/indian-express-malayalam/media/media_files/xZpGLNCulIiYYBakdvTk.jpg)
ദോശ
ഓണം ഇങ്ങെത്തിയിരിക്കുന്നു. സദ്യ വട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലായിരിക്കും ഏവരും. ഇല നിറയെ കറികളും പായസവും അങ്ങനെ വയറും മനസ്സും നിറയ്ക്കാൻ അടുക്കളപ്പുര ഒരുങ്ങുമ്പോൾ ഭക്ഷണ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ചില വിദ്യകൾ കൂടിയുണ്ട്.
പലപ്പോഴും ഉത്സവവേളകളുടെ അവസാനം അടുക്കള പ്രശ്നങ്ങളിൽ ഏറ്റവും അധികം അലറ്റാറുള്ളത് ബാക്കിയായ കറികളും മറ്റുമാണ്. തയ്യാറാക്കിയ കഷ്ട്പ്പാടോർത്താൽ വെറുതെ കളയാൻ സാധിക്കില്ല എന്ന കാരണത്താൽ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഈ കറികൾ വീണ്ടും ഉപയോഗിക്കാൻ ചില നുറുങ്ങു വിദ്യകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ് പരിപ്പ് കറി. അതിനി വെറുതെ കളയേണ്ട . കുറച്ച് റവ കൂടി ചേർത്ത് ദോശ മാവ് തയ്യാറാക്കിക്കോളൂ. ഇൻസ്റ്റൻ്റായി നല്ല ക്രിസ്പി ദോശ ചുട്ടെടുക്കാം. ഫുഡ് ഫീയസ്റ്റ എന്ന യൂട്യൂബ് ചാനലാണ് പരിപ്പ് കറി ദോശയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പരിപ്പ് കറി- 1 കപ്പ്
 - റവ- 1 കപ്പ്
 - തൈര്- 1/4 കപ്പ്
 - ഉപ്പ്- 1 ടീസ്പൂൺ
 - ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
 - വെള്ളം- ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് പരിപ്പ് കറിയിലേയ്ക്ക് ഒരു കപ്പ് റവ, കാൽ കപ്പ് തൈര്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക.
 - അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരിക്കൽ കൂടി അരയ്ക്കുക.
 - അര ടീസ്പൂൺ ബേക്കിങ് സോഡ കൂടി ചേർത്തിളക്കി മാവ് പത്ത് മിനിറ്റ് മാറ്റി വെയ്ക്കുക.
 - ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ പുരട്ടി ചൂടാക്കി മാവൊഴിച്ച് ദോശ ചുട്ടെടുക്കുക.
 
കടലപരിപ്പ് ചമ്മന്തി
ദോശയോടൊപ്പം രുചികരമായ ഒരു ചമ്മന്തി കൂടി ട്രൈ ചെയ്തു നോക്കൂ. സ്ഥിരം തേങ്ങ ചമ്മന്തിയല്ല, അൽപ്പം കടലപരിപ്പും മല്ലിയിലും ചേർത്ത വെറൈറ്റി റെസിപ്പിയാണ്.
ചേരുവകൾ
- വെളുത്തുള്ളി- 3 അല്ലി
 - പച്ചമുളക്- 3
 - കടലപരിപ്പ്- 2 ടേബിൾസ്പൂൺ
 - തേങ്ങ- 1/2 കപ്പ്
 - മല്ലിയില- ആവശ്യത്തിന്
 - ഉപ്പ്
 - നാരങ്ങ ജ്യൂസ്- കാൽ ടീസ്പൂൺ
 - എണ്ണ- ആവശ്യത്തിന്
 - കടുക്- കാൽ ടീസ്പൂൺ
 - വറ്റൽമുളക്- 2
 - കറിവേപ്പില
 
/indian-express-malayalam/media/media_files/2pujCxhshCNCLpPPpime.jpg)
തയ്യാറാക്കുന്ന വിധം
- മൂന്ന് വെളുത്തുള്ളി അല്ലിയും, മൂന്ന് പച്ചമുളകും, രണ്ട് കടലപരിപ്പും, അര കപ്പ തേങ്ങ ചിരകിയതും, അൽപ്പം മല്ലിയിലയും, കുറച്ച് നാരങ്ങ നീരും ചേർത്ത് അരച്ചെടുക്കുക.
 - ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
 - ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുക്കുക.
 - ഇത് അരച്ചു വെച്ച ചമ്മന്തിയിൽ ചേർത്തിളക്കുക.
 
Read More
- സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാൻ ചൗവ്വരി മതി
 - പച്ചമുളകും തൈരും മതി അസാധ്യ രുചിയിൽ 1 മിനിറ്റിൽ കറി റെഡി
 - ചമ്മന്തി തയ്യാറാക്കാൻ ഇനി നിലക്കടല മതിയാകും
 - ബീൻസ് ഇനി ഇങ്ങനെ ഫ്രൈ ചെയ്തെടുക്കൂ
 - ചെന്നൈ സ്പെഷ്യൽ കല്ല്യാണ ബിരിയാണി
 - പച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡിപച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡി
 - കുക്കർ ഉണ്ടെങ്കിൽ മട്ടൺ റോസ്റ്റ് സിംപിളായി തയ്യാറാക്കാം
 - സ്പൈസി ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ
 - ഒരു കപ്പ് അരിപ്പൊടി മതി, മിനിറ്റുകൾക്കുള്ളിൽ പിടി കൊഴുക്കട്ട തയ്യാർ
 - ഉഴുന്ന് കഞ്ഞി കഴിച്ചിട്ടുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
 - കട്ടൻ ചായ കടുപ്പത്തിൽ ഐസ് ഇട്ട് കുടിച്ചാലോ?
 - ഉണക്കമുന്തിരി അച്ചാർ കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്
 - upma recipe: ഉപ്പുമാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, സിംപിളാണ് റെസിപ്പി
 - പുറമേ ക്രിസ്പി അകമേ ജ്യൂസി, ഈ ചിക്കൻ 65 ട്രൈ ചെയ്തു നോക്കൂ
 - ആവി പറക്കുന്ന നല്ല ചൂടൻ സോഫ്റ്റ് കൊഴുക്കട്ട
 - സിംപിൾ ക്രീമി പനീർ മസാല കറി
 - തട്ടുകട സ്റ്റൈലിൽ മുട്ടക്കപ്പ, ട്രൈ ചെയ്തു നോക്കൂ
 - Idli Recipe: പഞ്ഞിപ്പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
 - വാളൻപുളി മസാല കൊണ്ട് നാടൻ മീൻ ഫ്രൈ
 - ചെറുപയറുണ്ടോ? ഈ ഗുജറാത്തി വിഭവം ട്രൈ ചെയ്തു നോക്കൂ
 - കൂളായിരിക്കാൻ ഒരു കുക്കുമ്പർ ഡ്രിങ്ക്
 - മണം കൊണ്ട് കൊതിപ്പിക്കുന്ന കിടിലൻ ഗാർലിക് ചിക്കൻ ഫ്രൈ
 - ചെറിയ ഉള്ളിയും തൈരുമുണ്ടോ? സ്വാദിഷ്ടമായൊരു കറിയൊരുക്കാം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us