New Update
/indian-express-malayalam/media/media_files/5hbj99zY8DhcO7WfsQeo.jpeg)
മംഗളൂർ ബോണ്ട
പുറത്ത് നല്ല മഴപെയ്യുമ്പോൾ ചായയോ കാപ്പിയോ ഒപ്പം എന്തെങ്കിലും ചൂടൻ പലഹാരവും കഴിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. മാത്രമല്ല സ്കൂൾ വിട്ടെത്തുന്ന കുട്ടികൾ കൊതിയൂറുന്ന സ്നാക്സ് പ്രതീക്ഷിക്കുന്നുണ്ടാകും. എങ്കിൽ ബോണ്ട തയ്യാറാക്കി നോക്കിയാലോ?. വെറും ബോണ്ടയല്ല മംഗ്ലൂർ സ്പെഷ്യൽ പലഹാരമാണിത്. പേരു കേൾക്കുമ്പോൾ അൽപ്പം പണിയുണ്ടെല്ലോ എന്നു ചിന്തിക്കേണ്ട. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ചാണ് ഇതിൻ്റെ പാചകം.
അപർണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മംഗളൂർ ബോണ്ട തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി
- ഉപ്പ്
- ബേക്കിങ് പൗഡർ
- ഇഞ്ചി
- വെളുത്തുള്ളി
- മല്ലിയില
- തൈര്
- സവാള
- ജീരകം
- എണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ആവശ്യത്തിന് മൈദ എടുക്കുക.
- ഇതിലേയ്ക്ക് ആവശ്യാനുസരണം ഉപ്പ്, സോഡ പൊടി എന്നിവ ചേർത്തിളക്കുക.
- ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, മല്ലിയില പൊടിയായി അരിഞ്ഞത്, സവാള അരിഞ്ഞത്, ഒരു നുള്ള് ജീരകപ്പൊടിയും, തേങ്ങ ചിരകിയതും, അൽപ്പം തൈരും ചേർത്തിളക്കി മാവ് തയ്യാറാക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം വീതം മാവ് ഒഴിച്ച് വറുത്തെടുക്കുക.
Advertisment
Read More
- കടല മുളപ്പിച്ചതു കൊണ്ട് ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ്
- ഒരു തവണയെങ്കിലും മത്തി ഇങ്ങനെ വറുത്തെടുക്കൂ
- ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം രുചികരമായ ചമ്മന്തി പൊടിയും
- ഓട്സും ചെറുപയറും ചേർത്തൊരു ക്രിസ്പ്പി ദോശ
- പായസം മാത്രമല്ല സൗത്തിന്ത്യൻ സ്പെഷ്യൽ കിച്ചടി തയ്യാറാക്കാനും സേമിയ മതി
- തക്കാളി ഉണ്ടെങ്കിൽ ചമ്മന്തി തയ്യാറാക്കാൻ എന്തെളുപ്പം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
- ഇനി ലഡ്ഡു ഹെൽത്തിയല്ലെന്ന് ആരും പറയില്ല, റാഗി കൊണ്ടുള്ള ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
- ചൂട് ചോറിനൊപ്പം നാടൻ കക്കയിറച്ചി റോസ്റ്റും
- ഈ ചിക്കൻ റോസ്റ്റ് സിംപിളാണ്, രുചിയിൽ പവർഫുള്ളും
- നെല്ലിക്ക ഇനി തേൻ രുചിയിൽ കഴിക്കാം, ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചോളൂ
- നാടൻ മസാലക്കൂട്ടുകൾ ചേർത്ത് വാഴയിലയിൽ പൊള്ളിച്ച കരിമീൻ
- ഇത് വെറും ചോറല്ല ആരോഗ്യപ്രദമായ ഉഴുന്ന് ചോറാണ്
- ചിക്കൻ വേണ്ട, ഉരുളക്കിഴങ്ങ് മതി ഇനി 65 തയ്യാറാക്കാൻ
- നെയ്യപ്പത്തിന് ഒരു പുതിയ റെസിപ്പി, ഇത് കഴിച്ചു തന്നെ രുചി അറിയണം
- ചുവന്ന പയറുണ്ടോ? എങ്കിൽ രജ്മ കറി ട്രൈ ചെയ്യാം
- കുരുമുളക് ചേർത്തു വഴറ്റിയ മുട്ട റോസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us