scorecardresearch

ഹെൽത്തി സ്മൂത്തി എള്ള് കൊണ്ട് തയ്യാറാക്കി നോക്കൂ

കാഴ്ചയിൽ ചെറുതെങ്കിലും, ഗുണങ്ങളിൽ കേമനാണ് എള്ള്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

കാഴ്ചയിൽ ചെറുതെങ്കിലും, ഗുണങ്ങളിൽ കേമനാണ് എള്ള്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

author-image
WebDesk
New Update
Sesame Smoothie

എള്ള് സ്മൂത്തി

കാഴ്ചയിൽ ചെറുതെങ്കിലും, ഗുണങ്ങളിൽ കേമനാണ് എള്ള്. എള്ളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ അർബുദത്തെ തടുക്കുന്ന ഏതാനും ധാതുക്കളും ഇത് ഉൾക്കൊള്ളുന്നു. വിളർച്ചയ്ക്കും ക്ഷീണത്തിനും എള്ളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിൻ്റെ അംശം പരിഹാരമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ധാരാളം നാരുകളും ഇതിലുണ്ട്. പലഹാരങ്ങളിലും എണ്ണ തയ്യാറാക്കാനുമാണ് സാധാരണ എള്ള് ഉപയോഗിക്കാറുള്ളത്. എന്നാൽ അതുപയോഗിച്ച് ഒരു സ്മൂത്തി ട്രൈ ചെയ്തു നോക്കിയാലോ?. കുക്ക് കൾച്ചർ എന്ന ഇൻസ്റ്റഗ്രാം പേജാണ് വെളുത്ത എള്ളു കൊണ്ട് സ്മൂത്തി തയ്യാറാക്കുന്നതെങ്ങനെ എന്ന് കാണിച്ചു തരുന്നത്

Advertisment

ചേരുവകൾ

  • എള്ള്
  • ശർക്കര
  • ഏലയ്ക്ക
  • തേങ്ങാപ്പാൽ

തയ്യാറാക്കുന്ന വിധം
കാൽ കപ്പ് വെളുത്ത എള്ള് വെള്ളത്തിൽ കുതിർത്തു വെച്ചതിലേയ്ക്ക് കാൽ കപ്പ് ശർക്കര പൊടിച്ചത്, ഒരു കപ്പ് തേങ്ങാപ്പാൽ, മൂന്ന് ഏലയ്ക്ക, അൽപ്പം വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. തണുപ്പോടെ കുടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഐസ് ഉപയോഗിക്കാം, അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിച്ചു ചേരുവകൾ അരച്ചെടുക്കുക.

Read More

Recipe Drinks Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: