/indian-express-malayalam/media/media_files/z3PDbA6cZFlmIGvVlvSG.jpeg)
ഏത്തപ്പഴം കൊണ്ടുള്ള അപ്പം
ഏത്തപ്പഴം കൊണ്ട് പലഹാരം എന്നു കേൾക്കുമ്പോൾ പഴംപൊരിയാവും പെട്ടെന്ന് ഓർമ്മ വരിക. നന്നായി പഴുത്ത പഴം ഉണ്ടെങ്കിൽ ഗോതമ്പ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തെടുത്ത് ചൂടോടെ കഴിക്കാൻ ആരും കൊതിച്ചു പോകും. എന്നാൽ ചിലവാകുന്ന എണ്ണയുടെ കാര്യം ഓർത്താൽ ഇത് തയ്യാറാക്കാൻ അൽപ്പം മടിച്ചെന്നു വരും.
പഴം നന്നായി പഴുത്തു പോയാൽ പെട്ടെന്ന് കേടാകുകയും ചെയ്യും പലഹാരം തയ്യാറാക്കാൻ എണ്ണയുമില്ല എന്നാണെങ്കിൽ റെസിപ്പി ഒന്ന് മാറ്റി പിടിച്ചോളൂ. ഉടച്ചെടുത്ത പഴം ശർക്കരയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ച് കഴിച്ചു നോക്കൂ. ലക്ഷമി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ നാടൻ നേന്ത്രപ്പഴം റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ശർക്കര
- തേങ്ങ
- പഴം
- നെയ്യ്
- ഏലയ്ക്ക
- കശുവണ്ടി
- ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത മൂന്ന് നേന്ത്രപ്പഴം ആവിയിൽ വേവിച്ച് ഉടച്ചെടുക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി രണ്ട് ടേബിൾസ്പൂൺ കശുവണ്ടി, രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്ത് വറുക്കുക.
- ഇതിലേയ്ക്ക് അര കപ്പ് ശർക്കര പൊടിച്ചതു ചേർക്കുക
- ശർക്കര അലിഞ്ഞു വരുമ്പോൾ ഒരു കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- ഉടച്ചു വെച്ചിരിക്കുന്ന പഴം രണ്ട് ഇലകളിലായി പരത്തി ഉള്ളിൽ ശർക്കരയും തേങ്ങയും ചേർത്ത അരപ്പ് വെയ്ക്കുക.
- ഒന്നിന് മുകളിൽ മറ്റൊന്ന് കമഴ്ത്തിയ രീതിയിൽ ഇലകൾ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
- വെന്ത അപ്പം മുറിച്ച് കഴിക്കാം.
Read More
- ചെമ്മീൻ പനീർ മസാല, അടിപൊളി രുചിയാണ്
- അപ്പം ഇനി കൂടുതൽ സോഫ്റ്റാകാൻ റാഗി ചേർത്താൽ മതിയാകും
- ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട തൈര് കറിയുടെ റെസിപ്പി ഇതാണ്
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ ചെറുപയർ ചപ്പാത്തി കഴിച്ചു നോക്കൂ
- നെയ്യിൽ വറുത്തെടുത്ത ചെമ്മീൻ ഇങ്ങനെ റോസ്റ്റ് ചെയ്യൂ
- വെറും കൂൺ റോസ്റ്റല്ല, വെണ്ണയിൽ വഴറ്റിയെടുത്ത സ്പെഷ്യൽ റെസിപ്പിയാണ്
- രസം തയ്യാറാക്കുമ്പോൾ ഈ ബോണ്ട കൂടി ചേർത്തു നോക്കൂ
- കുട്ടികൾക്ക് നൽകാം ഹെൽത്തി സ്നാക്സ്; ഈ വിഭവങ്ങൾ കൊടുത്തുവിടൂ
- സൗത്തിന്ത്യൻ സ്പെഷ്യൽ തേങ്ങാപ്പാൽ ചോറ് കഴിച്ചിട്ടുണ്ടോ?
- ഷാരൂഖാന് ഏറ്റവും പ്രിയപ്പെട്ട സ്നാക് റെസിപ്പി ഇതാ
- ബ്രെഡ് ടോസ്റ്റ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- തേങ്ങ ചേർക്കാത്ത ബീറ്റ്റൂട്ട് പച്ചടി
- വറുത്തരച്ച ചിക്കൻ കറി, തനി നാടൻ രുചിയിൽ
- യീസ്റ്റ് ചേർക്കാതെ അപ്പത്തിൻ്റെ മാവ് ഇനി ഇങ്ങനെ അരച്ചെടുക്കൂ
- അരി അരയ്ക്കാതെ അരമണിക്കൂറിൽ തയ്യാറാക്കാം ഈ അപ്പം
- ചൈനീസ് സ്പെഷ്യൽ വഴുതനങ്ങ റോസറ്റ്
- തോരനല്ല വാഴക്കൂമ്പ് കൊണ്ടുള്ള നാടൻ ചമ്മന്തിയാണ്
- ക്രിസ്പിയായ ഗ്രീൻ പീസ് പൂരി, ട്രൈ ചെയ്തു നോക്കൂ
- കാബേജ് മുട്ടയും ചേർത്തൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്
- മുട്ട ചേർത്ത ഗ്രീൻപീസ് മസാലയുടെ റെസിപ്പി ഇതാണ്
- ബിസ്കറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തയ്യാറാക്കി സൂക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.