scorecardresearch

Weekly Horoscope (August 07  - August 13, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (August 07  - August 13, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope (August 07  - August 13, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Weekly Horoscope, Horoscope

Weekly Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്, പക്ഷേ കൂടുതല്‍ കാര്യങ്ങളും പണത്തെ ചുറ്റിപ്പറ്റിയാണ് സംഭവിക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളില്‍ ആയിരിക്കരുത്, മറിച്ച്  സ്വന്തം താൽപര്യങ്ങൾ സുരക്ഷിതമാക്കുകയാണ് വേണ്ടതെന്ന് നിങ്ങൾക്ക് തോന്നുന്നു. നിങ്ങള്‍ക്കായി സമയം മാറ്റി വയ്ക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വ്യക്തതയുള്ളതും തുറന്നതുമായ സംവാദങ്ങള്‍ക്ക് നിങ്ങൾ തയ്യാറായിരിക്കണം. അഭിപ്രായവ്യത്യാസത്തിന്റെ കാരണങ്ങളെ അഭിമുഖീകരിക്കുന്നതാണ് നല്ലത്. ദീർഘകാലാടിസ്ഥാനത്തിൽ, ജീവിതം നിങ്ങളുടെ പദ്ധതികള്‍ക്കനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. അതിനാൽ നിങ്ങൾക്ക് വിശ്രമിക്കാൻ കഴിയും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങള്‍ക്ക് നല്ല ആശയങ്ങളുണ്ടെന്ന് മറ്റുള്ളവര്‍ക്കറിയാം. എന്നാൽ പലരുടെയും അഭിപ്രായത്തിൽ നിങ്ങളുടെ മനസ്സ് മാറ്റുന്നത് എളുപ്പമായുള്ള കാര്യമാണ്. എന്നിരുന്നാലും, സ്ഥിരത പുലർത്തേണ്ടതും പദ്ധതികൾ പ്രായോഗികമായി നടപ്പിലാക്കാൻ പ്രാപ്തമായിരിക്കണം എന്ന് മനസിലാക്കുന്നതും ഇപ്പോൾ പ്രധാനമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

താത്പര്യങ്ങള്‍ കൂടുകയാണ്. നിങ്ങളുടെ എല്ലാ സർഗ്ഗാത്മക ശക്തികളും ഇപ്പോൾ ഉയര്‍ന്ന തന്നെ നില്‍ക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ വഴികള്‍ പരീക്ഷിക്കാന്‍ താത്പര്യപ്പെട്ടേക്കാം. ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിന് ഗുണം ചെയ്യും.

Advertisment
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അധികാരത്തർക്കങ്ങൾ അനിവാര്യമാണ്, മിക്കവാറും വീട്ടിലോ നിങ്ങളുടെ കുടുംബത്തിനകത്തോ ആയിരിക്കുമിത്. നിങ്ങൾ പൂർണ്ണമായും കുറ്റമറ്റയാളാണെന്ന് ഒരിക്കലും സങ്കൽപ്പിക്കരുത്. കാരണം, അശ്രദ്ധമായിപ്പോലും നിലവിലെ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ക്കും പങ്കുണ്ട്. മുതിർന്ന അല്ലെങ്കിൽ കൂടുതൽ അനുഭവപരിചയമുള്ള ഒരാള്‍ നിങ്ങളുടെ സഹായത്തിന് വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാണ്. എല്ലാ സൂചനകളും അനുസരിച്ച് ജോലി സ്ഥലത്ത് ഗൗരവമേറിയ ചർച്ചകളിലും മീറ്റിംഗുകളിലും നിങ്ങൾക്ക് നന്നായി സംഭാവന ചെയ്യാന്‍ കഴിയും, എന്നാൽ നിങ്ങളെ ഞെട്ടിക്കാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് കീഴ്പ്പെടരുത്. നിങ്ങളുടെ ചില കഴിവുകളിൽ നിന്ന് കുടുംബകാര്യങ്ങൾക്ക് പ്രയോജനം ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾക്ക് ഒരു ഒഴിവുണ്ടെങ്കില്‍ ആഘോഷങ്ങള്‍ക്കായി സമയം മാറ്റി വയ്ക്കാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ സന്തോഷം ചെറുതായി കുറയ്ക്കാന്‍ കാരണമായേക്കാം. എന്നിരുന്നാലും, പങ്കാളിയുടെ പിന്തുണയോടെ പണ പ്രതിസന്ധി കടന്നുപോകുമെന്നാണ് തോന്നുന്നത്. അതാണ് ആഴ്ചയിലെ നല്ല വാർത്ത.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നക്ഷത്രത്തിന്മേൽ നക്ഷത്രം എത്തുകയാണ്,  ഊർജത്തിന്റെ കാര്യത്തില്‍ ഉയർച്ച നിങ്ങൾ അനുഭവിക്കുന്നുണ്ടാകാം. എന്നിരുന്നാലും, നിരവധി തിരഞ്ഞെടുപ്പുകൾ ഉണ്ട്. നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് ശരിക്കും തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, സാഹചര്യങ്ങൾക്ക് കീഴടങ്ങുന്നതും വിധിയെ അതിന്റെ വഴിക്ക് വിടുന്നതും സ്വീകാര്യമായിരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭാവനാ ജീവിതം ഇപ്പോൾ വളരെ ശക്തമാണെന്ന് തോന്നുന്നു. ഇതിൽ തെറ്റൊന്നുമില്ല, നിങ്ങൾ സത്യമെന്ന് വിശ്വസിക്കുന്നത് സത്യമാണെന്ന് നിങ്ങൾ സങ്കൽപ്പിക്കാത്തിടത്തോളം. ദിവസങ്ങൾ കടന്നുപോകുമ്പോൾ, വസ്തുതയും ഭാവനയും തികച്ചും വ്യത്യസ്തമായ പാതകൾ പിന്തുടരാൻ തുടങ്ങുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സുഹൃത്തുക്കളും പരിചയക്കാരും ജീവിതത്തെ വളരെ ഗൗരവമായി എടുക്കാൻ സജ്ജരായിരിക്കുന്നു. ഏത് നിമിഷവും നിസാരമായ ഒരു സാഹചര്യം അത്യന്തം ഗുരുതരമായേക്കും. അവസാനം എന്ത് സംഭവിക്കും എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വൈകാരിക ജ്ഞാനവും അനുഭവവും പരീക്ഷിക്കപ്പെടും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിലവില്‍ നടക്കുന്ന ചർച്ചകളിലും തീരുമാനങ്ങളിലും ചന്ദ്രൻ ആധിപത്യം പുലർത്തുന്നു, അതിനർത്ഥം നിങ്ങളുടെ സഹജവാസനകളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങൾ യുക്തിസഹമായ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നാണ്. അതൊന്നും എളുപ്പമുള്ള കാര്യമല്ല. സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചില അടിസ്ഥാന ജീവിതപാഠങ്ങൾ മനസിലാക്കേണ്ട സമയമാണിത്. നിങ്ങൾ മറ്റുള്ളവരെ നിസാരമായി കാണുകയോ അല്ലെങ്കിൽ അവരുടെ സമ്മാനങ്ങളെയും ഗുണങ്ങളെയും വിലകുറച്ച് കാണിക്കുകയോ ചെയ്തതായി തോന്നുന്നു. നിങ്ങളുടെ ശീലങ്ങളും മുൻധാരണകളും പുനഃപരിശോധിക്കുന്നത് നന്നായിരിക്കും.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: