/indian-express-malayalam/media/media_files/0gZKvzPa4kRX2sS3cUsR.jpeg)
പപ്പായ കേക്ക്
കേക്ക് കഴിക്കാൻ ഇഷ്ടമാണോ?. വ്യത്യസ്ത രുചിയിലും ആകൃതിയിലുമൊക്കെ കേക്ക് ഇന്ന് ലഭ്യമാണ്. അതിൽ നിങ്ങൾ പപ്പായ കേക്ക് കണ്ടിട്ടിണ്ടോ?. വെറും പപ്പായ അല്ല നല്ല പച്ച പപ്പായ കൊണ്ട് തയ്യാറാക്കുന്ന കേക്കാണ് ഐറ്റം. കേക്കിൻ്റെ രുചിയും കപ്ലങ്ങയുടെ ഗുണങ്ങളും ചേരുന്ന അടിപൊളി സ്നാക്കാണിത്. വിറ്റാമിൻ, പൊട്ടാസ്യം, കാൽസ്യം, എന്നിങ്ങനെ ധാരാളം പോഷകങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. അതു കൊണ്ട് ഹെൽത്തിയാണ് എന്നതിൽ സംശയം വേണ്ട. ഭക്ഷണ നിയന്ത്രണം ഉള്ളവരിൽ കേക്ക് കഴിക്കാൻ കൊതിയുള്ളവർക്ക് ട്രൈ ചെയ്തു നോക്കാവുന്ന കേക്കാണിത്. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പപ്പായ
- വെള്ളം
- പാൽപ്പൊടി
- പഞ്ചസാര
- മുട്ട
- ഏലയ്ക്കപ്പൊടി
- നെയ്യ്
- കശുവണ്ടി
- മുന്തിരിങ്ങ
തയ്യാറാക്കുന്ന വിധം
- ഇടത്തരം വലിപ്പമുള്ള പപ്പായ ചെറിയ കഷ്ണങ്ങളാക്കി അര കപ്പ് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കുക.
- കുക്കർ ഉപയോഗിക്കുന്നുണ്ടെങ്കിൽ മൂന്ന് വിസിൽ വരെ അടുപ്പിൽ വെയ്ക്കുക.
- നന്നായി വെന്ത പപ്പായ ചൂടാറിയതിനു ശേഷം കാൽ കപ്പ് പാൽപ്പൊടി, 6 ടേബിൾസ്പൂൺ പഞ്ചസാര, നാല് മുട്ട പൊട്ടിച്ചത്, അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.
- ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അൽപ്പം കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക.
- അതേ പാനിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
- രണ്ടോ മൂന്നോ മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചു വെച്ച് വേവിച്ചതിനു ശേഷം തുറന്ന് വറുത്ത കശുവണ്ടിയും മുന്തിരിയും മുകളിലായി ചേർക്കുക.
- വീണ്ടും അടച്ചു വെച്ച് പത്തോ പന്ത്രണ്ടോ മിനിറ്റ് വേവിക്കുക.
- വെന്തതിനു ശേഷം അടപ്പ് തുറന്ന് മുറിച്ചെടുത്ത് കഴിക്കാം.
Read More
- ദോശ റെഡി മിനിറ്റുകൾക്കുള്ളിൽ, മാവ് തയ്യാറാക്കി സൂക്ഷിക്കേണ്ട
- ഒരു ഈസി ഷെയ്ക്ക്, നേന്ത്രപ്പഴം മാത്രം മതി
- എരിവും പുളിയും മധുരവും ചേർന്ന രുചികരമായ വാളൻപുളി അച്ചാർ
- വെറും പത്ത് മിനിറ്റിൽ ചിക്കൻ ഉലർത്തിയത് റെഡി
- നത്തോലി ഫ്രൈ നല്ല ക്രിസ്പിയായി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ട്രൈ ചെയ്യൂ ഈ ഓട്സ് ചില്ല
- വറുത്തരച്ച നാടൻ കൂന്തൽ കറി
- കിടിലൻ രുചിയിൽ മുട്ട ബുർജി
- പായസം മാത്രമല്ല സേമിയ ഉണ്ടെങ്കിൽ പുലാവും തയ്യാറാക്കാം
- വെറും കാരറ്റ് കേക്കല്ല, മധുരമൂറുന്ന പുഡ്ഡിംഗ്
- എരിവും പുളിയുമുള്ള തട്ടുകട സ്റ്റൈൽ മുളക് ബജ്ജി
- രുചികരവും ആരോഗ്യപ്രദവുമായ ഒരു വെറൈറ്റി വെള്ളരി സാലഡ്
- ചോറിനും ചപ്പാത്തിക്കും ബീറ്റ്റൂട്ട് സൽന, സിംപിൾ കറി റെസിപ്പി
- ആസ്വദിച്ചു കഴിക്കാൻ മിനി ചൈനീസ് മിൽക്ക് കേക്ക്
- ഗുണമേറെയുണ്ട് ഈ ബീറ്റ്റൂട്ട് അച്ചാറിന്
- ചപ്പാത്തി ബാക്കി വന്നോ? എങ്കിൽ രുചികരമായ ന്യൂഡിൽസ് ആക്കി മാറ്റൂ
- ഹെൽത്തിയാണെന്നു മാത്രമല്ല രുചികരവുമാണ് ഈ ഇഡ്ഡലി
- ചുട്ട തേങ്ങ ചേർത്ത സ്പെഷൽ ചിക്കൻ റോസ്റ്റ്; റെസിപ്പി പരിചയപ്പെടുത്തി മോഹൻലാൽ
- ചേന കഷ്ണം ബാക്കിയുണ്ടോ? എങ്കിൽ വ്യത്യസ്തമായ ഒരു കട്ലറ്റ് തയ്യാറാക്കിക്കോളൂ
- ഓവനില്ലാതെ തയ്യാറാക്കാം ഹെൽത്തി പിസ്സ
- അടുക്കളയിൽ ബാക്കിയായ പച്ചക്കറികൾ മാത്രം മതി, പുലാവ് തയ്യാറാക്കാം സിംപിളായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us