/indian-express-malayalam/media/media_files/uploads/2022/02/Weekly-Horoscope-4.jpg)
Weekly Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഒരിക്കല്‍ കൂടി ജോലിക്ക് പ്രഥമ പരിഗണ നല്‍കേണ്ടി വരും. തൊഴില്‍പരമായ അഭിലാഷങ്ങളും നിറവേറ്റാനുള്ള സമയമാണ്. കുടുംബ പ്രതിബദ്ധതകളും പ്രണയകാര്യങ്ങളും രണ്ടാം സ്ഥാനത്താകുമെന്ന് തോന്നുന്നു.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളിൽ ചിലർ ഇപ്പോൾ പങ്കാളിയുടെ അശ്രദ്ധമായ പെരുമാറ്റത്തില്‍ മടുത്തിരിക്കുകയാണ്. നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം നിലനില്‍ക്കുന്നു. ഇടവം രാശിക്കാരുടെ രീതി പിന്തുടര്‍ന്ന് അവരെ പ്രകോപിപ്പിക്കണമോ, അത് ശരിയാണോ. നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കും.
Also Read: Bharani Star Predictions July 2022: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഗ്രഹങ്ങളിൽ ഏറ്റവും നിഗൂഢമായ നെപ്‌ട്യൂൺ, നിങ്ങളുടെ രാശിയിലെ ഒരു പ്രത്യേക മേഖലയിലൂടെ കടന്നുപോകുന്നതിന്റെ അവസാനത്തോട് അടുക്കുകയാണ്. നിങ്ങളുടെ ധനകാര്യങ്ങളില്‍ നിയന്ത്രണമുണ്ടാകാം. ബിസിനസ് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
കൂടുതല്‍ സജീവമാകേണ്ട സമയമാണ്. അനുകൂല ഘടകങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വിട്ടുകാര്യങ്ങളിലും നിങ്ങളുടെ അഭിലാഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആഴ്ചയുടെ അവസാനത്തില്‍ തൊഴില്‍ മേഖലയിലേക്കാകും ശ്രദ്ധ. കാരണം അവിടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
Also Read: Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-7.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ ഒരു കാര്യത്തിലും പിന്നോട്ടു വലിയരുത്. അല്ലെങ്കില്‍ നിങ്ങളെ രണ്ടാം സ്ഥാനത്തേക്ക് തഴയാന്‍ ആരെയും അനുവദിക്കരുത്. വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
എതിർ രാശിയായ മീനവുമായി നിങ്ങൾ പല സ്വഭാവസവിശേഷതകളും പങ്കുവക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം വളരെ വിചിത്രമാണ്, കാരണം വൈകാരികതയുള്ള മീനരാശിക്കാർ പലപ്പോഴും കന്നിരാശിക്കാരില്‍ നിന്ന് വളരെ വ്യത്യസ്തരാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കുക, ഭാവനകളെ സ്വതന്ത്രമാക്കാനുള്ള സമയമാണിത്.
Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
എപ്പോഴെങ്കില്‍ തിരക്കില്‍ നിന്നും മാറിനില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ. നിങ്ങള്‍ക്ക് ഊര്‍ജസ്വലത ലഭിക്കുക പുതിയ ആളുകളെ കണ്ടുമുട്ടുമ്പോഴാണ്. യാത്രയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ പുറപ്പെടുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും പരിശോധിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ക്കിപ്പോള്‍ ഒരു രഹസ്യസ്വഭാവമുണ്ട്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ ഉറപ്പില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ വികാരങ്ങള്‍ സമൂഹത്തില്‍ നിന്ന് മറച്ചു പിടിക്കാനാവില്ല. കഴിയുന്നത്ര ചെറിയ യാത്രകള്‍ നടത്തണം. വ്യത്യസ്തതകള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകാന്‍ ശ്രമിക്കുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-10.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങള്‍ക്കുണ്ടാകുന്ന നല്ല കാര്യങ്ങള്‍ നിങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ്. മറ്റുള്ളവര്‍ നിങ്ങളെ തേടിയെത്തുമെന്ന് വിചാരിച്ച് കാത്തിരിക്കേണ്ട സമയമല്ല ഇത്. നിങ്ങള്‍ എല്ലാ കാര്യങ്ങളില്‍ മുന്‍കൈ എടുക്കുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിരവധി ഗ്രഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിൽ നിന്ന് പ്രധാനപ്പെട്ടതും പൂർണ്ണമായും അപ്രസക്തമായതും വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നിർണായക ഘടകം ബുധന്റെ ദ്രുതഗതിയിലുള്ള ചലനങ്ങളായിരിക്കാം. ചില കാര്യങ്ങളിൽ നിങ്ങൾ മനസ് മാറ്റുകയും പ്രധാന ഇടപഴകലുകൾ റദ്ദാക്കുകയും എല്ലാ പദ്ധതികളിലും കാലതാമസം വരുത്തുകയും ചെയ്യും എന്നാണ് ഇതിനർത്ഥം.
Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ രാശി അടുത്ത വലിയ ചാന്ദ്ര വിന്യാസത്തിലേക്ക് മുന്നേറുകയാണ്. എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്ന് തോന്നുന്നില്ല. ഉത്തരം ലഭിക്കുമെന്ന് നിങ്ങൾ കരുതിയ ചോദ്യങ്ങൾ കൂടുതൽ അവ്യക്തമായേക്കാം. ജീവിതം മുമ്പത്തേതിനേക്കാൾ കൂടുതൽ വിചിത്രമാകാൻ പോകുകയാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഏറ്റവും സൗഹാർദപരമായ വ്യക്തി നിങ്ങളാണെന്ന വസ്തുത ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ക്ക് മറ്റുള്ളവരെ നേരിടാന്‍ പേടിയുണ്ടായേക്കാം. ഇത് മനസിലാക്കാന്‍ നിങ്ങൾക്ക് ഒരു ജ്യോതിഷിയുടെ ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക് അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും കൂടുതൽ സമയം മറ്റുള്ളവര്‍ക്കൊപ്പം ചിലവഴിക്കാന്‍ സാധിക്കുമെന്നും മനസിലാക്കുക. പ്രായപൂര്‍ത്തിയായ മീനം രാശിക്കാര്‍ അവരുടെ സാമൂഹിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വഴി ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-8.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.