/indian-express-malayalam/media/media_files/uploads/2022/02/Weekly-Horoscope-3.jpg)
Weekly Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ വികാരങ്ങളും ഉള്‍പ്പെടും. അതിനാല്‍ ഭാവിയെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുയോജ്യമായ സമയമായിരിക്കില്ല ഇത്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ അതും നല്ലതാണ്. ആവശ്യങ്ങളേക്കാള്‍ ആഡംബരത്തിന് കൂടുതല്‍ പണം ചിലവഴിക്കുകയാണെങ്കില്‍ കുറ്റബോധം തോന്നരുത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുട രാശിയിലെ ആശയവിനിമയ മേഖലകളുമായി വ്യാഴം ഇപ്പോഴും അടുത്തു നില്‍ക്കുകയാണ്. ഇത് ഊര്‍ജത്തോടെയും ഉത്സാഹത്തോടെയും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. അതിനാൽ മീറ്റിംഗുകൾ ക്രമീകരിക്കാനും ചർച്ചകൾ നടത്താനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും പൊതുവെ ഭാവിയിലേക്കുള്ള പദ്ധതികള്‍ ആവിഷ്കരണം ചെയ്യാനും അനുയോജ്യമായ സമയമാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇപ്പോഴത്തെ ജ്യോതിഷ വിന്യാസങ്ങള്‍ സഹായകരമാണ്. അതിനാല്‍ തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ വിജയകരമായ ഫലം പ്രതീക്ഷിക്കാം. മറ്റുള്ളവരെ ഉപദ്രവിക്കാതെ തുടരുന്നിടത്തോളം കാലം ഇത്തരത്തില്‍ തന്നെ മുന്നോട്ട് പോകാന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. സ്വന്തം താത്പര്യങ്ങള്‍ ഒരു വശത്ത് നിര്‍ത്താനും നിങ്ങളുടെ പിന്തുണയും സഹായവും ആവശ്യമായവര്‍ക്ക് അത് കൊടുക്കാനും തയാറായിരിക്കണം. ഗാര്‍ഹിക കാര്യങ്ങളില്‍ കാലതാമസം വരുത്തരുത്.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-5.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. നീണ്ട യാത്രകളേക്കാള്‍ ചെറിയ യാത്രകള്‍ക്കുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. ജീവിതത്തില്‍ സാഹസികത നിറഞ്ഞു നിന്നേക്കാം. യഥാർത്ഥ സമാധാനവും സ്വസ്ഥതയും ആസ്വദിക്കാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കാന്‍ തയാറാണ്. അതിനാല്‍ സംശയങ്ങളും ആശങ്കകളും മനസില്‍ വയ്ക്കേണ്ടതില്ല. വൈകാരിതയേക്കാള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ പ്രധാനം സ്നേഹമാണെന്ന് തോന്നിയേക്കാം. ദിവസങ്ങൾ കടന്നുപോകുമ്പോൾ, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയാണെന്ന് മനസിലാക്കും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഭൂതകാലത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണിപ്പോള്‍. അതിനാല്‍ തൊഴില്‍ മേഖലയിലേതും വ്യക്തിപരമായ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ കുറഞ്ഞേക്കാം. വൈകാരികമായി നിങ്ങൾ ഒരു പുതിയ തലത്തിലുള്ള അനുഭവത്തിലേക്ക് നീങ്ങാൻ പോകുകയാണ്. താമസിക്കുന്ന ഇടത്തില്‍ വരെ വ്യത്യാസം ഉണ്ടായേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ ആഴ്ചയില്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. എല്ലാ കാര്യങ്ങള്‍ക്കും സമ്മതം മൂളുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്വം പറയേണ്ടി വന്നേക്കാം. കൂടാതെ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെങ്കിൽ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യ സ്വഭാവം വയ്ക്കാതിരിക്കുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-1.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളെ ആശ്ചര്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ തൊട്ടടുത്തുണ്ട്. സാമൂഹിക ഇടപെടലുകള്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് മുന്നോട്ട് പോകുന്നതായി അനുഭവപ്പെട്ടേക്കാം. ആവേശവും പ്രണയുമെല്ലാം കൂടിച്ചേര്‍ന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സമൂഹത്തിലെ അന്തസിനും പദവിക്കും അംഗീകാരത്തിനും വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം എങ്ങനെയെങ്കിലും സാധ്യമാക്കണം. എത്രയും വേഗം കഴിയുമെങ്കില്‍ അത്രയും നല്ലത്. ഭാഗ്യവശാൽ, നിങ്ങളുടെ ഭാവി വിജയത്തിനും സന്തോഷത്തിനും എല്ലാ പ്രതീക്ഷകളും പ്രദാനം ചെയ്യുന്ന ശനി കൗതുകകരമായ ഒരു സ്ഥാനം വഹിക്കുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് ഇപ്പോഴും വേണ്ടത് കൂടുതൽ ആത്മവിശ്വാസമാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ രാശിയിലെ സമൃദ്ധമായ മേഖലകളുമായി വ്യാഴത്തിന്റെ വിന്യാസം നിങ്ങളുടെ മൊത്തത്തിലുള്ള വൈകാരികാവസ്ഥയെ നന്നായി ശക്തിപ്പെടുത്തുന്നു. കാരണം സമൃദ്ധി ആത്മവിശ്വാസം വളർത്തുന്നു. മെച്ചപ്പെട്ടതും ചിട്ടയായതുമായ വ്യായാമവും ഭക്ഷണരീതിയും ചിട്ടപ്പെടുത്താന്‍ പറ്റിയ സമയമാണിത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വിദേശത്ത് നിന്നുള്ള ആളുകള്‍ നിങ്ങള്‍ക്ക് വലിയ പ്രചോദനം നല്‍കിയേക്കാം. നിങ്ങൾ യാത്രയെക്കുറിച്ച് ചിന്തിക്കുകയാണോ? കുറച്ച് സമയത്തേക്ക് മാറി പുതിയ ചുറ്റുപാടുകൾ അനുഭവിക്കുക എന്നത് തീർച്ചയായും നിങ്ങളുടെ താൽപ്പര്യങ്ങളായിരിക്കും.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-4.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.