scorecardresearch

ഇത് വെറും ചോറല്ല ആരോഗ്യപ്രദമായ ഉഴുന്ന് ചോറാണ്

മലയാളിക്ക് കർക്കിടക മാസമെന്നാൽ ആരോഗ്യ സംരക്ഷണത്തിൻ്റെ സമയം കൂടിയാണ്. ഈ സമയത്ത് ഉറപ്പായും തയ്യാറാക്കി നോക്കേണ്ട ഹെൽത്തി റെസിപ്പി

മലയാളിക്ക് കർക്കിടക മാസമെന്നാൽ ആരോഗ്യ സംരക്ഷണത്തിൻ്റെ സമയം കൂടിയാണ്. ഈ സമയത്ത് ഉറപ്പായും തയ്യാറാക്കി നോക്കേണ്ട ഹെൽത്തി റെസിപ്പി

author-image
WebDesk
New Update
Uzhunnu Rice Recipe

ഉഴുന്ന് ചോറ്

മലയാളിക്ക് കർക്കിടക മാസമെന്നാൽ രാമായണ മാസം മാത്രമല്ല ആരോഗ്യസംരക്ഷണത്തിൻ്റെ സമയം കൂടിയാണ്. ചൂടിൽ നിന്നും മഴയും തണുപ്പുമുള്ള അന്തരീക്ഷത്തിലേയ്ക്കുള്ള കാലാവസ്ഥ മാറ്റം പല വിധം ആരോഗ്യം പ്രശ്നങ്ങൾക്കു കാരണമായേക്കാം. ഇവയിൽ നിന്നും രക്ഷനേടാനുള്ള ചികിത്സാ വിധികളും മറ്റും ഇക്കാലത്ത് സ്വീകരിക്കുന്നു.അതനുസരിച്ച് ആഹാര കാര്യങ്ങളിലും ധാരാളം മാറ്റങ്ങൾ ഉണ്ടാകുന്നു. 

Advertisment


ഔഷധ കൂട്ടുകൾ ചേർത്ത കർക്കിടക കഞ്ഞി ഈ മാസം ഏറ്റവും പ്രധാനമാണ്. ഇത്തരത്തിൽ ആരോഗ്യപ്രദമായ ഒരുപാട് വ്യത്യസ്തമായ ഭക്ഷണക്രമങ്ങൾ കേരളീയർക്കിടയിൽ ഉണ്ട്. അതിൽ ഒന്നാണ് ഉഴുന്ന് ചോറ്. കേരളത്തിൽ തന്നെ തിരുവനന്തപുരം മേഖലകളിൽ പ്രചാരത്തിലുള്ള ഒന്നാണിത്. തമിഴ്നാട്ടിലും പരമ്പരാഗതമായി ഇത് ഉണ്ടാക്കാറുണ്ട്. പ്രസവാനന്തരം സ്ത്രീകൾക്കും, മുതിർന്നവരിലെ സന്ധിവേദനക്കും, സ്ത്രീകളിലെ ആർത്തവ സംബന്ധമായ വേദനകളെയും ലഘൂകരിക്കാൻ ഇത് ഉചിതമാണെന്ന് പറയപ്പെടുന്നു. സുൾഫിക്കർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
 
ചേരുവകൾ

  • ഉഴുന്നു 
  • പച്ചരി 
  • വെള്ളം 
  • ഉപ്പ്
  • തേങ്ങാപ്പാൽ 
  • നെയ്യ്
  • കടുക് 
  • ജീരകം 
  • ഇഞ്ചി
  • വറ്റൽമുളക്
  • കറിവേപ്പില
  • കുരുമുളകുപൊടി 

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് കറുത്ത ഉഴുന്ന് തൊലിയോടു കൂടി ചെറിയ തീയിൽ വറുത്തെടുക്കുക.
  • ശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി ഒരു കപ്പ് പച്ചരി ചേർത്ത് ഏഴ് കപ്പ് വെള്ളം ഒഴിച്ച് ചെറുതീയിൽ വേവിക്കുക.
  • വെന്തതിനു ശേഷം മറ്റൊരു പാത്രത്തിൽ അൽപ്പം നെയ്യ് ചേർത്ത് ചൂടാക്കി അര ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്തു വറുക്കുക.
  • ഇതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ടോ മൂന്നോ വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. വെന്ത ചേറിലേയ്ക്ക് ഇവ ചേർത്തിളക്കുക.
Advertisment

Read More

Recipe Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: