scorecardresearch
Latest News

Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

Horoscope July 2022 Aswathy Bharani Karthika Rohini Makyiram Thiruvathira Punartham Pooyam Ayilyam, Nakshtra, Star Predictions: അശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒൻപത് നക്ഷത്രക്കാരുടെ ജൂലൈ മാസത്തെ ഫലം എങ്ങനെ എന്ന് നോക്കാം

astrology july-2022, horoscope, horoscope July 2022, monthly horoscope,ജൂലൈ നക്ഷത്രഫലം, may 2022 horoscope, June horoscope, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, Astrological predictions for July 2022, Astrology News, Astrology News in Malayalam, Astro News, Malayalam Astrology News, ieMalayalam Astrology, Indian Express Astrology, ie malayalam Horoscope

Horoscope July 2022 Aswathy, Bharani, Karthika, Rohini, Makyiram, Thiruvathira, Punartham, Pooyam, Ayilyam Nakshtra Star Predictions: മിഥുന മാസം രണ്ടാം പകുതിയും കർക്കടക മാസം ആദ്യ പകുതിയും ചേർന്നതാണ് ജൂലൈ മാസം. സൂര്യൻ ഈ രണ്ടു രാശികളിലുമായി സഞ്ചരിക്കുന്നു.

അശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒൻപത് നക്ഷത്രക്കാരുടെ ജൂലൈ മാസത്തെ ഫലം എങ്ങനെ എന്ന് നോക്കാം. ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു.

അശ്വതി: വചോവിലാസം ഗംഭീരമായിരിക്കും. ആത്മനൊമ്പരങ്ങൾ ആരെ അറിയിക്കാനെന്നറിയാതെ പകയ്ക്കും. ധനപരമായി കാലം നന്ന്. തൊഴിലിൽ നേരിയ പുരോഗതി ദൃശ്യമാകും. നവസംരംഭങ്ങൾക്ക് മുന്നോട്ടിറങ്ങാതിരിക്കുന്നതാവും ഉചിതം. ദീർഘയാത്രകൾ തുടരപ്പെടാം.

Aswathy Nakshathra Star Predictions in Malayalam: അശ്വതി നക്ഷത്രം

വചോവിലാസം ഗംഭീരമായിരിക്കും. ആത്മനൊമ്പരങ്ങൾ ആരെ അറിയിക്കാനെന്നറിയാതെ പകയ്ക്കും. ധനപരമായി കാലം നന്ന്. തൊഴിലിൽ നേരിയ പുരോഗതി ദൃശ്യമാകും. നവസംരംഭങ്ങൾക്ക് മുന്നോട്ടിറങ്ങാതിരിക്കുന്നതാവും ഉചിതം, ദീർഘയാത്രകൾ തുടരപ്പെടാം.

Bharani Nakshathra Star Predictions in Malayalam: ഭരണി നക്ഷത്രം

സംഘർഷഭരിതമായിരിക്കും ദിവസങ്ങൾ. വിശേഷിച്ചും മാസത്തിന്റെ മധ്യത്തിൽ. ഇഷ്ടജനങ്ങളുമായി കലഹങ്ങളുണ്ടാവും. വൃഥാപവാദങ്ങളെ നേരിടും. സർക്കാരിൽ നിന്നും സാമ്പത്തികമായി ചില ആനുകൂല്യങ്ങൾ ഉണ്ടായേക്കാം. കലാപ്രവർത്തനത്തിൽ മുഴുകിയവർക്ക് ഭേദപ്പെട്ടകാലമാണ്.

Karthika Nakshathra Star Predictions in Malayalam: കാർത്തിക നക്ഷത്രം

വിദ്യാർത്ഥികൾ ശാസ്ത്രവിഷയത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടും. ആലോചനാപൂർവ്വം പ്രവൃത്തികൾ നടത്തും. ഉദ്യോഗസ്ഥർക്ക് ജോലിഭാരവും ഒപ്പം പദവിയും ഉയരും. കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടതായി വരും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

Rohini Nakshathra Star Predictions in Malayalam: രോഹിണി നക്ഷത്രം

ദുർവ്യയങ്ങൾ ഘോഷയാത്ര പോലെ വന്നെത്തും. ക്രയവിക്രയങ്ങളിൽ കബളിപ്പിക്കപ്പെടാനിടയുണ്ട്. യാത്രകൾ കൂടും. വിവാഹാർത്ഥികൾക്ക് ഇനിയും കാത്തിരിക്കേണ്ടതായി വരും. കൃഷിക്കാർക്കും ചെറുകിട വ്യാപാരി കൾക്കും ചില സർക്കാർ ധനപദ്ധതികളിൽ നിന്നും സഹായം ലഭിക്കാം. കുടുംബത്തിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന തോന്നലുണ്ടാവാം.

Makayiram Nakshathra Star Predictions in Malayalam: മകയിരം നക്ഷത്രം

രോഗങ്ങൾ പിടിമുറുക്കും. സംഭാഷണത്തിൽ ജാഗ്രത പുലർത്തണം. തൊഴിലിനായും മറ്റും വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് നിരാശയുണ്ടാ വാം. കിട്ടാക്കടങ്ങൾ ലഭിച്ചേക്കും. അയൽ ബന്ധങ്ങളുടെ ഊഷ്മളത നിലനിർ ത്താൻ അത്യദ്ധ്വാനം ചെയ്യേണ്ടിവരും. അനുഷ്ഠാനങ്ങളിൽ ശ്രദ്ധ കുറയാം.

Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര നക്ഷത്രം

സ്ഥാവരവും ജംഗമവുമായ സ്വത്തുക്കളിൽ നിന്നും ആദായമേറും. ചിരകാല പ്രാർത്ഥിതങ്ങളായ കാര്യങ്ങൾ നടന്നുകിട്ടും. വിദേശയാത്ര തരപ്പെടും. കലാപരമായും മറ്റും നേട്ടങ്ങൾ വന്നുചേരുന്നതായിരിക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം. പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കും.

Punartham Nakshathra Star Predictions in Malayalam: പുണർതം നക്ഷത്രം

ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാവും. മക്കളുടെ ശ്രേയസ്സിൽ സന്തോഷം വളരും. നാട്ടിലെ സൽസംരംഭങ്ങളിൽ പങ്കു ചേരും. ബന്ധുസമാഗമ ത്തിന്, സുഹൃത്തുക്കളുടെ ഒത്തുചേരലിന് മുൻകൈ എടുക്കും. അധികാരിക ളുടെ പ്രീതിസമ്പാദിക്കും. ആരോഗ്യ പരിശോധനകളിൽ വീഴ്ചയരുത്.

Pooyam Nakshathra Star Predictions in Malayalam: പൂയം നക്ഷത്രം

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടാം. തർക്കകലഹാദികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. തൊഴിൽ രംഗത്ത് ചില നേട്ടങ്ങൾ വന്നുചേരും. ധനപരമായി മെച്ചപ്പെട്ട കാലമാണ്. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ഗൃഹസൗഖ്യം കുറയാം.

Ayilyam Nakshathra Star Predictions in Malayalam: ആയില്യം നക്ഷത്രം

പ്രവർത്തനങ്ങൾ എല്ലാം വിജയിച്ചുകൊള്ളും എന്നില്ല. തിരിച്ചടികളിൽ നിന്നും പാഠം പഠിക്കും. മക്കളുടെ കാര്യത്തിനായി- പഠനം, വിദേശയാത്ര, വിവാഹം- ധനം കണ്ടെത്തും. ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. തർക്കവസ്തുക്കൾ ക്രയവിക്രയം ചെയ്യാൻ കഴിഞ്ഞേക്കും. നിദ്രാസുഖം കുറയും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

Read Here: മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരുടെ ജൂലൈ മാസഫലം അറിയാം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope july 2022 aswathy bharani karthika rohini makyiram thiruvathira punartham pooyam ayilyam nakshtra star predictions