scorecardresearch
Latest News

Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

Horoscope July 2022 Makam, Pooram, Uthram, Atham, Chithira, Chothi, Vishakham, Anizham, Thrikketa Nakshtra Star Predictions: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

astrology july-2022, horoscope, horoscope July 2022, monthly horoscope,ജൂലൈ നക്ഷത്രഫലം, may 2022 horoscope, June horoscope, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, Astrological predictions for July 2022, Astrology News, Astrology News in Malayalam, Astro News, Malayalam Astrology News, ieMalayalam Astrology, Indian Express Astrology, ie malayalam Horoscope

Horoscope July 2022 Makam, Pooram, Uthram, Atham, Chithira, Chothi, Vishakham, Anizham, Thrikketa Nakshtra Star Predictions: മിഥുന മാസം രണ്ടാം പകുതിയും കർക്കടക മാസം ആദ്യ പകുതിയും ചേർന്നതാണ് ജൂലൈ മാസം. സൂര്യൻ ഈ രണ്ടു രാശികളിലുമായി സഞ്ചരിക്കുന്നു. ജൂലൈ ഒന്നിന് പൂയം നക്ഷത്രത്തിലാണ് ചന്ദ്രൻ. 27 ദിവസം കൊണ്ട് രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി, പൂരം നക്ഷത്രത്തിലെത്തി നിൽക്കുന്നു ചന്ദ്രൻ. രാഹു മേടത്തിലും കേതു തുലാത്തിലും സഞ്ചരിക്കുന്നു.

Makam Nakshathra Star Predictions in Malayalam: മകം നക്ഷത്രം

കലാപരമായി നേട്ടങ്ങൾ വന്നു ചേർന്നു കൂടായ്കയില്ല. സർക്കാർ ആനുകൂല്യം ലഭിച്ചേക്കും. പിതാവിന് കാലം മോശമാണ്. ദൂരനാടുകളിൽ നിന്നും ചിലർക്ക് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ടതായി വരാം. പ്രണയത്തിൽ ഇച്ഛാഭംഗം , ദാമ്പത്യത്തിൽ സ്വൈരക്കേട് എന്നിവയും ചില സാധ്യതകളാണ്. ആത്മപരിശോധന നടത്താനും വ്യക്തിത്വം നവീകരിക്കാനും ഉചിത സമയമാണെന്നത് മറക്കേണ്ട.

Pooram Nakshathra Star Predictions in Malayalam: പൂരം നക്ഷത്രം

പ്രതിസന്ധികൾ എന്നാണ് തീരുക എന്ന വിഷാദം ബാധിക്കാം. ധനവരവ് കുറയില്ല. നാട്ടിൽപ്രമാണികളായ ചിലർ ശത്രുപക്ഷത്താണെന്ന ചിന്ത ഉറക്കം കെടുത്താം. കുടുംബബന്ധം ഊഷമളമായിത്തീരാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കും. കൊടുക്കൽ-വാങ്ങലുകളിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. ആരോഗ്യം സമ്മിശ്രമായിരിക്കും.

Uthram Nakshathra Star Predictions in Malayalam: ഉത്രം നക്ഷത്രം

ദൂരയാത്ര നടത്താനും തൊഴിൽരംഗം അഭിവൃദ്ധിപ്പെടുത്താനും വുക്തമായ പദ്ധതികൾ തയ്യാറാക്കും. കടബാധ്യതകൾ പരിഹരിക്കാൻ ഊർജ്ജിത ശ്രമങ്ങൾ കൈക്കൊള്ളും. വിദ്യാർത്ഥികൾക്ക് ആശിച്ച വിഷയങ്ങളിൽ ഉപരിപഠന സാധ്യതയുണ്ട്. എഴുത്തുകാർക്കും പ്രതിഭകൾക്കും സൽപ്പേര് വന്നുചേരും. ഗാർഹികരംഗം ഒട്ടൊക്കെ ശാന്തമാവും. ആരോഗ്യ പരിപാലനത്തിൽ ആലസ്യം അരുത്.

Atham Nakshathra Star Predictions in Malayalam: അത്തം നക്ഷത്രം

മനസ്സന്തോഷം വർദ്ധിക്കും. ദൂരദിക്കിൽ നിന്നുമുള്ള ബന്ധു / സുഹൃത്തിനെ കാണാനാവും. തൊഴിലിൽ മുന്നേറ്റം ഉണ്ടാവും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ ‘നല്ല പുസ്തകത്തിൽ’ ഇടം പിടിക്കാനാവും. മക്കളുടെ കാര്യത്തിൽ ചില ഉചിതതീരുമാനങ്ങൾ സ്വീകരിക്കും, വാദവിവാദാദികളിൽ നിന്നും ഒഴിയുന്നതാവും ശ്രേയസ്സ്.

Chithira Nakshathra Star Predictions in Malayalam: ചിത്തിര നക്ഷത്രം

ദാമ്പത്യം ക്ലേശകരമായിത്തീരാം. പ്രണയികൾ പിണങ്ങിപ്പിരിഞ്ഞേ ക്കും ആഢംബരത്തിന് ധനം ചെലവഴിക്കും. നല്ലവാക്കുകൾ പറഞ്ഞ് അന്യരുടെ പ്രീതി നേടും. ഇഷ്ടഭക്ഷണയോഗമുണ്ട്. പ്രവൃത്തി കുറവും ചിന്ത കൂടുതലും ആയ കാലമായിരിക്കും.

Chothi Nakshathra Star Predictions in Malayalam: ചോതി നക്ഷത്രം

സ്വയംകൃതമായ അനർത്ഥങ്ങളെ തിരിച്ചറിയും. കുടുംബബന്ധത്തിൽ ചില വീർപ്പുമുട്ടലുകൾ അനുഭവപ്പെടും. കരാർപണി ചെയ്യുന്നവരും ചെറുകിട വ്യാപാരികളും വിജയിക്കും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കും. ആരോഗ്യരംഗം ചില വെല്ലുവിളികൾ ഉയർത്തിയേക്കാം. ധനപരമായി സമ്മിശ്രഫലം പ്രതീക്ഷിക്കാവുന്നതാണ്.

Vishakham Nakshathra Star Predictions in Malayalam: വിശാഖം നക്ഷത്രം

ആദർശത്തോടുള്ള അഭിനിവേശം താൽക്കാലികമായി മാറ്റി വെക്കും. വരവുംചെലവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിടവകറ്റാൻ മറ്റ് വഴികളില്ലെന്നറിയും. പൊതുപ്രവർത്തനത്തിൽ വിജയം കാണും. ഉടമ്പടികളിൽ ഒപ്പുവെക്കാൻ കാലം അത്ര അനുകൂലമല്ല. മാസത്തിന്റെ രണ്ടാംപകുതിയിൽ ചില നേട്ടങ്ങളുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയും. ശുഭവാർത്തകൾ കേൾക്കും.

Anizham Nakshathra Star Predictions in Malayalam: അനിഴം നക്ഷത്രം

ദീർഘകാലത്തെ പ്രണയം വിവാഹബന്ധത്തിലെത്തും. ദമ്പതികൾക്കിടയിൽ സ്നേഹം വളരും. സർക്കാർ കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ കരഗതമാവില്ല. പുതിയ പദ്ധതികൾ അൽപ്പനാളത്തേക്ക് മാറ്റിവെക്കേണ്ടിവരും. പാഴ്ചെലവുകൾ നിയന്ത്രണാതീതമാകും. പഠനം, തൊഴിൽ മുതലായവയ്ക്കായി കുടുംബത്തെ വിട്ടു നിൽക്കേണ്ടി വരും.

Thrikketta Nakshathra Star Predictions in Malayalam: തൃക്കേട്ട നക്ഷത്രം

ഗൃഹാന്തരീക്ഷം അൽപ്പം ശാന്തമാകും. അംഗങ്ങൾക്കിടയിലു ണ്ടായിരുന്ന കാലുഷ്യം അകലും. ഊഹക്കച്ചവടത്തിൽ വിജയിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ നിസ്സാരമായി മറികടക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യമുണ്ടാകും. ആത്മീയസാധനകൾക്ക് സമയം കണ്ടെത്തും.

Read Here: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Monthly horoscope july 2022 makam pooram uthram atham chithira chothi vishakham anizham thrikketa nakshtra star predictions