scorecardresearch
Latest News

കർക്കടകമാസ ഫലം, അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങള്‍ക്ക്

Astrology Monthly Prediction Karkidakam 2022 Stars Aswathy Bharani Karthika Rohini Makayiram Punarthan Pooyam Ayilyam: ‘ആണ്ടറുതി മാസം ‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്

കർക്കടകമാസ ഫലം, അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങള്‍ക്ക്
Monthly Predictions Karkidakam

Astrology Monthly Prediction Karkidakam 2022 Stars Aswathy Bharani Karthika Rohini Makayiram Punarthan Pooyam Ayilyam: കൊല്ലവർഷം അനുസരിച്ച് അവസാനമാസമാണ് കർക്കടകം. ‘ആണ്ടറുതി മാസം ‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്. തൊട്ടടുത്ത ചിങ്ങമാസം തുടങ്ങുന്നതോടെ 1198 എന്ന പുതുവർഷം പിറക്കുകയായി.

ശനി മകരത്തിലും വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം എന്നീ രാശികളിലും തുടരുകയാണ്. മാസമധ്യം വരെ ബുധൻ കർക്കടകത്തിലും തുടർന്ന് ചിങ്ങത്തിലും സഞ്ചരിക്കുന്നു. കർക്കടകം 25 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലോട്ട് പകരുന്നു. 21 ന് മിഥുനത്തിൽ നിന്നും ശുക്രൻ കർക്കടകത്തിലേക്കും സംക്രമിക്കുന്നു. ഒന്നാംതീയതി ചന്ദ്രൻ ചതയത്തിൽ ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ രേവതിയിൽ സഞ്ചരിക്കുന്നു, സൂര്യൻ ഏതു രാശിയിലൂടെയാണോ കടന്നുപോവുന്നത് ആ രാശിയുടെ പേരാവും ആ മാസത്തിന്.

കൊല്ലവർഷം 1197 കർക്കടകമാസത്തിലെ നക്ഷത്രഫലം അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങള്‍ക്ക് എങ്ങനെ എന്ന് നോക്കാം.

Aswathy Nakshathra Star Predictions in Malayalam: അശ്വതി നക്ഷത്രം

സാമ്പത്തികസ്ഥിതി ഒട്ടൊക്കെ ഭദ്രമായിരിക്കും. നല്ലകാര്യങ്ങൾക്ക് ചെലവേറുമെന്ന് കാണുന്നു. ഉപരിപഠനത്തിന് വിദേശയാത്ര വേണ്ടിവരാം. ചിലരോട് പരുഷമായി പറയേണ്ട സാഹചര്യം ഉദയം ചെയ്യും. മുഖരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ബന്ധുസഹായം പ്രതീക്ഷിച്ചത്ര ലഭിച്ചെന്ന് വരില്ല.

Bharani Nakshathra Star Predictions in Malayalam: ഭരണി നക്ഷത്രം

ഏഴിലെ കേതുസ്ഥിതി മൂലം ദാമ്പത്യരംഗം ഒട്ടൊക്കെ അശാന്തമായിരിക്കും. പ്രണയികൾ പിണക്കത്തിന്റെ പാത തേടും. ഊഹക്കച്ചവടം വിജയിക്കും. തറവാട്ട് സ്വത്തിന്മേൽ അർഹതയുള്ള വിഹിതം വന്നുചേരും. കഫരോഗങ്ങൾ ശല്യം ചെയ്തേക്കാം. മാതൃസൗഖ്യം കുറയാനിടയുണ്ട്.

Karthika Nakshathra Star Predictions in Malayalam: കാര്‍ത്തിക നക്ഷത്രം

കൃത്യനിർവഹണത്തിൽ പ്രശംസ നേടും. ആശിച്ചവിധം ഉപരിപഠനം നടത്താൻ അവസരം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് ചെറിയജോലിയെങ്കിലുംപ്രതീക്ഷിക്കാം. ഗൃഹത്തിൽ അനൈക്യം തലപൊക്കാനിടയുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. ആരോഗ്യ പരിശോധനകളിൽ അലസത അരുത്.

Rohini Nakshathra Star Predictions in Malayalam: രോഹിണി നക്ഷത്രം

യാത്രകൾക്ക് കാലം അനുകൂലമല്ല. യന്ത്രവാഹനാദികൾ ഏറ്റവും കരുതലോടെ കൈകാര്യം ചെയ്യണം. വാക്ക് പാലിക്കാൻ ക്ലേശിക്കും. ധനസ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് ആധിപത്യം ഉറപ്പിക്കാൻ കുറുക്കുവഴികൾ തേടിയേക്കും. മക്കളുടെ നാനാവിധമായ ശ്രേയസ്സ് സന്തോഷമേകുന്നതായിരിക്കും.

Makayiram Nakshathra Star Predictions in Malayalam: മകയിരം നക്ഷത്രം

ശത്രുക്കളുടെ പ്രവർത്തനത്തെ സമർത്ഥമായി പ്രതിരോധിക്കും. വസ്തു / ഭൂമി ഇടപാടുകളിൽ കാലതാമസം ഭവിക്കും. ഉന്നത വ്യക്തികളുടെ പിന്തുണ കരുത്തേകും. വൈദ്യപരിശോധനകളിൽ അമാന്തം അരുത്. വിദേശയാത്രക്ക് കിണഞ്ഞ് പരിശ്രമിക്കും. സാമ്പത്തികരംഗം സമ്മിശ്രമായിരിക്കും.

Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര നക്ഷത്രം

പുതുസംരംഭങ്ങളുമായി മുന്നോട്ട് പോകും. സഭകളിലും സമാജങ്ങളിലും നല്ലവാക്കുകൾ പറഞ്ഞ് കൈയ്യടി നേടും. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യത്തിന് കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടതായി വരും. പാഴ്ച്ചെലവുകളാൽ വിഷമിക്കും. കുടുംബസ്വത്ത് ക്രയവിക്രയം ചെയ്യാൻ തീരുമാനിക്കും. ആരോഗ്യപരമായി മെയ്യമുള്ള കാലമാണ്.

Punartham Nakshathra Star Predictions in Malayalam: പുണര്‍തം നക്ഷത്രം

കിടപ്പ് രോഗികൾക്ക് സമാശ്വാസമുണ്ടാകും. മക്കളുടെ കാര്യത്തിൽ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. പഠനവിഷയത്തിൽ പുരോഗതിയുണ്ടാകും. ദാമ്പത്യം സുഖോഷ്മളമായി തുടരും. കരാർപണിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കാൻ സാധ്യത കാണുന്നു. വായ്പ, ചിട്ടി മുതലായവയിൽ നിന്നും ധനാനുകൂല്യം പ്രതീക്ഷിക്കാം.

Pooyam Nakshathra Star Predictions in Malayalam: പൂയം നക്ഷത്രം

ശനിയുടെ ഏഴിലെ സ്ഥിതിയാൽ വീണ്ടും ‘കണ്ടക ശനി’ വന്നിരിക്കുകയാണ്. പ്രണയത്തിൽ, ദാമ്പത്യത്തിൽ പുതുവെല്ലുവിളികൾ ഉദിക്കാം. കൂട്ടുകച്ചവടം പ്രശ്നത്തിലാവാം. ലക്ഷ്യത്തിലെത്താൻ കുറുക്കുവഴികൾ ദുഷ്പ്രേരണയാകും. ആശിച്ച വിഷയത്തിൽ പഠനം തുടരാൻ കഴിയുമോ എന്ന ആശങ്കയുണ്ടാകും. വിദേശയാത്ര തരപ്പെട്ടാലും ഉദ്ദേശിച്ച തൊഴിൽ ലഭിച്ചുകൊള്ളണമെന്നില്ല. ധനപരമായി അല്പം ഭേദപ്പെട്ട കാലമാണ്.

Ayilyam Nakshathra Star Predictions in Malayalam: ആയില്യം നക്ഷത്രം

മനോനിയന്ത്രണത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഉചിതമാവും. വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കുന്നത് പ്രയോജനപ്പെടും. കുടുംബശ്രേയസ്സിനായി വിട്ടുവീഴ്ചക്കൊരുങ്ങും. വിദേശത്ത് നിന്നും ശുഭവാർത്തയെത്തും. ഗൃഹ- വാഹനാദികളുടെ അറ്റകുറ്റപ്പണികൾ വേണ്ടി വരും. സർക്കാരിൽ നിന്നും ധനമോ, അനുമതിപത്രമോ ലഭിക്കാം.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology monthly prediction karkidakam 2022 stars aswathy bharani karthika rohini makayiram punarthan pooyam ayilyam