/indian-express-malayalam/media/media_files/o9uxbIjnmtYjnpOoZ9Uo.jpg)
മിനി പൈനാപ്പിൾ കേക്ക്
കേക്ക് ഇഷ്ട്ടമല്ലാത്തവർ ചുരുക്കമാണ്. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്നാക്കാണ് കേക്ക്. വ്യത്യസ്ത രുചിയിലും ആകൃതിയിലും കടകളിൽ ലഭ്യമായ കേക്ക് എപ്പോഴും വാങ്ങി സൂക്ഷിക്കുക അത്ര എളുപ്പമല്ല. സകൂൾ സ്നാക്സ് ബോക്സിലേയ്ക്കും, സ്കൂൾ വിട്ട് വീട്ടിൽ എത്തുമ്പോൾ ചായക്കൊപ്പം കഴിക്കാനും രുചികരമായ കേക്ക് വീട്ടിൽ തയ്യാറാക്കിയാലോ?. എന്നാൽ ഇതിന് ഓവനോ, ക്രീമോ, ചോക്ലേറ്റോ വീട്ടിൽ ലഭ്യമല്ലായിരിക്കും. ഇതൊന്നും ഇല്ലാതെ വളരെ സിംപിളായി തയ്യാറാക്കാൻ സാധിക്കുന്ന ചെറിയ പൈനാപ്പിൾ കേക്കുണ്ട്.
പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശവും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന വിറ്റാമിൻ ബി 6 പൈനാപ്പിളിൽ ധാരാളമുണ്ട്. ആതിര സേതുമാധവൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പൈനാപ്പിൾ കേക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- നെയ്യ്
- ശർക്കര
- ബേക്കിങ് സോഡ
- പൈനാപ്പിൾ
- ഓട്സ്
- ഗോതമ്പ് പൊടി
- എണ്ണ
- പഴം
- വാനില എസ്സെൻസ്
- ഈന്തപ്പഴം
- പാൽ
തയ്യാറാക്കുന്ന വിധം
- രണ്ടു ടീസ്പൂൺ ശർക്കര, അര കപ്പ് ഓട്സ്, അരകപ്പ് ഗോതമ്പ് പൊടി, എണ്ണ, തൈര്, നന്നായി പഴുത്ത ചെറിയ പഴം രണ്ടെണ്ണം, കുരു കളഞ്ഞെടുത്ത ഈന്തപ്പഴം രണ്ടെണ്ണം, ഒന്നു മുതൽ രണ്ടു ടീസ്പൂൺ വാനില എസ്സെൻസ്, അര കപ്പ് പാൽ എന്നിവ അരച്ച് ഒരു ബൗളിലേയ്ക്കു മാറ്റുക.
- ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ബേക്കിങ് സോഡ ചേർത്തിളക്കി അഞ്ചു മിനിറ്റ് മാറ്റി വെയ്ക്കുക.
- ഉണ്ണിയപ്പം തയ്യാറാക്കുന്ന പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കുക.
- മാറ്റി വെച്ചിരിക്കുന്ന മാവ് ആവശ്യത്തിന് അതിലേയ്ക്കു ഒഴിച്ച് ഇരു വശങ്ങളും വേവിച്ചെടുക്കുക.
- കുറഞ്ഞ തീയിൽ അഞ്ചോ ആറോ മിനിറ്റു മാത്രം വേവിക്കുക.
- ചൂടോടെയോ തണുപ്പിച്ചോ കഴിക്കാൻ​ ബെസ്റ്റാണ് ഈ സിംപിൾ കേക്ക്.
Read More
- നാവിൽ കൊതിയൂറും ചെമ്മീൻ​ അച്ചാർ, ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചോളൂ
- നാരങ്ങാ വെള്ളമല്ല സ്വിസ് ലെമനേഡാണ് ഇനി താരം, ട്രൈ ചെയ്യൂ
- അവൽ ഉണ്ടോ ? എങ്കിൽ രുചികരമായ കേസരി തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ
- മസാല കപ്പലണ്ടി, കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ
- രുചികരമായ അഫ്ഗാനി പനീർ വീട്ടിൽ തയ്യാറാക്കാം
- പാവയ്ക്ക തോരൻ കയ്പ്പില്ലാതെ തയ്യാറാക്കാം, ഇങ്ങനെ ചെയ്യൂ
- അസാധ്യ രുചിയിൽ ചീസ് ലോഡഡ് ഫ്രൈസ്
- ഹെൽത്തി സ്മൂത്തി എള്ള് കൊണ്ട് തയ്യാറാക്കി നോക്കൂ
- ചിക്കൻ കറി മാറി നിൽക്കും പപ്പടം കൊണ്ടുള്ള ഈ വിഭവത്തിൻ്റെ രുചിയിൽ
- ആവിയിൽ വേവിച്ച അടിപൊളി ഇറ്റാലിയൻ മോമോസ്
- മത്തി മുട്ട നല്ല നാടൻ രുചിക്കൂട്ടിൽ ഇങ്ങനെ വറുത്തെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us