കുംഭം രാശി: കുടത്തിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കുംഭം രാശി.രാശിചക്രത്തില്‍ ഇത് പതിനൊന്നാമത്തേതാണ്. മകരം, മീനം എന്നീ രാശികള്‍ക്കിടയില്‍ കിടക്കുന്നു. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍ നഗ്‌നനേത്രങ്ങള്‍ക്കു ഗോചരമാണ്. പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം
മനുഷ്യന്‍ തിരിച്ചറിഞ്ഞ ആദ്യരാശികളില്‍ ഒന്നാണ് കുംഭം നക്ഷത്രരാശി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിഃശാസ്ത്രജ്ഞനായ ടോളമിയുടെ 48 നക്ഷത്രരാശികള്‍ ഉള്‍പ്പെട്ട നക്ഷത്രപ്പട്ടികയില്‍ കുംഭം ഉണ്ടായിരുന്നു. ജലവുമായി ബന്ധപ്പെട്ട പേരുകളുള്ള നക്ഷത്രരാശികള്‍. വലിയൊരു നക്ഷത്രരാശിയാണെങ്കിലും ഇതില്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍ ഇല്ല.
നക്ഷത്രങ്ങള്‍: അവിട്ടം രണ്ടാം പകുതി, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ ഭാഗംRead More