/indian-express-malayalam/media/media_files/kbY0hqTmjXTnExIWLWdW.jpeg)
മീൻ ബിരിയാണി
നല്ല ദം ബിരിയാണി ചൂടോടെ കഴിക്കാൻ കൊതിയില്ലാത്ത മലയാളിയുണ്ടോ?. ഒരു പ്രദേശത്തെയാകെ കൊതിപ്പിക്കാൻ ശേഷിയുള്ള നല്ല നാടൻ ദം ബിരിയാണിക്ക് കടൽ കടന്നു വരെ ഫാൻസ് ഉണ്ട്. സ്ഥിരം തിരക്കുകൾക്കിയിൽ വല്ലപ്പോഴും കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഈ വിഭവം എപ്പോഴെങ്കിലും വീട്ടിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ?.
ചിക്കൻ, ബീഫ്, അല്ലെങ്കിൽ മട്ടൺ , ഇവയൊക്കെ ആയിരിക്കുമെല്ലോ നിങ്ങളുടെ ബിരിയാണി ലിസ്റ്റിൽ ഉള്ളത്. മീൻ ബിരിയാണി എപ്പോഴെങ്കിലും ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ?. ഇല്ലെങ്കിൽ ഇനി അത് സ്വയം വീട്ടിൽ തന്നെ പാകം ചെയ്തെടുക്കാം, ദം സ്റ്റൈലിൽ. ബിരിയാണിയുടെ സ്ഥിരം ചേരുവകൾക്കൊപ്പം മീൻ വറുത്തതു കൂടി ചേർത്ത് അടച്ചു വെച്ച് വേവിച്ചാൽ മതിയാകും. മലബാർ മെനു എന്ന ഇൻസ്റ്റഗ്രാം പേജാണ് മലബാർ സ്പെഷ്യൽ മീൻ ബിരിയാണി അതും ആവോലി വറുത്തെടുത്തത് കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്നു കാണിച്ചു തരുന്നത്.
ചേരുവകൾ
- ആവോലി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ഉപ്പ്
- ബസ്മതി അരി
- ഏലയ്ക്ക
- കറുവാപ്പട്ട
- ഗ്രാമ്പൂ
- ജീരകം
- നെയ്യ്
- സവാള
- തക്കാളി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- തൈര്
- നാരങ്ങ
- മല്ലിയില
- കറിവേപ്പില
- ബിരിയാണ് മസാല
- റോസ് എസ്സെൻസ്
തയ്യാറാക്കുന്ന വിധം
- 800 ഗ്രാം ആവോലി മീൻ വൃത്തിയായി കഴുകി ഒരു പാത്രത്തിലെടുത്ത് അര ടീസ്പൂൺ മഞ്ഞൾപ്പാടി, ഒരു ടീസ്പൂൺ മുളുകപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി മാറ്റി വെയ്ക്കുക.
- അടുപ്പിൽ ഒരു പാത്രത്തിൽ രണ്ട് കപ്പ് ബസ്മതി അരിയും ആവശ്യത്തിന് വെള്ളവും ഒഴിക്കുക. ഇതിലേയ്ക്ക് അൽപ്പം ഉപ്പ്, മൂന്ന് കറുവാപ്പട്ട, മൂന്ന് ഗ്രാമ്പൂ, രണ്ട് ഏലയ്ക്ക, അര ടീസ്പൂൺ ജീരകം, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്തിളക്കി വേവിച്ചെടുക്കുക.
- മറ്റൊരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി മാറ്റി വെച്ചിരിക്കുന്ന മീൻ വറുക്കുക.
- ശേഷം അതേ പാനിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് രണ്ട് ഏലയ്ക്ക്, രണ്ട് ഗ്രാമ്പൂ, ഒരു ചെറിയ കറുവാപ്പട്ട എന്നിവ ചേർത്തു വറുക്കുക. ഇതിലേയ്ക്ക് രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക.
- ഒപ്പം ഒരു തക്കാളി അരിഞ്ഞത്, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒരു ടേബിൾസ്പൂൺ, എണ്ണയിൽ വറുത്തെടുത്ത സവാള, ഒരു ടേബിൾസ്പൂൺ തൈര്, അൽപ്പം മല്ലിയില, ഒരു നാരങ്ങയുടം പകുതി പിഴിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിക്കുക.
- കാൽ ടീസ്പൂൺ മഞ്ഞൾപ്പാടി, ഒന്നര ടീസ്പൂൺ ബിരിയാണി മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കുക.
- വറുത്തു വെച്ചിരിക്കുന്ന മീൻ മസാലയ്ക്കു മുകളിലായി വെയ്ക്കുക.
- ശേഷം വേവിച്ച അരി ചേർത്ത്, സവാള വറുത്തതും, അൽപ്പം മല്ലിയിലയും കറിവേപ്പിലയും, രണ്ട് ടീസ്പൂൺ നെയ്യ്, ഒരു ടീസ്പൂൺ റോസ് എസ്സെൻസ് എന്നിവ ചേർത്ത് അടച്ചുവെയ്ക്കാം.
- അൽപ്പ സമയത്തിനു ശേഷം തുറന്ന് ഇഷ്ടാനുസരണം കഴിക്കാം.
Read More
- 2 മിനിറ്റിൽ 2 ചേരുവ കൊണ്ട് ഇഷ്ടം പോലെ സ്നാക്
- ഉപ്പിലിട്ട മാങ്ങ ഉണ്ടെങ്കിൽ ചമ്മന്തി ഇങ്ങനെ അരച്ചെടുക്കൂ
- മുട്ട മാത്രമല്ല അൽപ്പം ഓട്സ് കൂടി ചേർത്ത ഹെൽത്തി ഓംലെറ്റാണിത്
- അവൽ ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ ചായക്കൊപ്പം സ്നാക് റെഡി
- ഇത്ര സിമ്പിളായ ചമ്മന്തി വേറെ ഉണ്ടാവില്ല
- അൽപ്പം എരിവും പുളിയും ചേർന്ന നാടൻ ചെമ്മീൻ കറി
- ഗോവൻ സ്റ്റൈലിൽ റവ ചേർത്ത മുട്ട ഫ്രൈ ട്രൈ ചെയ്തു നോക്കൂ
- മീനല്ല വഴുതനങ്ങ വാഴയിലയിൽ പൊള്ളിച്ചതാണ്
- അഞ്ച് മിനിറ്റ് കൊണ്ട് രുചികരമായ ക്രിസ്പ്പി തക്കാളി ദോശ
- ഇനി ബ്രേക്ക്ഫാസ്റ്റ് അൽപ്പം സിംപിളും ഹെൽത്തിയും
- സ്ഥിരം ചമ്മന്തിയിൽ അൽപ്പം വെള്ളരി കൂടി ചേർത്തു നോക്കൂ
- കടച്ചക്ക കിട്ടിയാൽ ഇങ്ങനെ ഒരു കറി തയ്യാറാക്കി നോക്കൂ
- എരിവും പുളിയും ചേർന്ന നാടൻ ചെമ്മീൻ ചമ്മന്തി
- നാവിൽ കൊതിയൂറും ചെമ്മീൻ അച്ചാർ, ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചോളൂ
- ചൂട് ചായ ഒപ്പം ഉഗ്രൻ ചെമ്മീൻ പരിപ്പു വടയും
- വലിപ്പത്തിലല്ല രുചിയിലാണ് കാര്യം, ഇത്തരി കുഞ്ഞൻ മംഗളൂർ ബോണ്ട
- കടല മുളപ്പിച്ചതു കൊണ്ട് ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ്
- ഒരു തവണയെങ്കിലും മത്തി ഇങ്ങനെ വറുത്തെടുക്കൂ
- ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം രുചികരമായ ചമ്മന്തി പൊടിയും
- ഓട്സും ചെറുപയറും ചേർത്തൊരു ക്രിസ്പ്പി ദോശ
- പായസം മാത്രമല്ല സൗത്തിന്ത്യൻ സ്പെഷ്യൽ കിച്ചടി തയ്യാറാക്കാനും സേമിയ മതി
- തക്കാളി ഉണ്ടെങ്കിൽ ചമ്മന്തി തയ്യാറാക്കാൻ എന്തെളുപ്പം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
- ഇനി ലഡ്ഡു ഹെൽത്തിയല്ലെന്ന് ആരും പറയില്ല, റാഗി കൊണ്ടുള്ള ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.