/indian-express-malayalam/media/media_files/YR82PkOaCDAjyrcACjon.jpeg)
മീൻ വൃത്തിയാക്കുന്നതിലും പ്രയാസമാണ് അത് തയ്യാറാക്കിയ പാത്രം കഴുകി എടുക്കാൻ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?. എത്ര എണ്ണ ഒഴിച്ചാലും മീൻ കഷ്ണങ്ങൾ പാനിൽ ഒട്ടിപിടിക്കാറുണ്ടോ?. എന്നാൽ അതിനൊരു വിദ്യയുണ്ട്.
മീൻ വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടം മലയാളിക്കുണ്ട്. വ്യത്യസ്ത മീൻ വിഭവങ്ങളാണ് പ്രചാരത്തിലുണ്ട്. നാടൻ ചേരുവകൾ ഉപയോഗിച്ചു മസാല പുരട്ടി വറുക്കുന്ന മീനും ചൂട് ചോറും മതിയാകും വിശപ്പ് ശമിപ്പിക്കാൻ. എന്നാൽ ഇങ്ങനെ മീൻ വറുക്കുന്ന സമയം കരിഞ്ഞു പോകുന്നു അല്ലെങ്കിൽ പാനിൻ്റെ അടിയിൽ ഒട്ടി പിടിക്കുന്നു എന്നത് അടുക്കളയിൽ കേൾക്കുന്ന സ്ഥിരം പരാതികളിൽ ഒന്നാണ്.
വാങ്ങിയ മീനും തയ്യാറാക്കാൻ എടുത്ത പാനും ഉപയോഗ ശൂന്യമാവും എന്നു ചിന്തിച്ചു നിൽക്കേണ്ട കാര്യമില്ല. ഒരൽപ്പം ശ്രദ്ധിച്ചാൽ അടുക്കളയിൽ തന്നെയുണ്ട് ഇതിനുള്ള പരിഹാരം. മീൻ അല്ലെങ്കിൽ മാംസം വറുക്കാൻ ഉപയോഗിക്കുന്ന പാത്രം എന്തു തന്നെയാണെങ്കിലും വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് രുചികരമായ് ഫ്രൈ തയ്യാറാക്കാം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ.
കറികളുടെ സ്വാദ് വർധിപ്പിക്കുന്നതിന് സാധാരണ ഉപയോഗിക്കാറുള്ള കറിവേപ്പിലയാണ് ഇക്കാര്യത്തിൽ താരം. എണ്ണയൊഴിച്ചു ചൂടാക്കിയ പാനിലോ അല്ലെങ്കിൽ ചീനചട്ടിയിലോ കറിവേപ്പില തണ്ടുകളോടു കൂടിയോ, അങ്ങനെ ലഭ്യമല്ലെങ്കിൽ ഇലകൾ മാത്രമായോ വെയ്ക്കുക. ഇതിനു മുകളിലായി മസാല പുരട്ടിയ മീൻ വെയ്ക്കാം. മീനിൻ്റെ ഇരുവശങ്ങളും ഇങ്ങനെ കറിവേപ്പിലയോടൊപ്പം വറുത്തെടുക്കാം.
പാചകം ചെയ്യുന്ന സമയം മസാലയോടൊപ്പം മീൻ പാത്രത്തിൽ ഒട്ടിപിടിക്കുന്നതിന് ഒരു മികച്ച പരിഹാരമാണിത്. മാത്രമല്ല പാനിൽ നേരിട്ടു വെയ്ക്കുമ്പോൾ ചൂടേറ്റ് കരിഞ്ഞു പോകാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. വറുത്തെടുക്കുന്ന മീനിൻ്റെ രുചി വർധിപ്പിക്കും എന്നു മാത്രമല്ല വറുത്തെടുക്കുന്ന സമയം അത് ഉടഞ്ഞു പോകാതിരിക്കുവാനും സഹായിക്കും. പ്രകൃതി ദത്തമായ മാർഗമായതിനാൽ യാതൊരു പാർശ്വഫലവും ഉണ്ടാകില്ല. മാംസം വറുക്കുന്നതിനും ഇതേ രീതി പിൻതുടരുന്നത് പാചകത്തിന് ഗുണം ചെയ്യും.
സ്വാദിൽ മാത്രമല്ല ഗുണത്തിലും കേമനാണ് കറിവേപ്പില. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നതിനുമുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. ശരീരത്തിലെ സമ്മർദ്ദം, വീക്കം എന്നിവ മറികടക്കാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഇരുമ്പ്, കാൽസ്യം, എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില.
Read More
- ബീഫ് കൊണ്ടൊരു വെറൈറ്റി വിഭവം
- ക്ഷീണം തോന്നുന്നുണ്ടോ? ഈ ബീറ്റ്റൂട്ട് ഷെയ്ക്ക് കുടിച്ചു നോക്കൂ
- ശതാവരി തണ്ട് കൊണ്ട് രുചിയൂറും മെഴുക്കുപുരട്ടി
- തേങ്ങാപ്പാലും കപ്പയും ചേർത്തൊരു നാടൻ വിഭവം
- പച്ചമുളക് അച്ചാർ ഇനി എരിവില്ലാതെ തയ്യാറാക്കാം
- മത്തി മുട്ട കൊണ്ട് ഒരു സ്പെഷ്യൽ അട
- ഈ നാടൻ മോര് കറിയുടെ രഹസ്യക്കൂട്ട് ട്രൈ ചെയ്തോളൂ
- കിടിലൻ രുചിയിൽ ഇൻസ്റ്റൻ്റ് കാരറ്റ് ചമ്മന്തി
- ഓറഞ്ച് കിട്ടിയാൽ ചായ ഇനി ഇങ്ങനെ തയ്യാറാക്കിക്കോളൂ
- 'ഉസ്താദ് ഹോട്ടൽ' സ്പെഷ്യൽ സ്പാനിഷ് ഓംലെറ്റ്, ട്രൈ ചെയ്‌തു നോക്കൂ
- ഗ്രീൻ ആപ്പിൾ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ?
- മാവ് വേണ്ട, പക്കാവട തയ്യാറാക്കാൻ ഉരുളക്കിഴങ്ങ് മതി
- മലബാർ സ്റ്റൈലിൽ അടിപൊളി കല്ലുമ്മക്കായ ഫ്രൈ
- വെണ്ടയ്ക്ക പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? നാടൻ റെസിപ്പി ഇതാ
- എരിവും പുളിയും മധുരവും ചേർന്നൊരു ഈന്തപ്പഴം അച്ചാർ
- പഴുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ നാടൻ റെസിപ്പി ട്രൈ ചെയ്യൂ
- പരിപ്പ് ഇല്ലെങ്കിലും അൽപ്പം ചെറുപയർ മതി, ഇൻസ്റ്റൻ്റ് വടയുടെ സിംപിൾ റെസിപ്പി
- ബീൻസ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ ഹെൽത്തി സാലഡ് റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.