scorecardresearch

കർക്കടകമാസത്തിലെ നക്ഷത്രഫലം, മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങള്‍ക്ക്

Astrology Monthly Prediction Karkidakam 2022 Stars Makam Pooram Uthram Atham Chithira Chothi Vishakham Anizham Thrikketa

കർക്കടകമാസത്തിലെ നക്ഷത്രഫലം, മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങള്‍ക്ക്

Astrology Monthly Prediction Karkidakam 2022 Stars Makam Pooram Uthram Atham Chithira Chothi Vishakham Anizham Thrikketa: കൊല്ലവർഷം അനുസരിച്ച് അവസാനമാസമാണ് കർക്കടകം. ‘ആണ്ടറുതി മാസം ‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്. തൊട്ടടുത്ത ചിങ്ങമാസം തുടങ്ങുന്നതോടെ 1198 എന്ന പുതുവർഷം പിറക്കുകയായി.

ശനി മകരത്തിലും വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം എന്നീ രാശികളിലും തുടരുകയാണ്. മാസമധ്യം വരെ ബുധൻ കർക്കടകത്തിലും തുടർന്ന് ചിങ്ങത്തിലും സഞ്ചരിക്കുന്നു. കർക്കടകം 25 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലോട്ട് പകരുന്നു. 21 ന് മിഥുനത്തിൽ നിന്നും ശുക്രൻ കർക്കടകത്തിലേക്കും സംക്രമിക്കുന്നു.

ഒന്നാംതീയതി ചന്ദ്രൻ ചതയത്തിൽ; ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ രേവതിയിൽ സഞ്ചരിക്കുന്നു. സൂര്യൻ ഏതു രാശിയിലൂടെയാണോ കടന്നുപോവുന്നത് ആ രാശിയുടെ പേരാവും ആ മാസത്തിന്.

കൊല്ലവർഷം 1197 കർക്കടകമാസത്തിലെ നക്ഷത്രഫലം മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങള്‍ക്ക് എങ്ങനെ എന്ന് നോക്കാം.

Makam Nakshathra Star Predictions in Malayalam: മകം നക്ഷത്രം

കർമ്മമേഖലയിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളും. തർക്കങ്ങളിൽ / വ്യവഹാരങ്ങളിൽ വിജയിക്കും. കടബാധ്യതകൾ തീർക്കാൻ കിണഞ്ഞ് പരിശ്രമിക്കും. കച്ചവടക്കാർക്ക് സർക്കാരിൽ നിന്നും സഹായധനം ലഭിക്കാം. കുടുംബബന്ധങ്ങൾ അത്രമേൽ ഊഷ്മളമായിക്കൊള്ളണമെന്നില്ല. വ്യാഴം മറഞ്ഞിരിക്കുന്ന കാലമാണെന്ന ബോധ്യം എപ്പോഴും ഉള്ളിലുണ്ടാവണം.

Pooram Nakshathra Star Predictions in Malayalam: പൂരം നക്ഷത്രം

സുഖാനുഭവങ്ങൾക്ക് തടസ്സം വരാം. യാത്രകൾ സഫലമാവണമെന്നില്ല. അധികാരികളുമായി തർക്കത്തിലേർപ്പെടാം. ആരോഗ്യസ്ഥിതി മോശമാവില്ല. പാഴ്ച്ചെലവുകൾ അധികരിച്ചേക്കും. സഹോദരരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചുകൊള്ളണമെന്നില്ല.

Uthram Nakshathra Star Predictions in Malayalam: ഉത്രം നക്ഷത്രം

ദൂരദിക്കുകളിലേക്ക് പഠനയാത്രകൾ വേണ്ടിവരാം. ഗൃഹനിർമ്മാണം, വാഹനം വാങ്ങുക ഇവയ്ക്ക് ധനം കണ്ടെത്തും. ജീവിതശൈലീ രോഗങ്ങൾ കുറച്ചൊന്ന് അധികരിക്കാം. വിവാഹാർത്ഥികൾക്ക് നല്ല ആലോചനകൾ വന്നെത്തും. തൊഴിൽതേടുന്നവർക്ക് പുതിയ വരുമാനമാർഗങ്ങൾ തുറന്നുകിട്ടുന്നതായിരിക്കും. വ്യവഹാരങ്ങൾക്ക് ഇത് ഒട്ടും അനുകൂലമായ കാലമല്ല.

Atham Nakshathra Star Predictions in Malayalam: അത്തം നക്ഷത്രം

ഉദ്യോഗത്തിൽ ഉയർച്ച വരും. കച്ചവടം, കൃഷി എന്നിവയിൽ നിന്നും ആദായമുയരും. മത്സരങ്ങളിൽ വിജയിക്കും. പ്രണയബന്ധം സഫലമാകാം. പൂർവ്വികസ്വത്തിന്മേലുള്ള തർക്കം അനുകൂലമായിത്തീരും. വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങൾ ലഭിക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും.

Chithira Nakshathra Star Predictions in Malayalam: ചിത്തിര നക്ഷത്രം

മികച്ച പ്രവർത്തന ശൈലിയിലൂടെ മേലുദ്യോഗസ്ഥരുടെ ആദരം നേടും. കലാ-കായിക രംഗത്തുളളവർ നേട്ടങ്ങൾ കൈവരിക്കും. ശത്രുപക്ഷത്തെ പരാജയപ്പെടുത്തും. മക്കളുടെ അഭ്യുദയത്തിനായി യാത്രകൾ വേണ്ടിവരും. കിടപ്പ് രോഗികൾക്ക് ആശ്വാസമനുഭവപ്പെടും. ധനപരമായി ചില സമ്മർദ്ദങ്ങൾ വന്നുചേരാനിടയുണ്ട്.

Chothi Nakshathra Star Predictions in Malayalam: ചോതി നക്ഷത്രം

അനാവശ്യമായ വിവാദങ്ങളിൽ തലയിടും. അലച്ചിൽ മൂലം ദേഹക്ലേശം വരാം. സുഹൃത്തുക്കളുടെ ഒത്താശയോടെ പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. പഴയ വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങും. സജ്ജനങ്ങളുമായി പിണങ്ങാനിടയുണ്ട്.

Vishakham Nakshathra Star Predictions in Malayalam: വിശാഖം നക്ഷത്രം

സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് നേട്ടങ്ങളുണ്ടാകും. ബാങ്ക്/ സർക്കാർ/സഹകരണസ്ഥാപനം എന്നിവയിൽ നിന്നും വായ്പ ലഭിക്കാം. ഗൃഹസമാധാനം നിലനിർത്താൻ ക്ലേശിക്കും. വിവാഹാർത്ഥികൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്. വാഹനം, യന്ത്രം എന്നിവ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം.

Anizham Nakshathra Star Predictions in Malayalam: അനിഴം നക്ഷത്രം

ആത്മവിശ്വാസം വർദ്ധിക്കും. തൊഴിലിൽ ഉയർച്ച വരും. പിതാവിന് കാലം അനുകൂലമല്ല. സൽകർമ്മങ്ങൾക്ക് മുന്നിട്ടിറങ്ങി സൽപ്പേരുണ്ടാക്കും. വിദേശത്തു നിന്നും ശുഭവാർത്ത വന്നു ചേരുന്നതായിരിക്കും. കുടുംബഭദ്രത പ്രതീക്ഷിക്കാം. സന്താനങ്ങൾ മത്സരങ്ങളിൽ വിജയിക്കും.

Thrikketta Nakshathra Star Predictions in Malayalam: തൃക്കേട്ട നക്ഷത്രം

സിനിമ, നാടകം, സാഹിത്യം, മാധ്യമ രംഗം എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് നല്ലകാലമാണ്. കീർത്തിയും അംഗീകാരവും ഉണ്ടാവും. മുൻപ് മറ്റുള്ളവർക്കായി ചെലവഴിച്ച ധനം മടക്കിക്കിട്ടും. ഭൂമിയോ വാഹനമോ വാങ്ങാനുള്ള ശ്രമം വിജയത്തിലെത്തും. അനുരാഗികളുടെ ഹൃദയബന്ധം കൂടുതൽ ഊഷ്മളമാകും.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology monthly prediction karkidakam 2022 stars makam pooram uthram atham chithira chothi vishakham anizham thrikketa