/indian-express-malayalam/media/media_files/LjQXoCB0qjHW1Z7GBSlw.jpeg)
സ്പാനിഷ് ഓംലെറ്റ്
വറുത്തും, പുഴുങ്ങിയും, കറിയിൽ ചേർത്തും അങ്ങനെ മുട്ട തീൻമേശയിലെ സ്ഥിരം സാന്നിധ്യമാണ്. രുചിയിൽ മാത്രമല്ല ഗുണത്തിലും മുട്ട കേമനാണ്. മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറയാണിത്. ഫോളെയ്റ്റ്, കോളിൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി, അയോഡിൻ, എന്നീ പോഷകങ്ങളാണിതിൽ ഉൾപ്പെടുന്നത്. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനങ്ങൾക്കുമൊക്കെ ഇവ സഹായകരമാണ്.
സ്ഥിരമായി ഒരേ രീതിയിൽ തന്നെ മുട്ട വേവിച്ചാണോ കഴിക്കാറുള്ളത്?. എങ്കിൽ ഇനി മുട്ട തയ്യാറാക്കാൻ എടുക്കുമ്പോൾ ഒരു സ്പാനിഷ് ഓംലെറ്റ് തന്നെ ട്രൈ ചെയ്തു നോക്കൂ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ദുൽഖർ സൽമാൻ കേരള പൊറോട്ടയോടൊപ്പം പരീക്ഷിക്കുന്ന അതേ റെസിപ്പിയാണ് പ്രയോഗിക്കേണ്ടത്. കുക്കിങ് സൂപ്പർമാൻ എന്ന ഇൻസ്റ്റഗ്രാം പേജാണ് ദുൽഖറിൻ്റെ സ്പാനിഷ് ഓംലെറ്റ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ക്യാപ്സിക്കം
- സവാള
- ഉരുളക്കിഴങ്ങ്
- മുട്ട
- ചീസ്
- ഉപ്പ്
- കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
- ഒരു ക്യാപ്സിക്കം നീളത്തിൽ അരിഞ്ഞെടുക്കുക. ഒരു സവാള, ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിയുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഉരുളക്കിഴങ്ങ് വറുത്തെടുക്കുക.
- അതിലേയ്ക്ക് സവാള അരിഞ്ഞതു ചേർത്ത് വഴറ്റിയെടുക്കുക.
- മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- ഇത് പാനിലേയ്ക്കു ഒഴിച്ചു വേവിക്കുക. മുകളിലായി സവാള വഴറ്റിയത്, ഉരുളക്കിഴങ്ങ് വറുത്തത്, ക്യാപ്സിക്കം, അൽപ്പം ചീസ് എന്നിവ ചേർത്തു വേവിക്കുക.
- ഒരു പൊറോട്ടയുടെ ഉള്ളിലേയ്ക്ക് ഇതു മാറ്റി ചുരുട്ടിയെടുക്കുക. അവശ്യാനുസരണം കഴിക്കാം.
Read More
- ഗ്രീൻ ആപ്പിൾ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ?
- മാവ് വേണ്ട, പക്കാവട തയ്യാറാക്കാൻ ഉരുളക്കിഴങ്ങ് മതി
- മലബാർ സ്റ്റൈലിൽ അടിപൊളി കല്ലുമ്മക്കായ ഫ്രൈ
- വെണ്ടയ്ക്ക പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? നാടൻ റെസിപ്പി ഇതാ
- എരിവും പുളിയും മധുരവും ചേർന്നൊരു ഈന്തപ്പഴം അച്ചാർ
- പഴുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ നാടൻ​ റെസിപ്പി ട്രൈ ചെയ്യൂ
- പരിപ്പ് ഇല്ലെങ്കിലും അൽപ്പം ചെറുപയർ മതി, ഇൻസ്റ്റൻ്റ് വടയുടെ സിംപിൾ റെസിപ്പി
- ബീൻസ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ ഹെൽത്തി സാലഡ് റെഡി
- എളുപ്പത്തിലൊരു ഹെൽത്തി ഫ്രഞ്ച് ടേസ്റ്റ്
- ഈ പച്ചടി തയ്യാറാക്കാൻ അൽപ്പം കറിവേപ്പില മാത്രം മതി
- ചൂട് ചായക്കൊപ്പം ക്രിസ്പി കടച്ചക്ക വറുത്തതും
- മുട്ട കൊണ്ടൊരു സിംപിൾ സാൻഡ്വിച്ച് റെസിപ്പി
- അൽപ്പം ചക്കപ്പഴം വിളയിച്ചെടുത്താലോ? അസാധ്യ രുചിയാണ്
- ഇത്തിരി കുഞ്ഞൻ പൈനാപ്പിൾ കേക്ക്
- നാവിൽ കൊതിയൂറും ചെമ്മീൻ​ അച്ചാർ, ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us