/indian-express-malayalam/media/media_files/JTPy2QdojvWDrnGc3OCu.jpeg)
മധുരക്കിഴങ്ങ് ലഡ്ഡു
മധുരക്കിഴങ്ങ് ആവയിൽ വേവിച്ചോ അല്ലെങ്കിൽ ചുട്ടെടുത്തോ കഴിച്ചിട്ടുണ്ടോ?. പച്ചക്കറികൾ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അതിൽ തന്നെ ഏറ്റുവും ഗുണപ്രദമാണ് മധുരക്കിഴങ്ങ്. എത്രനേരം മധുരക്കിഴങ്ങ് വേവിക്കുന്നുവോ അത്രയും ആരോഗ്യകരമാണ്. ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളായ വിറ്റാമിൻ സി. വിറ്റാമിൻ ബി, ഡയറ്ററി ഫൈബർ, അവശ്യ ധാതുക്കളായ പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ ഒരു മികച്ച കലവറയാണ് ഇത്. എന്നാൽ ആവിയിൽ വേവിച്ചു വെറുതെ കഴിക്കുന്നതിനു പകരം കുറച്ചു കൂടി രുചികരമാക്കൻ മധുരക്കിഴങ്ങ് ഉപയോഗിച്ച് ലഡ്ഡു തയ്യാറാക്കിയാലോ. ടൂ ഡെയ്സ് ഡിലൈറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജാണ് പഞ്ഞിപോലെയുള്ള ആ ലഡ്ഡുവിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മധുരക്കിഴങ്ങ്
 - എള്ള്
 - പഞ്ചസാര
 - എണ്ണ
 - മൈദ
 
തയ്യാറാക്കുന്ന വിധം
- 200 ഗ്രാം മധുരക്കിഴങ്ങ് ചെറുതായി അരിഞ്ഞതിലേയ്ക്ക് 30 ഗ്രാം പഞ്ചസാര ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.
 - നന്നായി വെന്ത കിഴങ്ങ് ഉടച്ചെടുക്കുക.
 - ഇതിലേയ്ക്ക് 60ഗ്രാം മൈദ ചേർത്തിളക്കി ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക.
 - ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഉപയോഗിക്കാം.
 - മധുരക്കിഴങ്ങ് ഉരുളകൾ വെളുത്ത എള്ളിൽ മുക്കിയെടുക്കുക.
 - അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഇടത്തരം തീയിൽ മധുരക്കിഴങ്ങ് വറുത്തെടുക്കുക. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
 
Read More
- രാവിലത്തെ ഭക്ഷണം ഹെൽത്തിയാകട്ടെ, ഈ പാൻ​കേക്ക് തയ്യാറാക്കിക്കോളൂ
 - ചോറിന് ഇനി പ്രത്യേകം കറി വേണമെന്നില്ല ഇങ്ങനെ വേവിച്ചെടുക്കൂ
 - ഉരുളക്കിഴങ്ങ് വേണമെന്നില്ല, പച്ചക്കായ ഇങ്ങനെ വറുത്ത് കഴിച്ചോളൂ
 - റംബൂട്ടാൻ കിട്ടിയാൽ സ്വാദിഷ്ടമായ അച്ചാർ തയ്യാറാക്കി സൂക്ഷിച്ചോളൂ
 - ഐസ്ക്രീം ഹെൽത്തിയല്ലെന്ന് ഇനി ആരും പറയില്ല
 - കിടിലൻ ഹൽവ തയ്യാറാക്കാം നിലക്കടല ഉണ്ടെങ്കിൽ
 - നാവിൽ കൊതിയൂറും വടുകപ്പുളി അച്ചാർ
 - ബ്രോക്കോളി ഒരു തവണയെങ്കിലും ഇങ്ങനെ ഫ്രൈ ചെയ്ത് കഴിക്കൂ
 - സൂചി ഗോതമ്പ് ഉണ്ടെങ്കിൽ ഇനി ഉപ്പുമാവും തയ്യാറാക്കാം
 - മലപ്പുറം സ്പെഷ്യൽ ഉള്ളി ചിക്കൻ
 - പച്ച തക്കാളി കൊണ്ട് ഊണിന് രുചികരമായ ചമ്മന്തി
 - ഏത്തപ്പഴം ഉണ്ടോ? എങ്കിൽ ഈ അപ്പം ഉണ്ടാക്കി നോക്കൂ
 - ചെമ്മീൻ പനീർ മസാല, അടിപൊളി രുചിയാണ്
 - അപ്പം ഇനി കൂടുതൽ സോഫ്റ്റാകാൻ റാഗി ചേർത്താൽ മതിയാകും
 - ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട തൈര് കറിയുടെ റെസിപ്പി ഇതാണ്
 - ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ ചെറുപയർ ചപ്പാത്തി കഴിച്ചു നോക്കൂ
 - നെയ്യിൽ വറുത്തെടുത്ത ചെമ്മീൻ ഇങ്ങനെ റോസ്റ്റ് ചെയ്യൂ
 - വെറും കൂൺ റോസ്റ്റല്ല, വെണ്ണയിൽ വഴറ്റിയെടുത്ത സ്പെഷ്യൽ റെസിപ്പിയാണ്
 - രസം തയ്യാറാക്കുമ്പോൾ ഈ ബോണ്ട കൂടി ചേർത്തു നോക്കൂ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us