scorecardresearch
Latest News

2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?: അശ്വതി മുതല്‍ ആയില്യം നാളുകാരുടെ ഫലങ്ങള്‍

Horoscope August 2022 Aswathy, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayilyam Star Predictions: ആഗസ്റ്റ് 10 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു

2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?: അശ്വതി മുതല്‍ ആയില്യം നാളുകാരുടെ ഫലങ്ങള്‍

Horoscope August 2022 Aswathy, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayilyam Star Predictions: വ്യാഴം മീനത്തിൽ തുടരുന്നു. ശനി വക്രഗതിയായി മകരത്തിലുണ്ട്. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് 10 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. സൂര്യൻ ആഗസ്റ്റ് 16 വരെ കർക്കടകം രാശിയിൽ, തുടർന്ന് ചിങ്ങം രാശിയിൽ. ബുധൻ ചിങ്ങത്തിലും കന്നിയിലുമായിട്ടാണ് സഞ്ചാരം. ശുക്രൻ മിഥുനത്തിൽ. ആഗസ്റ്റ് ഒന്നിന് ചന്ദ്രൻ പൂരത്തിൽ, 31 ന് ചിത്തിരയിലും. ഇതാണ് ആഗസ്റ്റ് മാസത്തെ ഗ്രഹനില.

ഇവയെ മുൻ നിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒന്‍പത് നാളുകാരുടെ ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ അവലോകനം ചെയ്യാം.

Horoscope August 2022 Aswathy: അശ്വതി

ചൊവ്വയും രാഹുവും ജന്മനക്ഷത്രത്തിലും ഭരണിയിലുമായി സഞ്ചരിക്കുന്നത് പലതരം സമ്മർദ്ദങ്ങൾക്ക് കാരണമായിട്ടുണ്ട്. ആഗസ്റ്റ് 10 ന് ചൊവ്വ രാശിമാറുന്നത് അശ്വതി നാളുകാർക്ക് ഗുണകരമാണ്. ദുരിതപ്പെയ്ത്തിന് കുറച്ചെങ്കിലും ശമനം ഉണ്ടാകും. പ്രവൃത്തിമണ്ഡലത്തിൽ ദിശാബോധം കൈവരും. സാമ്പത്തിക സ്ഥിതി ഉയരാം. പുതിയ പദ്ധതികൾ നന്നായി സാക്ഷാൽക്കരിക്കാനാവും. ഹൃദയബന്ധങ്ങൾ ഊഷ്മളമാകും. അധികാരികളുടെ അംഗീകാരം ആത്മവിശ്വാസം ഉയർത്തും, സൽക്കർമ്മങ്ങൾ നിർവഹിക്കും.

Horoscope August 2022 Bharani: ഭരണി

ആദ്യ രണ്ടാഴ്ച സമ്മർദ്ദങ്ങൾ അധികരിക്കും. ചൊവ്വയും രാഹുവും വ്യക്തിത്വത്തെ ദുർബലമാക്കും. യാത്രകളിൽ കരുതൽ വേണം. സാഹസങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ശത്രുക്കൾ തലപൊക്കുന്ന സമയമാണ്. കണ്ടകശനി മൂലം പ്രവർത്തന മേഖല ഒട്ടും ഊർജ്ജദായകമാവില്ല. സകുടുംബം നടത്താനിരുന്ന യാത്രകൾ വേണ്ടെന്ന് വെച്ചേക്കും.

Horoscope August 2022 Karthika: കാർത്തിക

ക്ഷിപ്രകോപത്തെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ധനപരമായി അല്പം ഗുണമുള്ള കാലമാണ്. രാഷ്ട്രീയക്കാർക്ക് പുതിയ കേന്ദ്രങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. വയോജനങ്ങളുടെ ആരോഗ്യം കുറച്ചൊന്ന് ഭേദപ്പെടും. ഉപരിപഠനത്തിനായി യാത്ര ചെയ്യേണ്ടി വരാം. വിദേശത്തുള്ളവർക്ക് നാട്ടിൽ മടങ്ങാൻ അനുവാദം ലഭിക്കുന്നതായിരിക്കും.

Horoscope August 2022 Rohini: രോഹിണി

പൈതൃകസ്വത്തിനെ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലമായ വിധിയുണ്ടാവാം. കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. കുടുംബബന്ധങ്ങൾ ഊഷ്മളമായിത്തീരും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് അനുകൂലമാസമാണ്. കച്ചവടക്കാർ വിപുലീകരണ തന്ത്രങ്ങൾ മെനയും . ദാമ്പത്യം ഊഷ്മളമാകും.

Horoscope August 2022 Makayiram: മകയിരം

ഉദ്യോഗസ്ഥർക്ക് ലക്ഷ്യനിർവഹണം കഠിനമായിത്തീരാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ / ഉപരിപഠനത്തിൽ ചില ആശങ്കകൾ ഉയർന്നേക്കും. പ്രൊഫഷണലുകൾക്ക് പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വരും. പ്രത്യുല്പന്നമതിത്വം കൊണ്ട് ചില അപകടം പിടിച്ച സാഹചര്യങ്ങളെ മറികടക്കും. മക്കളുടെ ശ്രേയസ്സിനായി മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യും. കിടപ്പ് രോഗികൾക്ക് ചികിത്സാ രീതിയിലെ മാറ്റം അനുകൂലമായിരിക്കും.

Horoscope August 2022 Thiruvathira: തിരുവാതിര

സാമ്പത്തിക ഞെരുക്കത്തിന് തെല്ല് അയവ് വരുന്നതാണ്. ഉദ്യോഗസ്ഥലത്ത് അംഗീകാരവും ആദരവും ലഭിക്കും. ഹൃദയബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും. സിനിമ, നാടകം, സംഗീതം എന്നിവ ആസ്വദിക്കാൻ സന്ദർഭം ലഭിക്കുന്നതായിരിക്കും. കരാർ പണികൾ പുതുക്കിക്കിട്ടും. രണ്ടാംപകുതിയിൽ ചൊവ്വ പന്ത്രണ്ടിൽ വരികയാൽ അഗ്നിഭയം, ആയുധഭയം എന്നിവയ്ക്ക് സാധ്യതയുണ്ട്. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. സാഹസങ്ങളിൽ നിന്നും അകാലചര്യയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും വേണം.

Horoscope August 2022 Punartham: പുണർതം

ആത്മശക്തി ഉയരും. പ്രതികൂലതകളിൽ അചഞ്ചലമായ മനസ്സാന്നിദ്ധ്യം പ്രകടമാക്കും. ധനവിനിമയം സുഗമമാകും. കച്ചവടക്കാർക്ക് ആദായം വർദ്ധിക്കുന്നതാണ്. ഉദരരോഗത്തിനുള്ള ചികിത്സ ഫലപ്രദമായേക്കും. വിദേശത്ത് നിന്നും ചില കരാറുകൾ പുതുക്കിക്കിട്ടും. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ നീക്കുപോക്കുകളിലൂടെ പരിഹരിക്കും. യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകുന്നതായിരിക്കും.

Horoscope August 2022 Pooyam: പൂയം

കർമ്മമേഖലയിൽ നവ്യങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യും. സുഹൃത്തുക്കളിൽ നിന്നും ശക്തമായ പിന്തുണയുണ്ടാകും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ കാണുന്നു. ഗുരുജനങ്ങളെ സന്ദർശിച്ച് അവരുടെ അനുഗ്രഹം നേടും. ഭാഗ്യാനുഭവങ്ങൾ തുടരുന്നതായിരിക്കും. കുടുംബത്തോടൊപ്പമുള്ള തീർത്ഥാടനത്തിന് യോഗം കാണുന്നു. കണ്ടക ശനിക്കാലമാകയാൽ ക്രയവിക്രയങ്ങളിൽ അമളി പറ്റാനിടയുണ്ട്. ഒരുകാര്യത്തിലും അലംഭാവവും അശ്രദ്ധയുമരുത്.

Horoscope August 2022 Ayilyam: ആയില്യം

ശരീരത്തിന് ആയാസമുണ്ടാകും. നിക്ഷേപങ്ങൾ പുന:ക്രമീകരിക്കാൻ മുതിരും. ബന്ധുക്കളുടെ സഹകരണം നിരന്തരമായി ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ചെറിയ നേട്ടങ്ങളെങ്കിലും വന്നുചേരാതിരിക്കില്ല. മാസത്തിന്റെ രണ്ടാം പകുതിയിൽ ചൊവ്വ പതിനൊന്നിൽ വരുന്നതിനാൽ ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ വിജയിക്കും. ആരോഗ്യപരമായി സമ്മിശ്രമായ ഫലങ്ങൾ കാണുന്നു.

Read Here: Horoscope August 2022 Makam, Pooram, Atham, Chithira, Chothi, Visakham, Anizham, Thrikketta Star Predictions:

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope august 2022 aswathy bharani karthika rohini makayiram thiruvathira punartham pooyam ayilyam star predictions