/indian-express-malayalam/media/media_files/af6QrJTd2Uc2r3SbbmZq.jpeg)
ഗ്രീൻ ആപ്പിൽ ഉപ്പിലിട്ടത്
ആപ്പിൾ എന്നും നമ്മുടെ ആരോഗ്യ പരിപാലനത്തിലെ ഉറ്റതോഴനാണ്, എന്നാൽ നമുക്ക് അത്ര സുപരിചിതമല്ലാത്ത ആപ്പിളിന്റെ വകഭേദമാണ് ഗ്രീൻ ആപ്പിൾ. ആപ്പിളിന്റെ കസിനായ ഈ സ്വാദിഷ്ടമായ ഫലവും ആരോഗ്യഗുണങ്ങളിൽ മുൻപന്തിയിൽ തന്നെയാണ്. വിറ്റാമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിന് ആന്റിഓക്‌സിഡന്റുകൾ നൽകുകയും ചെയ്യുന്നു. ഗ്രീൻ ആപ്പിളിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഷുഗർ കുറവാണെങ്കിലും, പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന വ്യക്തികൾ ഇതു ശ്രദ്ധയോടെ മാത്രം കഴിക്കുക.
വഴിയോരങ്ങളിലും ബീച്ചിലുമൊക്കെ സ്ഥിരമായി കാണുന്ന കാഴ്ച്ചയാണ് ഭരണിയിൽ ഉപ്പിലിട്ടിരിക്കുന്ന വിവിധ തരത്തിലുള്ള പച്ചക്കകറികളും പഴങ്ങളും. അതിൽ ഗ്രീൻ ആപ്പിൾ ഉപ്പിലിട്ടത് കഴിച്ചു നോക്കിയിട്ടുണ്ടോ?. എന്നാലിനി ഗ്രീൻ ആപ്പിൾ പഴങ്ങൾക്കൊപ്പം വാങ്ങുമ്പോൾ വീട്ടിൽ തന്നെ അതിലല്പം ഉപ്പിലിട്ടു വെച്ചോളൂ, മിനിറ്റുകൾക്കുള്ളിൽ ഭരണി കാലിയാകും എന്നതിൽ സംശയം വേണ്ട. ജിൽഷ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗ്രീൻ​ആപ്പിൾ ഉപ്പിലിടുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഗ്രീൻ ആപ്പിൾ
- ഉപ്പ്
- വിനാഗിരി
- പച്ചമുളക്
- വെള്ളം
തയ്യാറാക്കുന്ന വിധം
- ഗ്രീൻ ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കി തൊലി കളയാതെ തന്നെ വട്ടത്തിൽ മുറിച്ചെടുക്കുക.
- കഴുകി വൃത്തിയാക്കിയ ഒരു ഭരണിയിലേയ്ക്ക് ആൽപ്പം ഉപ്പും, പച്ചമുളക് അരിഞ്ഞതും ചേർക്കുക.
- അധികം ഉപ്പ് താൽപ്പര്യമില്ലാത്തവരാണെങ്കിൽ കുറച്ചു വിനാഗിരി കൂടി ചേർത്ത്, ഒപ്പം കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കാം.
- ഇതിലേയ്ക്ക് ആപ്പിൾ കഷ്ണങ്ങളും അൽപ്പം പച്ചമുളക് അരിഞ്ഞതും ചേർത്ത് അടച്ച് ചെറുതായി ഇളക്കി മാറ്റി വെയ്ക്കുക. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴിച്ചു തുടങ്ങാം.
Read More
- മാവ് വേണ്ട, പക്കാവട തയ്യാറാക്കാൻ ഉരുളക്കിഴങ്ങ് മതി
- മലബാർ സ്റ്റൈലിൽ അടിപൊളി കല്ലുമ്മക്കായ ഫ്രൈ
- വെണ്ടയ്ക്ക പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? നാടൻ റെസിപ്പി ഇതാ
- എരിവും പുളിയും മധുരവും ചേർന്നൊരു ഈന്തപ്പഴം അച്ചാർ
- പഴുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ നാടൻ​ റെസിപ്പി ട്രൈ ചെയ്യൂ
- പരിപ്പ് ഇല്ലെങ്കിലും അൽപ്പം ചെറുപയർ മതി, ഇൻസ്റ്റൻ്റ് വടയുടെ സിംപിൾ റെസിപ്പി
- ബീൻസ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ ഹെൽത്തി സാലഡ് റെഡി
- എളുപ്പത്തിലൊരു ഹെൽത്തി ഫ്രഞ്ച് ടേസ്റ്റ്
- ഈ പച്ചടി തയ്യാറാക്കാൻ അൽപ്പം കറിവേപ്പില മാത്രം മതി
- ചൂട് ചായക്കൊപ്പം ക്രിസ്പി കടച്ചക്ക വറുത്തതും
- മുട്ട കൊണ്ടൊരു സിംപിൾ സാൻഡ്വിച്ച് റെസിപ്പി
- അൽപ്പം ചക്കപ്പഴം വിളയിച്ചെടുത്താലോ? അസാധ്യ രുചിയാണ്
- ഇത്തിരി കുഞ്ഞൻ പൈനാപ്പിൾ കേക്ക്
- നാവിൽ കൊതിയൂറും ചെമ്മീൻ​ അച്ചാർ, ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us