New Update
/indian-express-malayalam/media/media_files/SAXqrbWJGg2P633He9Vn.jpeg)
കുക്കർ ചിക്കൻ കറി
ചിക്കൻ കറി കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?. എന്നാൽ അത് തയ്യാറാക്കാൻ ഒരുപാട് സമയം വേണ്ടി വരില്ലേ എന്നാവും ചിന്തിക്കുക. ഇനി അങ്ങനെ ചിന്തിക്കേണ്ട കുക്കർ ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ കൊതിയോടെ കഴിക്കാൻ അടിപൊളി ചിക്കൻ കറി ഇൻസ്റ്റൻ്റായി പാകം ചെയ്തെടുക്കാം. സ്ഥിരം കഴിക്കാറുള്ള ചിക്കൻ കറി മാറി നിൽക്കും ഇതിൻ്റെ രുചിയിൽ. വെളിച്ചെണ്ണയും തക്കാളി അരച്ചതും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ചിക്കൻ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം. സജി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ കുക്കർ ചിക്കൻ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- ചിക്കൻ
- ഉപ്പ്
- നാരങ്ങ നീര്
- മഞ്ഞൾപ്പൊടി
- കുരുമുളകുപൊടി
- വെളിച്ചെണ്ണ
- കറുവാപ്പട്ട
- ഗ്രാമ്പൂ
- ഏലയ്ക്ക
- പെരുംജീരകം
- മുളകുപൊടി
- മല്ലിപ്പൊടി
- സവാള
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- വെള്ളം
- തക്കാളി
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു കിലേ ചിക്കൻ കഴുകി വൃത്തിയാക്കി അര ടേബിൾസ്പൂൺ ഉപ്പ്, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് , അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പുരട്ടി മാറ്റി വെയ്ക്കുക.
- ഒരു കുക്കൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒളിച്ച് ചൂടാക്കിയതിനു ശേഷം അഞ്ച് കറുവാപ്പട്ട കഷ്ണങ്ങൾ, അഞ്ച് ഗ്രാമ്പൂ, അഞ്ച് ഏലയ്ക്ക എന്നിവ ചേർത്ത് വറുക്കുക.
- ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ പെരുംജീരകം കൂടി ചേർത്തു കൊടുക്കുക.
- ശേഷം അടുപ്പണച്ച് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, രണ്ട് സവാള അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും, അൽപ്പം ഇഞ്ചിയും, വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ ഉപ്പും, കാൽ ഗ്ലാസ് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ച് വേവിക്കുക.
- ഒരു വിസിൽ അടിച്ചതിനു ശേഷം തുറന്ന് ഒരു തക്കാളി ചെറുതായി അരിഞ്ഞത്, മസാല പുരട്ടി മാറ്റി വെച്ച ചിക്കൻ, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
- ആദ്യത്തെ വിസിൽ അടിക്കുമ്പോൾ തീ കുറച്ചു വെയ്ക്കുക.
- രണ്ടാമത്തെ വിസിൽ അടിക്കുന്നതിനു മുമ്പായി അടുപ്പണച്ച് കുറച്ച് വെളിച്ചെണ്ണ പുറമേ ഒഴിച്ച്, അൽപ്പം കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
Read More
Advertisment
- അഞ്ച് മിനിറ്റിൽ ഹെൽത്തിയായ അടിപൊളി ബ്രേക്ക്ഫാസ്റ്റ്
- പൈനാപ്പിൾ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ?
- മിച്ചം വന്ന ചോറ് ഉപയോഗിച്ച് അട തയ്യാറാക്കിയാലോ, ഇതാണ് റെസിപ്പി
- ചോറല്ല ലെമൺ റൈസാണ് ഇനി താരം
- മുരിങ്ങയ്ക്കയിൽ ചെമ്മീൻ നിറച്ചത് കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
- നാടൻ മസാലക്കൂട്ടുകൾ ചേർത്ത കൊതിയൂറും മീൻ അച്ചാർ
- പഴുത്ത പഴം ഉണ്ടെങ്കിൽ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിക്കൂ
- ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ കലത്തപ്പം
- ബ്രെഡ് ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ സ്നാക് റെഡി
- ലുക്കിലല്ല രുചിയിലാണ് കാര്യം, അടിപാളി നാടൻ കൊഞ്ച് റോസ്റ്റ്
- തക്കാളി കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ചോറിനൊപ്പം കപ്പയും മുതിരയും കൊണ്ടുള്ള ചൂട് തോരനും
- പഞ്ഞി പോലെ ലഡ്ഡു, അതും മധുരക്കിഴങ്ങ് കൊണ്ട്
- രാവിലത്തെ ഭക്ഷണം ഹെൽത്തിയാകട്ടെ, ഈ പാൻകേക്ക് തയ്യാറാക്കിക്കോളൂ
- ചോറിന് ഇനി പ്രത്യേകം കറി വേണമെന്നില്ല ഇങ്ങനെ വേവിച്ചെടുക്കൂ
- ഉരുളക്കിഴങ്ങ് വേണമെന്നില്ല, പച്ചക്കായ ഇങ്ങനെ വറുത്ത് കഴിച്ചോളൂ
- റംബൂട്ടാൻ കിട്ടിയാൽ സ്വാദിഷ്ടമായ അച്ചാർ തയ്യാറാക്കി സൂക്ഷിച്ചോളൂ
- ഐസ്ക്രീം ഹെൽത്തിയല്ലെന്ന് ഇനി ആരും പറയില്ല
- കിടിലൻ ഹൽവ തയ്യാറാക്കാം നിലക്കടല ഉണ്ടെങ്കിൽ
- നാവിൽ കൊതിയൂറും വടുകപ്പുളി അച്ചാർ
- ബ്രോക്കോളി ഒരു തവണയെങ്കിലും ഇങ്ങനെ ഫ്രൈ ചെയ്ത് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.