/indian-express-malayalam/media/media_files/IsBVXbA7BEyB35ChDx7Z.jpeg)
തക്കാളിയും റവയും ഉണ്ടെങ്കിൽ ഇൻസ്റ്റൻ്റ് ഹെൽത്തി ഇഡ്ഡലി റെഡി
ഇഡ്ഡലി നമ്മുടെ തനത് ഭക്ഷണമാണ്. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചെടുക്കുന്ന മാവ് കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ചൂടൻ ഇഡ്ഡലി ചട്നിയോ അല്ലെങ്കിൽ സാമ്പറോ ചേർത്ത് കഴിക്കാൻ അടിപൊളി രുചിയാണ്. ഇതേ ഇഡ്ഡലി സ്ഥിരമായി കഴിക്കുമ്പോൾ മടുപ്പ് തോന്നില്ലേ?. എങ്കിൽ അതിൻ്റെ നൂതനമായ മറ്റൊരു വെറൈറ്റി പരീക്ഷിച്ചാലോ?. അരിയും ഉഴുന്നും വേണ്ട. കുറച്ച് തക്കാളിയും റവയും തൈരും ചേർത്ത് മാവ് തയ്യാറാക്കിക്കോളൂ. ഇൻസ്റ്റൻ്റ് ആയിട്ടാണ് വേണ്ടതെങ്കിൽ ഇതിലൽപ്പം ബേക്കിങ് സോഡ ചേർത്തിളക്കി അഞ്ച് മിനിറ്റ് വെച്ച് ഇഡ്ഡലി പാത്രത്തിൽ തന്നെ ആവിയിൽ വേവിച്ചെടുത്തോളൂ.
റവയുടെ മൃദുത്വവും തക്കാളിയുടെ പുളിപ്പും, സ്വൽപ്പം എരിവുമൊക്കെ ചേർന്ന ഈ സ്പെഷ്യൽ ഇഡ്ഡലി കുട്ടികൾക്ക് എന്തായാലും ഇഷ്ട്ടപ്പെടും. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- തക്കാളി
 - റവ
 - മുളകുപൊടി
 - ഉപ്പ്
 - വെളിച്ചെണ്ണ
 - മല്ലിയില
 - തൈര്
 - വെളിച്ചെണ്ണ
 - കടുക്
 - ഉഴുന്ന്
 - ബേക്കിങ് സോഡ
 
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഒരു സവാള ചെറുതായി അരിഞ്ഞ് വഴറ്റുക.
 - ഇതിലേയ്ക്ക് നന്നായി പഴുത്ത മൂന്ന് തക്കാളി ചെറുതായി അരിഞ്ഞതു ചേർത്ത് വേവിച്ച് ഉടച്ച് മാറ്റിവെയ്ക്കുക.
 - മറ്റൊരു പാൻ അടുപ്പിൽ വെച്ച് കുറച്ച് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുക്, ഉഴുന്ന് എന്നിവ വറുക്കുക.
 - ഇതിലേയ്ക്ക് ഒരു കപ്പ് റവ ചേർത്തു വറുക്കുക.
 - ഉടച്ചു വെച്ചിരിക്കുന്ന തക്കാളിയും, അര ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
 - ഒരു കപ്പ് തൈരും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് കലക്കി അൽപ്പ സമയം മാറ്റി വെയ്ക്കുക.
 - ഒരു നുള്ള് ബേക്കിങ് സോഡ കൂടി ചേർത്തിളക്കിയെടുക്കാം.
 - ഇഡ്ഡലി തയ്യാറാക്കുന്ന പാത്രം അടുപ്പിൽ വെച്ച് മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.
 
Read More
- ചുട്ട തേങ്ങ ചേർത്ത സ്പെഷൽ ചിക്കൻ റോസ്റ്റ്; റെസിപ്പി പരിചയപ്പെടുത്തി മോഹൻലാൽ
 - ചേന കഷ്ണം ബാക്കിയുണ്ടോ? എങ്കിൽ വ്യത്യസ്തമായ ഒരു കട്ലറ്റ് തയ്യാറാക്കിക്കോളൂ
 - ഓവനില്ലാതെ തയ്യാറാക്കാം ഹെൽത്തി പിസ്സ
 - അടുക്കളയിൽ ബാക്കിയായ പച്ചക്കറികൾ മാത്രം മതി, പുലാവ് തയ്യാറാക്കാം സിംപിളായി
 - അവലും റവയും ഉണ്ടോ? എങ്കിൽ ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
 - 5 മിനിറ്റ് മതി ഈ ഹെൽത്തി സ്മൂത്തി തയ്യാറാക്കാൻ
 - നല്ല എരിവൻ നെയ്മീൻ ഫ്രൈ കഴിച്ചാലോ?
 - മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
 - ഹൽവ പോലെ നല്ല സോഫ്റ്റ് ബീഫ് റോസ്റ്റ്
 - കോട്ടയം സ്റ്റൈൽ കുടംപുളി ചേർത്ത നാടൻ മീൻ കറി
 - രുചികരമായ നെല്ലിക്ക ചമ്മന്തി, ചോറിന് ഇനി ഇത് മാത്രം മതിയാകും
 - ചിക്കൻ കറി ഇനി സിംപിളായി തയ്യാറാക്കാം, ഈ വിദ്യ പരീക്ഷിച്ചു നോക്കൂ
 - അഞ്ച് മിനിറ്റിൽ ഹെൽത്തിയായ അടിപൊളി ബ്രേക്ക്ഫാസ്റ്റ്
 - പൈനാപ്പിൾ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ?
 - മിച്ചം വന്ന ചോറ് ഉപയോഗിച്ച് അട തയ്യാറാക്കിയാലോ, ഇതാണ് റെസിപ്പി
 - ചോറല്ല ലെമൺ റൈസാണ് ഇനി താരം
 - മുരിങ്ങയ്ക്കയിൽ ചെമ്മീൻ നിറച്ചത് കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
 - നാടൻ മസാലക്കൂട്ടുകൾ ചേർത്ത കൊതിയൂറും മീൻ അച്ചാർ
 - പഴുത്ത പഴം ഉണ്ടെങ്കിൽ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിക്കൂ
 - ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ കലത്തപ്പം
 - ബ്രെഡ് ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ സ്നാക് റെഡി
 - ലുക്കിലല്ല രുചിയിലാണ് കാര്യം, അടിപാളി നാടൻ കൊഞ്ച് റോസ്റ്റ്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us