/indian-express-malayalam/media/media_files/OhTwIWJZw33x1kqKRheB.jpeg)
White Lemon Pickle Served with Rice: വടുകപ്പുളി അച്ചാർ
How to Make White Lemon Pickle, Lemon Pickle Benefits, Traditional Pickle Recipe: കയ്പ്പനാണെങ്കിലും അൽപ്പം ശ്രദ്ധിച്ചാൽ രുചിൽ ആരേയും വീഴ്ത്താൻ കേമനാണ് സാക്ഷാൽ കറിനാരങ്ങ എന്ന വടുകപ്പുളി നാരങ്ങ. വലിപ്പത്തിൽ ചെറിയ നാരങ്ങയെ വെല്ലുമെന്നതിനാൽ അച്ചാർ തയ്യാറാക്കാൻ ഇതൊരെണ്ണം മതി. തൊട്ടാൽ കയ്ക്കും എന്നാണ് സാധാരണ ഇതിനെ പറയാറുള്ളത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ രുചിച്ചു നോക്കാൻ പോലും പറ്റാത്ത വിധം കയ്പായി തീരും. സദ്യ വട്ടങ്ങളിൽ വിളമ്പുന്ന വെള്ള നാരങ്ങ അച്ചാറിനു പിന്നിലും വടുകപ്പുളി തന്നെയാണ് പലപ്പോഴും ഉണ്ടാവാറുള്ളത്.
അസാധ്യ രുചിയിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാവുന്ന വടുകപ്പുളി അച്ചാർ കയ്പ്പില്ലാതെ തന്നെ തയ്യാറാക്കിയാലോ?. അതിനൊരു സൂത്രപ്പണിയുണ്ട്. നാരങ്ങയ്ക്ക് അരുചി ഉണ്ടാകാതിരിക്കാൻ ചെറിയ കഷ്ണങ്ങളായി അരിയുന്നതിനു മുമ്പ് ആവിയിൽ വേവിച്ചെടുക്കുക. ആവയിൽ വേവിച്ച് മൃദുവായ നാരങ്ങയിലെ വെള്ളം തുടച്ച് രണ്ട് അറ്റവും ആദ്യം മുറിച്ചു മാറ്റുക. ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഉടൻ തന്നെ ഉപ്പ് ചേർത്ത് വെയ്ക്കുക. തുടർന്ന് മസാലക്കൂട്ടുകൾ തയ്യാറാക്കി ചേർത്താൽ മതിയാകും. ദിവ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വടുകപ്പുളി അച്ചാർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Ingredients for White Lemon Pickle: ചേരുവകൾ
- വടുകപ്പുളി
- നല്ലെണ്ണ
- കടുക്
- വെളുത്തുള്ളി
- പച്ചമുളക്
- വറ്റൽമുളക്
- കറിവേപ്പില
- മുളകുപൊടി
- കായം
- ഉലുവ
- ഉപ്പ്
Step By Step Guide to Make White Lemon Pickle: തയ്യാറാക്കുന്ന വിധം
- നല്ല വലിപ്പമുള്ള ഒരു വടുകപ്പുളി കഴുകി വൃത്തിയാക്കി ആവിയിൽ വേവിച്ചെടുക്കുക.
- നാരങ്ങ മൃദുവാകുന്നതു വരെ, പത്ത് മുതൽ പന്ത്രണ്ട് മിനിറ്റു വരെ വേവിക്കുക.
- ശേഷം തണുക്കാൻ മാറ്റി വെയ്ക്കുക.
- തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്തിളക്കി അര മണിക്കൂർ മാറ്റി വെയ്ക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക.
- ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
- ആറോ ഏഴോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.
- നാലോ അഞ്ചോ വറ്റൽമുളകും ഒരു പിടി കറിവേപ്പിലയും ചേർത്തിളക്കുക.
- അടുപ്പിലെ തീ കുറച്ച് മൂന്ന് ടേബിൾസ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ കായം, കാൽ ടീസ്പൂൺ ഉലുവ, എന്നിവ ചേർത്തിളക്കി വഴറ്റുക.
- ശേഷം അടുപ്പണച്ച് ഈ മസാല നാരങ്ങ കഷ്ണങ്ങളിലേയ്ക്കു ചേർത്തിളക്കുക.
- തണുത്തതിനു ശേഷം നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
Read More
- ബ്രോക്കോളി ഒരു തവണയെങ്കിലും ഇങ്ങനെ ഫ്രൈ ചെയ്ത് കഴിക്കൂ
- സൂചി ഗോതമ്പ് ഉണ്ടെങ്കിൽ ഇനി ഉപ്പുമാവും തയ്യാറാക്കാം
- മലപ്പുറം സ്പെഷ്യൽ ഉള്ളി ചിക്കൻ
- പച്ച തക്കാളി കൊണ്ട് ഊണിന് രുചികരമായ ചമ്മന്തി
- ഏത്തപ്പഴം ഉണ്ടോ? എങ്കിൽ ഈ അപ്പം ഉണ്ടാക്കി നോക്കൂ
- ചെമ്മീൻ പനീർ മസാല, അടിപൊളി രുചിയാണ്
- അപ്പം ഇനി കൂടുതൽ സോഫ്റ്റാകാൻ റാഗി ചേർത്താൽ മതിയാകും
- ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട തൈര് കറിയുടെ റെസിപ്പി ഇതാണ്
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ ചെറുപയർ ചപ്പാത്തി കഴിച്ചു നോക്കൂ
- നെയ്യിൽ വറുത്തെടുത്ത ചെമ്മീൻ ഇങ്ങനെ റോസ്റ്റ് ചെയ്യൂ
- വെറും കൂൺ റോസ്റ്റല്ല, വെണ്ണയിൽ വഴറ്റിയെടുത്ത സ്പെഷ്യൽ റെസിപ്പിയാണ്
- രസം തയ്യാറാക്കുമ്പോൾ ഈ ബോണ്ട കൂടി ചേർത്തു നോക്കൂ
- കുട്ടികൾക്ക് നൽകാം ഹെൽത്തി സ്നാക്സ്; ഈ വിഭവങ്ങൾ കൊടുത്തുവിടൂ
- സൗത്തിന്ത്യൻ സ്പെഷ്യൽ തേങ്ങാപ്പാൽ ചോറ് കഴിച്ചിട്ടുണ്ടോ?
- ഷാരൂഖാന് ഏറ്റവും പ്രിയപ്പെട്ട സ്നാക് റെസിപ്പി ഇതാ
- ബ്രെഡ് ടോസ്റ്റ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- തേങ്ങ ചേർക്കാത്ത ബീറ്റ്റൂട്ട് പച്ചടി
- വറുത്തരച്ച ചിക്കൻ കറി, തനി നാടൻ രുചിയിൽ
- യീസ്റ്റ് ചേർക്കാതെ അപ്പത്തിൻ്റെ മാവ് ഇനി ഇങ്ങനെ അരച്ചെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.