്ല രുചിയാണ്. എന്നാൽ ഇനി അങ്ങനെ ഫ്രൈ ചെയ്യുനമ്പോൾ വെളുത്തുള്ളി കൂടി ചേർത്തു നോക്കൂ. രുചികരമായ ഗാർലിക് ചിക്കൻ ഫ്രൈ ആണ് ഐറ്റം. സ്ഥിരം മസാലക്കൂട്ടിനൊപ്പം വെളുത്തുള്ളി വറുത്ത് പൊടിച്ചതു കൂടി ചേർത്ത് ഫ്രൈ ചെയ്തു നോക്കൂ. നല്ല മണവും രുചിയുമുള്ള ക്രിസ്പ്പി ചിക്കൻ ഫ്രൈ തന്നെ ഊണുമേശയിലെത്തിക്കാം. എൻ്റെ അടുക്കള എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- മഞ്ഞൾപ്പൊടി
- ഉപ്പ്
- ഇഞ്ചി
- വെളുത്തുള്ളി
- നാരങ്ങ
- കറുവാപ്പട്ട
- ഗ്രാമ്പൂ
- ഏലയ്ക്ക
- മല്ലി
- കുരുമുളക്
- ജീരകം
- പെരുംജീരകം
- വെളുത്തുള്ളി
- കാശ്മീരിമുളകുപൊടി
- വെളിച്ചെണ്ണ
- സവാള
- കറിവേപ്പില
- മല്ലിയില
തയ്യാറാക്കുന്ന വിധം
- ചിക്കൻ വൃത്തിയായി കഴുകിയെടുത്തതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, ഒരു നാരങ്ങയുടെ പകുതി നീര് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് കറുവാപ്പട്ട, മൂന്ന് ഗ്രാമ്പൂ, മൂന്ന് ഏലയ്ക്ക, രണ്ട് സ്പൂൺ മല്ലി, ഒന്നര സ്പൂൺ കുരുമുളക്, അര സ്പൂൺ ജീരകം, ഒരു സ്പൂൺ പെരുംജീരകം എന്നിവയും വെളുത്തുള്ളിയും വറുത്തെടുക്കുക.
- ഇതിലേയ്ക്ക് രണ്ട് സ്പൂൺ കാശ്മീരി മുളകുപൊടി കൂടി ചേർത്ത് പൊടിച്ചു മാറ്റി വെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റുക.
- ഇതിലേയ്ക്ക് മസാല പുരട്ടിയ ചിക്കൻ ചേർത്തു വേവിക്കുക.
- വെന്തു വരുമ്പോൾ തയ്യാറാക്കിയ മസാല കൂടി ചേർത്തിളക്കുക.
- അൽപ്പം മല്ലിയിലയും, കറിവേപ്പിലയും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ ജ്യൂസും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
Read More
Advertisment
- ചെറിയ ഉള്ളിയും തൈരുമുണ്ടോ? സ്വാദിഷ്ടമായൊരു കറിയൊരുക്കാം
- അരിപ്പൊടി ഇല്ലെങ്കിലും കപ്പ മതി ആവി പറക്കുന്ന സോഫ്റ്റ് പുട്ട് റെഡി
- ഓവനും മുട്ടയും വേണ്ട, ഈസി ചോക്ലേറ്റ് കേക്ക്
- ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയ്യാറാക്കി നോക്കൂ
- പനീർ റോസ്റ്റിന് ഒരു സിംപിൾ റെസിപ്പി
- തേങ്ങാപ്പാൽ ചേർത്തു വറ്റിച്ച ക്രീമി ചെമ്മീൻ കറി
- കൊറിയൻ സ്പെഷ്യൽ സ്പൈസി ഉരുളക്കിഴങ്ങ് സ്നാക്ക്
- പപ്പായ കൊണ്ട് കേക്ക് തയ്യാറാക്കാൻ പറ്റുമോ? ഇങ്ങനെ ചെയ്തു നോക്കൂ
- ദോശ റെഡി മിനിറ്റുകൾക്കുള്ളിൽ, മാവ് തയ്യാറാക്കി സൂക്ഷിക്കേണ്ട
- ഒരു ഈസി ഷെയ്ക്ക്, നേന്ത്രപ്പഴം മാത്രം മതി
- എരിവും പുളിയും മധുരവും ചേർന്ന രുചികരമായ വാളൻപുളി അച്ചാർ
- വെറും പത്ത് മിനിറ്റിൽ ചിക്കൻ ഉലർത്തിയത് റെഡി
- നത്തോലി ഫ്രൈ നല്ല ക്രിസ്പിയായി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ട്രൈ ചെയ്യൂ ഈ ഓട്സ് ചില്ല
- വറുത്തരച്ച നാടൻ കൂന്തൽ കറി
- കിടിലൻ രുചിയിൽ മുട്ട ബുർജി
- പായസം മാത്രമല്ല സേമിയ ഉണ്ടെങ്കിൽ പുലാവും തയ്യാറാക്കാം
- വെറും കാരറ്റ് കേക്കല്ല, മധുരമൂറുന്ന പുഡ്ഡിംഗ്
- എരിവും പുളിയുമുള്ള തട്ടുകട സ്റ്റൈൽ മുളക് ബജ്ജി
- രുചികരവും ആരോഗ്യപ്രദവുമായ ഒരു വെറൈറ്റി വെള്ളരി സാലഡ്
- ചോറിനും ചപ്പാത്തിക്കും ബീറ്റ്റൂട്ട് സൽന, സിംപിൾ കറി റെസിപ്പി
- ആസ്വദിച്ചു കഴിക്കാൻ മിനി ചൈനീസ് മിൽക്ക് കേക്ക്
- ഗുണമേറെയുണ്ട് ഈ ബീറ്റ്റൂട്ട് അച്ചാറിന്
- ചപ്പാത്തി ബാക്കി വന്നോ? എങ്കിൽ രുചികരമായ ന്യൂഡിൽസ് ആക്കി മാറ്റൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.