scorecardresearch
Latest News

2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ? മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ ഫലങ്ങള്‍

Horoscope August 2022 Makam, Pooram, Atham, Chithira, Chothi, Visakham, Anizham, Thrikketta Star Predictions: ആഗസ്റ്റ് മാസത്തെ ഗ്രഹനില മുൻ നിർത്തി മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ

2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ? മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ ഫലങ്ങള്‍

Horoscope August 2022 Makam, Pooram, Atham, Chithira, Chothi, Visakham, Anizham, Thrikketta Star Predictions: ആഗസ്റ്റ് 10 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. സൂര്യൻ ആഗസ്റ്റ് 16 വരെ കർക്കടകം രാശിയിൽ, തുടർന്ന് ചിങ്ങം രാശിയിൽ. ബുധൻ ചിങ്ങത്തിലും കന്നിയിലുമായിട്ടാണ് സഞ്ചാരം. ശുക്രൻ മിഥുനത്തിൽ. ആഗസ്റ്റ് ഒന്നിന് ചന്ദ്രൻ പൂരത്തിൽ, 31 ന് ചിത്തിരയിലും. ശനി വക്രഗതിയായി മകരത്തിലുണ്ട്. വ്യാഴം മീനത്തിൽ തുടരുന്നു. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് മാസത്തെ ഗ്രഹനില ഇതാണ്. ഈ ഗ്രഹനിലകളെ മുൻ നിർത്തി മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ അവലോകനം ചെയ്യാം.

Horoscope August 2022 Makam: മകം

ജോലിയിൽ ആദരവും കീർത്തിയും ഭവിക്കും. ഋണബാധ്യതയ്ക്ക് പരിഹാരം കണ്ടെത്തും. വ്യക്തമായ പദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നോട്ട് പോകും. എതിരാളികളുടെ സമ്മർദ്ദങ്ങളെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യും. പ്രൊഫഷണലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾ പഠനമികവ് കാട്ടും. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകും. വിദേശത്ത് പോകാൻ താല്പര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകുന്നതായിരിക്കും.

Horoscope August 2022 Pooram: പൂരം

പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കുറച്ചധികം ഊർജ്ജം ചെലവഴിക്കേണ്ടതായി വരും. സജ്ജനങ്ങളുടെ വിരോധം സമ്പാദിക്കാനിടയുണ്ട്. പ്രതീക്ഷിച്ച സഹായം സമയത്ത് വന്നെത്തണമെന്നില്ല. കുടുംബജീവിതത്തിൽ കൂടുതൽ ആബദ്ധരാകും. മംഗളകർമ്മങ്ങൾ, ദൈവിക കാര്യങ്ങൾ എന്നിവയിൽ ഭാഗഭാക്കാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ അലച്ചിലും സമയനഷ്ടവും ഭവിക്കും. ആരോഗ്യപരിശോധനകൾ നീട്ടിവെക്കരുത്.

Horoscope August 2022 Uthram: ഉത്രം

ഗൃഹം മോടിപിടിപ്പിക്കാൻ ധാരാളം പണം ചെലവ് ചെയ്യും. അയൽപക്കങ്ങളുമായി വാഗ്വാദത്തിൽ ഏർപ്പെടാൻ ഇടകാണുന്നു. ചെറുകിട കച്ചവടക്കാർക്കും കരാർ പണികൾ ചെയ്യുന്നവർക്കും ന്യായമായ വരുമാനം വന്നുചേരുന്നതായിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് കിടമത്സരങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യം ഉദയം ചെയ്യും. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങാം. ദാമ്പത്യരംഗം സ്നേഹോഷ്മളമാകും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും.

Horoscope August 2022 Atham: അത്തം

ധനപരമായി ചെറിയ നേട്ടങ്ങളെങ്കിലും വന്നുചേരുന്നതാണ്. കലാകായിക മത്സരങ്ങളിൽ വിജയം നേടും. പൂർവ്വികസ്വത്തിന്മേലുള്ള തർക്കങ്ങൾ പരിഹൃതമാകും. ദൈവിക കാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തും. ഉദ്യോഗാർത്ഥികൾക്ക് പുതുജോലിയിൽ പ്രവേശിക്കാൻ അനുമതിപത്രം ലഭിക്കും. ജീവിതപങ്കാളിയുടെ സമയോചിതമായ ഉപദേശം മനസ്ഥൈര്യം പകരും. ആരോഗ്യ പരിശോധനകളിൽ വീഴ്ചയരുത്.

Horoscope August 2022 Chithira: ചിത്തിര

മാസത്തിന്റെ ആദ്യ പകുതിയിൽ കന്നിക്കൂറുകാർക്കും രണ്ടാം പകുതിയിൽ തുലാക്കൂറുകാർക്കും ഗുണമേറും. സ്വാഭിപ്രായം സദസ്സുകളിൽ ശക്തമായി ഉന്നയിക്കും. എതിർപ്പുകളെ തൃണവൽഗണിക്കും. പഴയ വീട് പുതുക്കാനായി പണം ചെലവാകും. കടക്കെണി ചിലപ്പോൾ സ്വൈരം കെടുത്തും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യനാട്ടിൽ പോകേണ്ടിവന്നേക്കും. വ്യക്തിപരമായി ചില ചിട്ടകളും നിഷ്ഠകളുമൊക്കെ തുടങ്ങുമെങ്കിലും അതൊന്നും കൃത്യമായി നിർവഹിക്കാൻ കഴിയാതെ കുഴങ്ങും. രാഹു-കേതുക്കളുടെ ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.

Horoscope August 2022 Chothi: ചോതി

സർക്കാരിൽ നിന്നും സഹായ ധനം ലഭിക്കും. വായ്പകൾക്ക് അർഹത നേടും. അധികാരമുള്ള ജോലികളിൽ പ്രവേശിക്കാനാവും. ഹൃദയരോഗികൾക്ക് ആശ്വാസമനുഭവപ്പെടും. പൊതുപ്രവർത്തകരുടെ ജനസമ്മതി ഉയരുന്ന കാലമാണ്. അനാവശ്യമായ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കും. ആഢംബരത്തിനായി പണച്ചെലവുണ്ടാകും. ഇഷ്ടമുള്ളവരുമായി വിനോദയാത്ര ചെയ്യും. കൃത്യനിർവഹണത്തിന് അത്യദ്ധ്വാനം വേണ്ടി വരുന്നതായിരിക്കും.

Horoscope August 2022 Vishakham: വിശാഖം

ശുഭാപ്തിവിശ്വാസമേറും. വ്യക്തിപ്രഭാവം മൂലം ശത്രുക്കളെ പരാജയപ്പെടുത്തും. പൂർവ്വിക സ്വത്തുക്കളിന്മേലുള്ള വ്യവഹാരം രാജിയാവും. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടും. സഹോദരരിൽ നിന്നും മികച്ച പിന്തുണയുണ്ടാകും. കടമകൾ നന്നായി നിറവേറ്റും. ഏജൻസികൾ, കരാർപണികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. ആരോഗ്യപരിപാലനത്തിൽ വിദഗ്ദ്ധാഭിപായം തേടും.

Horoscope August 2022 Anizham: അനിഴം

മന്ദഗതിയിലായിരുന്ന കർമ്മരംഗം ഉണരും. പുതിയ ജീവനക്കാരെ നിയമിക്കും. വായ്പ, ചിട്ടി, ഊഹക്കച്ചവടം മുതലായവയിൽ നിന്നും ധനാഗമമുണ്ടാകും. നക്ഷത്രനാഥനായ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാൽ നിലപാടുകളിലും വാഗ്ദാനങ്ങളിലും നീതിപുലർത്താൻ കഴിഞ്ഞെന്നുവരില്ല. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടകാലമാണ്. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. പ്രണയികൾക്ക് ഇച്ഛാഭംഗത്തിനിടയുണ്ട്. പങ്കുകച്ചവട്ടത്തിൽ നിന്നും പിന്മാറിയേക്കും.

Horoscope August 2022 Thrikketa: തൃക്കേട്ട

സന്താനജന്മത്താൽ കുടുംബജീവിതം ധന്യമാകും. പണവിഷയത്തിൽ ക്ലേശം കുറയുന്നതാണ്. വിദേശത്ത് തൊഴിൽ ലഭിക്കാനിടയുണ്ട്. ആത്മീയതാല്പര്യങ്ങൾ വർദ്ധിക്കുന്നതായിരിക്കും. ചിലരുടെ കുതന്ത്രങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയേകും. ഉദ്യോഗത്തിലിരിക്കുന്നവർക്കും പ്രൊഫഷണലുകൾക്കും ഉയർച്ചയുണ്ടാകും. തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്തി സ്വജനങ്ങളുടെ ആദരവ് സമ്പാദിക്കും. കലാപ്രവർത്തനത്തിൽ വിജയം നേടും.

Read Here: 2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?: അശ്വതി മുതല്‍ ആയില്യം നാളുകാരുടെ ഫലങ്ങള്‍

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope august 2022 makam pooram atham chithira chothi visakham anizham thrikketta star predictions