/indian-express-malayalam/media/media_files/2ZcBhHhPIzA0IHSEOdi6.jpeg)
ബീറ്റ്റൂട്ട് പച്ചടി
മലയാളികളുടെ സദ്യയിൽ സ്ഥിരമായി കണ്ടു വരുന്നതാണ് പച്ചടി. എരിവും പുളിയും ചേർന്ന കേരളസ്റ്റൈൽ പച്ചടിയും ചൂടു ചോറും അസാധ്യ രുചിയാണ്. സദ്യയിലെ പ്രധാനപ്പെട്ട വിഭവമാണിത്. അതു കൊണ്ടാണാണ് ഇലയിൽ ആദ്യം തന്നെ ഇതിനു സ്ഥാനം കൊടുത്തിരിക്കുന്നത്. തേങ്ങ അരച്ചതിൽ കടുക് കൂടി ചേർത്താണ് സാധാരണ പച്ചടിയുടെ പാചക രീതി. വെള്ളരിക്ക, പൈനാപ്പിൾ, ഇവയും ഇതിലെ ചേരുവകളായി വരുന്നുണ്ട്. ഓണം ഇങ്ങ് അടുക്കാറായി. സദ്യയ്ക്കുള്ള വട്ടങ്ങളിൽ പച്ചടി എന്തായാലും ഒഴിവാക്കില്ല . പക്ഷേ അതിനു വേണ്ട തേങ്ങ ഇല്ല എന്നാണെങ്കിൽ വിഷമിക്കേണ്ട, തേങ്ങയില്ലാതെയും പച്ചടി തയ്യാറാക്കാം. അതെങ്ങനെയെന്ന് പരിചയപ്പെടുത്തി തരികയാണ് അന്നൂസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ.
ചേരുവകൾ
- തൈര്
- കടുക്
- ഉപ്പ്
- ബീറ്റ്റൂട്ട്
- എണ്ണ
- ചുവന്നുള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ തൈരിലേയ്ക്ക് അൽപ്പം ഉപ്പും, കടുക് പൊടിച്ചതും ചേർത്തിളക്കി മാറ്റിവെയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി അരിയുക അല്ലെങ്കിൽ ഗ്രേറ്റ് ചെയ്യുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി അഞ്ചോ ആറോ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക. അതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് കൂടി ചേർത്ത് വേവിക്കുക. ബീറ്റൂട്ട് നന്നായി വെന്തതിനു ശേഷം തൈരിലേയ്ക്കു ചേർത്തിളക്കുക.
Read More
- വറുത്തരച്ച ചിക്കൻ കറി, തനി നാടൻ രുചിയിൽ
- യീസ്റ്റ് ചേർക്കാതെ അപ്പത്തിൻ്റെ മാവ് ഇനി ഇങ്ങനെ അരച്ചെടുക്കൂ
- അരി അരയ്ക്കാതെ അരമണിക്കൂറിൽ തയ്യാറാക്കാം ഈ അപ്പം
- ചൈനീസ് സ്പെഷ്യൽ വഴുതനങ്ങ റോസറ്റ്
- തോരനല്ല വാഴക്കൂമ്പ് കൊണ്ടുള്ള നാടൻ ചമ്മന്തിയാണ്
- ക്രിസ്പിയായ ഗ്രീൻ പീസ് പൂരി, ട്രൈ ചെയ്തു നോക്കൂ
- കാബേജ് മുട്ടയും ചേർത്തൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്
- മുട്ട ചേർത്ത ഗ്രീൻപീസ് മസാലയുടെ റെസിപ്പി ഇതാണ്
- ബിസ്കറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തയ്യാറാക്കി സൂക്ഷിക്കാം
- കിടിലൻ ഫിഷ് ബിരിയാണി അസാധ്യ രുചിയിൽ
- 2 മിനിറ്റിൽ 2 ചേരുവ കൊണ്ട് ഇഷ്ടം പോലെ സ്നാക്
- ഉപ്പിലിട്ട മാങ്ങ ഉണ്ടെങ്കിൽ ചമ്മന്തി ഇങ്ങനെ അരച്ചെടുക്കൂ
- മുട്ട മാത്രമല്ല അൽപ്പം ഓട്സ് കൂടി ചേർത്ത ഹെൽത്തി ഓംലെറ്റാണിത്
- അവൽ ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ ചായക്കൊപ്പം സ്നാക് റെഡി
- ഇത്ര സിമ്പിളായ ചമ്മന്തി വേറെ ഉണ്ടാവില്ല
- അൽപ്പം എരിവും പുളിയും ചേർന്ന നാടൻ ചെമ്മീൻ കറി
- ഗോവൻ സ്റ്റൈലിൽ റവ ചേർത്ത മുട്ട ഫ്രൈ ട്രൈ ചെയ്തു നോക്കൂ
- മീനല്ല വഴുതനങ്ങ വാഴയിലയിൽ പൊള്ളിച്ചതാണ്
- അഞ്ച് മിനിറ്റ് കൊണ്ട് രുചികരമായ ക്രിസ്പ്പി തക്കാളി ദോശ
- ഇനി ബ്രേക്ക്ഫാസ്റ്റ് അൽപ്പം സിംപിളും ഹെൽത്തിയും
- സ്ഥിരം ചമ്മന്തിയിൽ അൽപ്പം വെള്ളരി കൂടി ചേർത്തു നോക്കൂ
- കടച്ചക്ക കിട്ടിയാൽ ഇങ്ങനെ ഒരു കറി തയ്യാറാക്കി നോക്കൂ
- എരിവും പുളിയും ചേർന്ന നാടൻ ചെമ്മീൻ ചമ്മന്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.