/indian-express-malayalam/media/media_files/hdCtePRiMAksXEGZFR2E.jpeg)
പച്ചമുളക് അച്ചാർ
പച്ചമുളകിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, കൂടാതെ കലോറി ഇല്ല. അതിനാൽതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ്. അവയിൽ ധാരാളം ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്. വിറ്റാമിൻ ഇ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കറികളിൽ ഒഴിച്ചു കൂടാനാവാത്തതാണ് പച്ചമുളക്. എരിവിനോടൽപ്പം പ്രിയമുള്ളവരുണ്ടാകും. എന്നാൽ എരിവു താൽപ്പര്യമില്ലാത്തവർക്കും പച്ചമുളക് ഉപയോഗിക്കാം. അതിനായി പച്ചമുളക് കൊണ്ടുള്ള അച്ചാർ റെസിപ്പി ട്രൈ ചെയ്തു നോക്കൂ. പച്ചമുളകിനുള്ളിലെ വിത്തുകൾ കളഞ്ഞ കഴുകിയെടത്താൽ എരിവനുഭവപ്പെടില്ല. എന്നാൽ അച്ചാർ തയ്യാറാക്കുന്നതിനു മുൻപ് ജലാംശം തീരെയില്ല എന്ന് ഉറപ്പു വരുത്തണം. മഹിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പച്ചമുളക് അച്ചാറിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പച്ചമുളക്
- ജീരകം
- ഉലുവ
- കടുക്
- പെരും ജീരകം
- നല്ലെണ്ണ
- എള്ള്
- കായം
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ഗരംമസാല
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് വറുക്കുക. ഇത് പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ നന്നായി കഴുകി നടുവെ മുറിച്ച് വിത്തുകൾ മാറ്റിയ പച്ചമുളകെടുത്ത്, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ എള്ള്, അര ടീസ്പൂൺ കായം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് തയ്യാറാക്കിയ മസാലപ്പൊടി കൂടി ചേർക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് നല്ലെണ്ണ ചൂടാക്കുക. ചൂടാക്കിയ നല്ലെണ്ണ പച്ചമുളകിൽ ഒഴിച്ചിളക്കുക. വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.
Read More
- മത്തി മുട്ട കൊണ്ട് ഒരു സ്പെഷ്യൽ അട
- ഈ നാടൻ മോര് കറിയുടെ രഹസ്യക്കൂട്ട് ട്രൈ ചെയ്തോളൂ
- കിടിലൻ രുചിയിൽ ഇൻസ്റ്റൻ്റ് കാരറ്റ് ചമ്മന്തി
- ഓറഞ്ച് കിട്ടിയാൽ ചായ ഇനി ഇങ്ങനെ തയ്യാറാക്കിക്കോളൂ
- 'ഉസ്താദ് ഹോട്ടൽ' സ്പെഷ്യൽ സ്പാനിഷ് ഓംലെറ്റ്, ട്രൈ ചെയ്തു നോക്കൂ
- ഗ്രീൻ ആപ്പിൾ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ?
- മാവ് വേണ്ട, പക്കാവട തയ്യാറാക്കാൻ ഉരുളക്കിഴങ്ങ് മതി
- മലബാർ സ്റ്റൈലിൽ അടിപൊളി കല്ലുമ്മക്കായ ഫ്രൈ
- വെണ്ടയ്ക്ക പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? നാടൻ റെസിപ്പി ഇതാ
- എരിവും പുളിയും മധുരവും ചേർന്നൊരു ഈന്തപ്പഴം അച്ചാർ
- പഴുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ നാടൻ​ റെസിപ്പി ട്രൈ ചെയ്യൂ
- പരിപ്പ് ഇല്ലെങ്കിലും അൽപ്പം ചെറുപയർ മതി, ഇൻസ്റ്റൻ്റ് വടയുടെ സിംപിൾ റെസിപ്പി
- ബീൻസ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ ഹെൽത്തി സാലഡ് റെഡി
- എളുപ്പത്തിലൊരു ഹെൽത്തി ഫ്രഞ്ച് ടേസ്റ്റ്
- ഈ പച്ചടി തയ്യാറാക്കാൻ അൽപ്പം കറിവേപ്പില മാത്രം മതി
- ചൂട് ചായക്കൊപ്പം ക്രിസ്പി കടച്ചക്ക വറുത്തതും
- മുട്ട കൊണ്ടൊരു സിംപിൾ സാൻഡ്വിച്ച് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us