/indian-express-malayalam/media/media_files/JoEJJAIhiON4wsswsG11.jpg)
/indian-express-malayalam/media/media_files/healthy-snacks-ideas-4.jpg)
ആരോഗ്യകരമായ ഭക്ഷണം ഓരോ വ്യക്തികളുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷികമാണ്. കുട്ടികളെ സംബന്ധിച്ചാണെങ്കിൽ അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഊർജം പകരുന്നത് തന്നെ പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്.
/indian-express-malayalam/media/media_files/healthy-snacks-ideas-3.jpg)
കാർബോ ഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ ആനുപാതികമായി അടങ്ങിയതാവണം ഹെൽത്തി സ്നാക്സ്. സ്നാക്സ് ആരോഗ്യകരമാണെങ്കിൽ കുട്ടികൾക്ക് ദിവസം മുഴുവൻ വേണ്ട ഊർജം നൽകാൻ ഈ സ്നാക്സിനു സാധിക്കും.
/indian-express-malayalam/media/media_files/healthy-snacks-ideas-1.jpg)
കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് സ്നാക്സ് കൊടുത്തുവിടുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇതാ ഏതാനും ഹെൽത്തി സ്നാക്സ് ഓപ്ഷനുകൾ പരിചയപ്പെടാം.
/indian-express-malayalam/media/media_files/healthy-snacks-ideas-2.jpg)
നാഷണൽ ന്യൂട്രീഷൻ മാസത്തിൽ അമൃത ഹോസ്പിറ്റലിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂടീഷൻ വിഭാഗം പുറത്തുവിട്ടതാണ് ഈ സ്നാക്സ് ലിസ്റ്റ്.
/indian-express-malayalam/media/media_files/ragi-ladoo.jpg)
റാഗി ലഡു
1 കപ്പ് റാഗി പൗഡർ, അരകപ്പ് ശർക്കര, കാൽ കപ്പ് നെയ്യ്, ചെറുതായി നുറുക്കിയ നട്സ് 2 ടേബിൾ സ്പൂൺ (കശുവണ്ടി, ബദാം), അര ടീസ്പൂൺ ഏലം പൗഡർ എന്നിവയാണ് വേണ്ട ചേരുവകൾ. റാഗി പൗഡർ നെയ്യിൽ വറുത്തെടുക്കുക. ഇതിലേക്ക് ഏലം പൊടിയും ശർക്കരയും ചേർക്കുക. നട്സ് ചേർക്കുക. ശേഷം ലഡുവിന്റെ ഷേപ്പിൽ ഉരുട്ടിയെടുക്കുക. ലഡു തയ്യാർ.
/indian-express-malayalam/media/media_files/roasted-makhana.jpg)
റോസ്റ്റഡ് മഖാന
മഖാന (താമരവിത്ത്), വെളിച്ചെണ്ണ, മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപൊടി, ചാട്ട് മസാല, നെയ്യ് എന്നിവയാണ് വേണ്ട ചേരുവകൾ. മഖാന വറുത്തെടുക്കുക. ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ, മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് വറുത്തുവച്ച മഖാന ചേർക്കുക. മല്ലിപൊടിയും ചാട്ട് മസാലയും ചേർത്തിളക്കുക. അൽപ്പം നെയ്യ് കൂടി തൂവി കൊടുക്കുക.
/indian-express-malayalam/media/media_files/multigrain-bread-sandwich.jpg)
മൾട്ടി ഗ്രെയിൻ ബ്രെഡ് സാൻഡ് വിച്ച്
2 ബ്രൗൺ ബ്രെഡ്, ലെറ്റൂസ് ലീവ്സ്, തക്കാളി, സവാള, കുക്കുമ്പർ, കാരറ്റ്, ഗാർലിക്- ടൊമാറ്റോ കെച്ചപ്പ്, കുരുമുളകുപൊടി, ഉപ്പ് എന്നിവയാണ് വേണ്ട ചേരുവകൾ. കുക്കുമ്പർ, തക്കാളി, കാരറ്റ്, സവാള എന്നിവ നന്നായി കഴുകുക. എല്ലാത്തിന്റെയും പാതിയെടുക്കുക. ബ്രെഡ് എടുത്ത് ടൊമാറ്റോ കെച്ചപ്പ് പുരട്ടുക. അതിനു മുകളിലായ ലെറ്റൂസ് ഇലകൾ വയ്ക്കുക. മുകളിൽ അൽപ്പം കെച്ചപ്പ് പുരട്ടാം. തക്കാളി, കാരറ്റ്, കുക്കുമ്പർ, സവാള എന്നിവയും മുകളിലായി അടുക്കിവയ്ക്കാം. അൽപ്പം ഉപ്പും കുരുമുളകുപൊടിയും ചേർക്കാം. ഏറ്റവും മുകളിലായി ഒരു ബ്രെഡ് കൂടി വച്ച് നന്നായി അമർത്തുക.
/indian-express-malayalam/media/media_files/fruit-box.jpg)
ഫ്രൂട്ട് ബോക്സ്
ഓറഞ്ച്, പൈനാപ്പിൾ, മുസമ്പി എന്നിങ്ങനെ നാരങ്ങ വിഭാഗത്തിൽ വരുന്ന പഴങ്ങൾക്കൊപ്പം ഈന്തപ്പഴം, ഉണക്കമുന്തിരി, പിസ്ത എന്നിവയും കൊടുത്തുവിടാം. മാതളനാരങ്ങ, തണ്ണിമത്തൻ, പഴം, ബെരീസ്, മാമ്പഴം, പപ്പായ, ഏത്തപ്പഴം, പേരയ്ക്ക എന്നിവയും കൊടുത്തുവിടാം. ആപ്പിൾ മുറിച്ചു ടിഫിൻ ബോക്സിൽ ആക്കിയാൽ അധികം വൈകാതെ ബ്രൗൺ നിറമാവും. ഇതൊഴിവാക്കാൻ മുറിച്ച ആപ്പിൾ കഷ്ണങ്ങൾക്കു മുകളിൽ നാരങ്ങാനീര് പിഴിഞ്ഞാൽ മതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us