Mars Transit 2022 Effects, Astrology, Horoscope: ഈ വർഷം (2022) ജൂൺ 27 എന്നത് മലയാളമാസം കണക്കാക്കുമ്പോൾ 1197 മിഥുനം 13 ആണ്. ആ ദിവസം ജ്യോതിഷ വിധി പ്രകാരം ചൊവ്വയുടെ രാശി മാറുന്ന ദിവസമാണ്. ചൊവ്വ അതിന്റെ സ്വക്ഷേത്രമായ മേടത്തിലേക്കാണ് കടക്കുന്നത്. അതായത് ചൊവ്വ മേടരാശിയിലേക്ക് കടക്കുന്നു. സ്വക്ഷേത്രമായ മേടത്തിലെത്തുമ്പോൾ ചൊവ്വയ്ക്ക് ശക്തികൂടുമെന്ന് അർത്ഥം.
2022 ജൂൺ 27ന് (1197 മിഥുനം 13ന്) മേടം രാശിയിലെത്തുന്ന ചൊവ്വ ആഗസ്റ്റ് 10 വരെ അതായത് കർക്കടകം 25 വരെ അവിടെ തുടരും. അത്രയും കാലത്തെ കാര്യങ്ങളൊന്ന് ചുരുക്കി പറഞ്ഞാൽ ഇങ്ങനെയാണ്.
ചൊവ്വ ശക്തനാകുമ്പോൾ ചില കാര്യങ്ങൾ വേഗത്തിലാകും. ചൊവ്വയുടെ ബലകാലത്ത് ഭൂമി സംബന്ധിച്ച ക്രയവിക്രയങ്ങൾ കൂടും. വിറ്റുപോകാത്ത വസ്തുക്കൾക്ക് ആൾ വരും. സഹോദരബന്ധം ദൃഢമാകും. സൈന്യം, പൊലീസ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സദ്ഫലം പ്രതീക്ഷിക്കാം. ചൊവ്വയുമായി ബന്ധപ്പെട്ടവർ ദശ, അപഹാരം, ഛിദ്രം എന്നിവ- ചൊവ്വയുടെ ആയിട്ടുള്ളവർ ഗുണഫലങ്ങൾ അനുഭവിക്കും. ചൊവ്വാദശ നടക്കുന്നവർ കേസുകളിൽ വിജയിക്കും. മത്സരങ്ങളിൽ മുൻനിരയിലെത്തും.
ചൊവ്വയുടെ രാശിമാറ്റം ഓരോ വ്യക്തികളെയും അവരുടെ നാളനുസരിച്ച് ജനനസമയവുമൊക്കെ അനുസരിച്ച് സ്വാധീനിക്കും. പൊതുവിൽ ഓരോ നാളുകാർക്കും മേടം മുതൽ മീനം വരെയുള്ള 12 രാശികളിലെയും 27 നാളുകളെ ബലശാലിയായ ചൊവ്വ എങ്ങനെ ബാധിക്കുമെന്ന് ഒറ്റനോട്ടത്തിൽ കാണാം.
മേടക്കൂറുകാർ എടുത്തുച്ചാട്ടം ഒഴിവാക്കണം, മാത്രമല്ല, കരുതൽ എത്രയെടുക്കാമോ അത്രയും എടുക്കണം വിവാദങ്ങളിൽ തലയിടാതെ ശ്രദ്ധിക്കണം.
ഇടവക്കൂറുകാർക്ക് അത്ര സുഗമമല്ല ഈ സമയം. ഈ കൂറുകാർക്ക് അനാവശ്യ ചെലവേറുന്ന കാലമാണിത്. ദമ്പതികൾക്കും പ്രണയികൾക്കും കാലം സ്വരച്ചേർച്ചയില്ലായ്മയുടെ കാലം കൂടെയാണിത്.
മിഥുനക്കൂറുകാർക്ക് പൊതുവിൽ നല്ല കാലമാണിത്. പൊതുവിൽ ആദായം ഇരട്ടിക്കും. ശമ്പളവർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവയ്ക്ക്സാധ്യതയുണ്ട്. രാഷ്ട്രീ പ്രവർത്തകർക്ക് നല്ല കാലമാണിത്. അവർ ഉന്നത പദവികളിലെത്താൻ വഴിയൊരുങ്ങും
കർക്കടകക്കൂറുകാർക്ക് ധനപരമായി നേട്ടങ്ങളുണ്ടാകാം. തൊഴിലവസരങ്ങൾ തുറന്നു കിട്ടും
ചിങ്ങക്കൂറുകാർക്ക് ഊഹക്കച്ചവടത്തിൽ വിജയിക്കാൻ സാധ്യതയുള്ള സമയമാണിത്. ഈ കൂറുകാരുടെ കാര്യത്തിൽ ചെറിയ ചില മാറ്റങ്ങൾ ഈ കാലയളവിൽ സംജാതമായേക്കാം.
കന്നിക്കൂറുകാർക്ക് അഭിമാനക്ഷതത്തിന് സാധ്യതയുണ്ട്. അവരുടെ ആപൽക്കാലം പിന്തുടരുന്ന കാലമാണിത്.
തുലാക്കൂറുകാറുടെ പ്രണയവും ദാമ്പത്യവുമൊക്കെ പ്രശ്നസങ്കീർണാകുന്ന ദിവസങ്ങളാണിവ. പങ്കുകച്ചവടത്തിലും പൊരുത്തക്കേടുകൾക്ക് വഴിവെക്കും. എന്നാൽ, സാമ്പത്തികമായി ചില നേട്ടങ്ങൾ കൈവരും. കിട്ടേണ്ടതിൽ കുറച്ചെങ്കിലും സാമ്പത്തികം കരഗതമാകും. പക്ഷേ, ഉറക്കം കുറയും, ദുഃസ്വപ്നങ്ങളുടെ വേലിയേറ്റത്തിന് സാധ്യതയുണ്ട്.
വൃശ്ചികക്കൂറുകാർക്ക് കട ബാധ്യത നന്നായി കുറയും, അപ്രതീക്ഷിതവഴികളിലൂടെ ധനാഗമ സാധ്യതകളുണ്ട്.
ധനക്കൂറുകാർ തടസ്സങ്ങളെ അതിജീവിക്കുമെങ്കിലും കുടുംബാംഗങ്ങളുടെ അപ്രീതി ക്ഷണിച്ചുവരുത്താൻ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ അതീവജാഗ്രത പുലർത്തേണ്ട കാലമാണിത്.
മകരക്കൂറുകാർ ആലോചിച്ച് പ്രവർത്തിക്കണം. ബന്ധുകലഹത്തിന് സാധ്യതയുണ്ട്. വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം.
കുംഭക്കൂറുകാർക്ക് പൊതുവിൽ നല്ലകാലം. പലവിധ നേട്ടങ്ങൾ വന്നുചേരും ബഹുമാനം ലഭിക്കും.
മീനക്കൂറുകാർക്ക് ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ അപ്രീതിക്ക് വിധേയരാകാൻ ഇടയുണ്ട്. ഈ കൂറിൽ വരുന്ന നക്ഷത്രക്കാർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
ഇതിലെ ഓരോ രാശിയിലെയും നാളുകളെ ഉൾപ്പെടുത്തി പ്രമുഖ ജ്യോതിഷ പണ്ഡിതൻ ജ്യോതിഭൂഷണം എസ് ശ്രിനിവാസ അയ്യർ വിശദമായി എഴുതിയത് വായിക്കാം.
Read Here: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം