/indian-express-malayalam/media/media_files/Puvm2cHYx2UubqwyoGbl.jpg)
Kerala Style Idli Recipe with Sambar & Coconut Chutney
Idli Recipe: ഇഡ്ഡലിയും സാമ്പാറും ദക്ഷിണേന്ത്യക്കാരുടെ പ്രധാന ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നാണ്. വളരെ കോമണായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണെങ്കിലും ഇഡ്ഡലി മാവ് തയ്യാറാക്കുക അത്ര എളുപ്പമല്ല. മാവ് തയ്യാറാക്കുമ്പോൾ വെള്ളം കൂടിപ്പോയാൽ പോലും ഇഡ്ഡലിയുടെ സ്വാദ് മാറും. അരി, ഉഴുന്ന് എന്നിവയുടെ അളവുകൾ കൃത്യമായിരിക്കുക എന്നതാണ് സോഫ്റ്റായ ഇഡ്ഡലിയ്ക്കു പിന്നിലെ പ്രധാന രസക്കൂട്ട്. അരിയുടെ പകുതിയളവിൽ ഉഴുന്ന് എന്നതാണ് ഇഡ്ഡലി മൃദുവാകാൻ വേണ്ട ചേരുവ കണക്ക്. ഇഡ്ഡലി മൃദുവാകാൻ ചിലർ അൽപ്പം അവൽ കൂടി ചേർത്ത് അരയ്ക്കാറുണ്ട്.
How to cook the perfect IDLI recipe: എങ്ങനെ മൃദുവായ ഇഡ്ഡലി ഉണ്ടാക്കാം?
പഞ്ഞിപ്പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഈ രീതിയിൽ ഇഡ്ഡലി മാവ് തയ്യാറാക്കി വെച്ചാൽ ഒരാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കാനും ആവും. അരിയും ഉഴുന്നും നല്ലതുപോലെ കുതിരാൻ അനുവദിക്കണം, മിനിമം ആറു മണിക്കൂറെങ്കിലും അരിയും ഉഴുന്നു കുതിർത്തുവയ്ക്കണം. അളവിലും വലിപ്പത്തിലും അൽപ്പം സോഫ്റ്റായും വലിപ്പമേറിയതുപോലെയും തോന്നുന്നതാണ് നന്നായി കുതിർന്ന ഉഴുന്നിന്റെ ലക്ഷണം. ഉഴുന്ന് കുതിർത്ത വെള്ളത്തിൽ തന്നെ ചിലർ അരിയും ഉഴുന്നും അരച്ചെടുക്കാറുണ്ട്, ഇത് മാവ് കൂടുതൽ സോഫ്റ്റാവാൻ സഹായിക്കും. മാവ് അരച്ചെടുത്താൽ നന്നായി പൊന്തിവരാനായി രാത്രി മുഴുവൻ വയ്ക്കുക.
IDLI Ingredients: ചേരുവകൾ
- ഇഡ്ഡലി റൈസ് /പൊന്നി അരി - 4 കപ്പ്
- ഉഴുന്ന് -1 കപ്പ്
- ഉലുവ -അര ടീസ്പൂൺ
- അവൽ-4 ടേബിൾസ്പൂൺ
Dosa Recipe, How to make IDLI Batter: തയാറാക്കേണ്ട വിധം
അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകിയെടുത്ത് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. 6-7 മണിക്കൂർ വരെ കുതിർത്തുവയ്ക്കുക.
മൂന്ന് മണിക്കൂർ കഴിഞ്ഞു ഉഴുന്ന് കുതിർക്കാൻ വെച്ച വെള്ളമെടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക.
ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേർത്ത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ചേർത്ത് വേണം അരയ്ക്കാൻ.
കുതിർത്ത് വച്ച അരി റവയുടെ പരുവത്തിൽ അരച്ചെടുക്കുക. രണ്ട് കപ്പ് അരിയ്ക്കു മുക്കാൽ കപ്പ് വെളളം മതിയാകും. തീരെ അരഞ്ഞു പോകരുത്. ഇതിലേക്ക് കഴുകിയ അവൽ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഉഴുന്ന് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക,
തയ്യാറാക്കിയ മാവ് പുളിക്കാൻ വയ്ക്കുക. രാത്രി മാവ് തയ്യാറാക്കി വച്ചാഷ രാവിലെയാവുമ്പോഴേക്കും മാവ് പുളിച്ചുകൊള്ളും.
ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കിയ മാവ് ഒഴിക്കുക. ഏഴു മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ആവിയിൽ വേവിക്കുക.
Read More
- വാളൻപുളി മസാല കൊണ്ട് നാടൻ മീൻ ഫ്രൈ
- ചെറുപയറുണ്ടോ? ഈ ഗുജറാത്തി വിഭവം ട്രൈ ചെയ്തു നോക്കൂ
- കൂളായിരിക്കാൻ ഒരു കുക്കുമ്പർ ഡ്രിങ്ക്
- മണം കൊണ്ട് കൊതിപ്പിക്കുന്ന കിടിലൻ ഗാർലിക് ചിക്കൻ ഫ്രൈ
- ചെറിയ ഉള്ളിയും തൈരുമുണ്ടോ? സ്വാദിഷ്ടമായൊരു കറിയൊരുക്കാം
- അരിപ്പൊടി ഇല്ലെങ്കിലും കപ്പ മതി ആവി പറക്കുന്ന സോഫ്റ്റ് പുട്ട് റെഡി
- ഓവനും മുട്ടയും വേണ്ട, ഈസി ചോക്ലേറ്റ് കേക്ക്
- ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയ്യാറാക്കി നോക്കൂ
- പനീർ റോസ്റ്റിന് ഒരു സിംപിൾ റെസിപ്പി
- തേങ്ങാപ്പാൽ ചേർത്തു വറ്റിച്ച ക്രീമി ചെമ്മീൻ കറി
- കൊറിയൻ സ്പെഷ്യൽ സ്പൈസി ഉരുളക്കിഴങ്ങ് സ്നാക്ക്
- പപ്പായ കൊണ്ട് കേക്ക് തയ്യാറാക്കാൻ പറ്റുമോ? ഇങ്ങനെ ചെയ്തു നോക്കൂ
- ദോശ റെഡി മിനിറ്റുകൾക്കുള്ളിൽ, മാവ് തയ്യാറാക്കി സൂക്ഷിക്കേണ്ട
- ഒരു ഈസി ഷെയ്ക്ക്, നേന്ത്രപ്പഴം മാത്രം മതി
- എരിവും പുളിയും മധുരവും ചേർന്ന രുചികരമായ വാളൻപുളി അച്ചാർ
- വെറും പത്ത് മിനിറ്റിൽ ചിക്കൻ ഉലർത്തിയത് റെഡി
- നത്തോലി ഫ്രൈ നല്ല ക്രിസ്പിയായി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ട്രൈ ചെയ്യൂ ഈ ഓട്സ് ചില്ല
- വറുത്തരച്ച നാടൻ കൂന്തൽ കറി
- കിടിലൻ രുചിയിൽ മുട്ട ബുർജി
- പായസം മാത്രമല്ല സേമിയ ഉണ്ടെങ്കിൽ പുലാവും തയ്യാറാക്കാം
- വെറും കാരറ്റ് കേക്കല്ല, മധുരമൂറുന്ന പുഡ്ഡിംഗ്
- എരിവും പുളിയുമുള്ള തട്ടുകട സ്റ്റൈൽ മുളക് ബജ്ജി
- രുചികരവും ആരോഗ്യപ്രദവുമായ ഒരു വെറൈറ്റി വെള്ളരി സാലഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.