New Update
/indian-express-malayalam/media/media_files/53BsuqoXff20S7O8W24B.jpeg)
ചെമ്മീൻ പനീർ മസാല
ചെമ്മീൻ പ്രേമികളാണോ?. പ്രാദേശികമായി തന്നെ ധാരാളം ചെമ്മീൻ വിഭവങ്ങൾ പ്രചാരത്തിലുണ്ട്. എല്ലാം രുചിയിൽ ഒന്നിനൊന്ന് കേമം. അത്തരത്തിലൊരു വിഭവമാണ് ചെമ്മീൻ പനീർ മസാല. പനീർ മസാല സുപരിചിതമായിരിക്കും. എന്നാൽ ഈ കറിയിൽ ചെമ്മീനാണ് താരം. ഉച്ചയൂണിന് വ്യത്യസ്തമായ കറി വേണമെങ്കിൽ ഉറപ്പായും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. കവിത സുരേൻ തൻ്റെ ഇൻസ്റ്റ്ഗ്രാം പേജിലൂടെയാണ് ഈ ചെമ്മീൻ കറിയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- ജീരകം
- മല്ലി
- എള്ള്
- കടലുപരിപ്പ്
- വറ്റൽമുളക്
- ചെമ്മീൻ
- മുളുപൊടി
- മഞ്ഞൾപ്പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- ഉപ്പ്
- എണ്ണ
- കടുക്
- ഏലയ്ക്ക
- കറുവാപ്പട്ട
- ഗ്രാമ്പൂ
- കറിവേപ്പില
- സവാള
- തക്കാളി
- ഗരംമസാല
- പനീർ
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് അര ടേബിൾസ്പൂൺ ജീരകം, ഒരു ടേബിൾസ്പൂൺ മല്ലി, ഒരു ടേബിൾസ്പൂൺ കടലപരിപ്പ്, അര ടേബിൾസ്പൂൺ വെളുത്ത എള്ള്, രണ്ട് വറ്റൽമുളക് എന്നിവ വറുത്ത് പൊടിച്ച് മാറ്റി വെയ്ക്കുക.
- ഒരു ബൗളിലേയ്ക്ക് 300ഗ്രാം ചെമ്മീൻ എടുത്ത് ഒരു ടേബിൾസ്പൂൺ മുളകുപൊടി, കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും, അൽപ്പം ഉപ്പും ചേർത്തിളക്കി ഇരുപത് മിനിറ്റ് മാറ്റി വെയ്ക്കുക.
- ഒരു പാനിലേയ്ക്ക് നാല് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക്, ഒരു ഏലയ്ക്ക, അര ഇഞ്ച് കറുവാപ്പട്ട, രണ്ട് ഗ്രാമ്പൂ, അൽപ്പം കറിവേപ്പില, എന്നിവ ചേർത്ത് വറുക്കുക.
- ഇതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കുക.
- രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റുക.
- കാൽ ടേബിൾസ്പൂൺ ഗരംമസാലയും, മസാല പുരട്ടി മാറ്റി വെച്ചിരിക്കുന്ന ചെമ്മീനും, അൽപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
- വെന്തു വരുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന മസാല കൂടി ചേർത്തിളക്കുക.
- ഒരു ബൗളിലേയ്ക്ക് അര കപ്പ് പനീർ എടുത്ത് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കുക.
- ഇത് പാനിലേയ്ക്ക് ചേർത്തിളക്കുക. വെന്തതിനു ശേഷം അടുപ്പിൽ നിന്നു മാറ്റുക.
Read More
Advertisment
- അപ്പം ഇനി കൂടുതൽ സോഫ്റ്റാകാൻ റാഗി ചേർത്താൽ മതിയാകും
- ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട തൈര് കറിയുടെ റെസിപ്പി ഇതാണ്
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ ചെറുപയർ ചപ്പാത്തി കഴിച്ചു നോക്കൂ
- നെയ്യിൽ വറുത്തെടുത്ത ചെമ്മീൻ ഇങ്ങനെ റോസ്റ്റ് ചെയ്യൂ
- വെറും കൂൺ റോസ്റ്റല്ല, വെണ്ണയിൽ വഴറ്റിയെടുത്ത സ്പെഷ്യൽ റെസിപ്പിയാണ്
- രസം തയ്യാറാക്കുമ്പോൾ ഈ ബോണ്ട കൂടി ചേർത്തു നോക്കൂ
- കുട്ടികൾക്ക് നൽകാം ഹെൽത്തി സ്നാക്സ്; ഈ വിഭവങ്ങൾ കൊടുത്തുവിടൂ
- സൗത്തിന്ത്യൻ സ്പെഷ്യൽ തേങ്ങാപ്പാൽ ചോറ് കഴിച്ചിട്ടുണ്ടോ?
- ഷാരൂഖാന് ഏറ്റവും പ്രിയപ്പെട്ട സ്നാക് റെസിപ്പി ഇതാ
- ബ്രെഡ് ടോസ്റ്റ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- തേങ്ങ ചേർക്കാത്ത ബീറ്റ്റൂട്ട് പച്ചടി
- വറുത്തരച്ച ചിക്കൻ കറി, തനി നാടൻ രുചിയിൽ
- യീസ്റ്റ് ചേർക്കാതെ അപ്പത്തിൻ്റെ മാവ് ഇനി ഇങ്ങനെ അരച്ചെടുക്കൂ
- അരി അരയ്ക്കാതെ അരമണിക്കൂറിൽ തയ്യാറാക്കാം ഈ അപ്പം
- ചൈനീസ് സ്പെഷ്യൽ വഴുതനങ്ങ റോസറ്റ്
- തോരനല്ല വാഴക്കൂമ്പ് കൊണ്ടുള്ള നാടൻ ചമ്മന്തിയാണ്
- ക്രിസ്പിയായ ഗ്രീൻ പീസ് പൂരി, ട്രൈ ചെയ്തു നോക്കൂ
- കാബേജ് മുട്ടയും ചേർത്തൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്
- മുട്ട ചേർത്ത ഗ്രീൻപീസ് മസാലയുടെ റെസിപ്പി ഇതാണ്
- ബിസ്കറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തയ്യാറാക്കി സൂക്ഷിക്കാം
- കിടിലൻ ഫിഷ് ബിരിയാണി അസാധ്യ രുചിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.