scorecardresearch
Latest News

ശുക്രൻ മിഥുനം രാശിയിൽ; അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍

മിഥുനം ബുധന്‍റെ സ്വക്ഷേത്രമാണ്. അതിനാൽ ശുക്രൻ ബന്ധു വീട്ടിൽ വിരുന്ന് വന്നിരിക്കുകയാണ് എന്ന് പറയേണ്ടി വരും.

Shukra Gochar 2022, Shukra Gochar 2022 Effect, Shukra Gochar Date, July 2022, Astrology, Venus Transit 2022, Shukra Rashi Parivartan 2022, Venus Transit In Gemini, Shukra gochar good effect, shukra gochar bad effect, shukra gochar prabhav, venus transit 2022, venus transit 2022 date, Venus transit effect, Venus transit good effect , zodiac sign , Venus transit 2022, effects of Venus transit, Venus transit on July 13, good effects of Venus transit

Venus Transit in Gemini Shukra Gochar 2022 effects on stars From Aswathi to Revathi: 1197 മിഥുനം 29 ന് (2022 ജൂലൈ 13 ന് ) ശുക്രൻ മിഥുനം രാശിയിൽ പ്രവേശിക്കുന്നു. കർക്കടകം 21 (ആഗസ്റ്റ് 6) വരെ ശുക്രൻ മിഥുനത്തിൽ തുടരും. ശുക്രന്‍റെ ബന്ധുവായ ഗ്രഹമാണ് ബുധൻ. മിഥുനം ബുധന്‍റെ സ്വക്ഷേത്രമാണ്. അതിനാൽ ശുക്രൻ ബന്ധു വീട്ടിൽ വിരുന്ന് വന്നിരിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇപ്രകാരം ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തെ ‘മുദിതൻ’ എന്ന് വിശേഷിപ്പിക്കുന്നു. ശുക്രൻ സന്തോഷത്തിലാകയാൽ പൊതുവേ എല്ലാ രാശിക്കാർക്കും സാമാന്യമായി ദോഷം കുറയുന്നു. ആർക്കുമില്ല കടുത്ത പ്രതിസന്ധികൾ എന്ന് പറയേണ്ടതായി വരും. ശുക്രന്‍റെ ‘വകുപ്പുകൾ’ ജനകീയ കാര്യങ്ങളാണ്. അതിൽ പ്രണയം, വാത്സല്യം, സ്നേഹം, നാടകം- സിനിമ തുടങ്ങിയ കലകൾ, സംഗീതം, സൗന്ദര്യസംവർദ്ധനം, സ്വർണം, ആഢംബരം, വിദേശയാത്ര, അശനശയനസൗഖ്യം എന്നിവ ഉൾപ്പെടും. ജന്മരാശിയുടെ (ജനിച്ച കൂറിന്‍റെ) 6,7,10 എന്നീ മൂന്ന് രാശികളൊഴികെ ഏതുരാശിയിൽ ശുക്രൻ നിന്നാലും അവർക്കൊക്കെ ഗുണാനുഭവങ്ങളാണ് ഉണ്ടാവുക. വിശദഫലങ്ങൾ ചുവടെ ചേർക്കുന്നു.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക കാൽ)

ശുക്രൻ മൂന്നാമെടത്തേക്ക് വരുന്നു. ഹൃദയാലുക്കളുടെ പിന്തുണ ലഭിക്കും. എതിർലിംഗത്തിൽ പെട്ടവർ സഹായിക്കാനെത്തും. അധ്വാനഭാരം കുറയുന്നതാണ്. വിശ്രമിക്കാനും വിനോദിക്കാനും അവസരം ലഭിക്കും. പുത്തൻ വസ്ത്രങ്ങൾ വാങ്ങും. മുന്തിയ ഭക്ഷണം കഴിക്കും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്നവർക്ക് വിഷാദിക്കേണ്ടി വരില്ല.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

ശുക്രൻ രണ്ടാം രാശിയിലാണ്. ഉന്നതപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. വില കൂടിയ കണ്ണട, കമ്മൽ, മൂക്കുത്തി, പൊട്ട് തുടങ്ങി മുഖവുമായി ബന്ധപ്പെട്ട ആഭരണങ്ങൾ വാങ്ങാനിടയുണ്ട്. മധുരമായി സംസാരിക്കാൻ ശ്രമിക്കും. ഹൃദയം അനുരാഗ സുരഭിലമാകും. പണവരവേറും. കുടുംബത്തിൽ സുഖവും സമാധാനവും വന്നുചേരും. വിരുന്നുകളിൽ പങ്കെടുക്കും.
മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ):- ശുക്രൻ ജന്മരാശിയിലാണ്. വ്യക്തിത്വം പ്രസാദഭരിതമാകും. മനസ്സിലെ കാർമേഘങ്ങൾ മായും. അവിവാഹിതർക്ക് വിവാഹാലോചനകളിൽ തീർപ്പുണ്ടാകാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കലാമത്സരങ്ങളിൽ വിജയിക്കും. കച്ചവടം അഭിവൃദ്ധി പ്രാപിക്കും. ദാമ്പത്യം സ്നേഹോഷ്മളമായിത്തീരും. സുഖചികിത്സകൾക്ക് സമയം കണ്ടെത്തും.

കർക്കടകക്കൂറിന് (പുണർതം കാൽ, പൂയം, ആയില്യം)

ശുക്രൻ പന്ത്രണ്ടാം രാശിയിലാണ്. ആഢംബരത്തിന് ചെലവേറും. ദൂരദിക്കുകളിൽ നിന്നും നല്ലവാർത്തകൾ വന്നെത്തും. സകുടുംബം വിനോദയാത്രകൾക്ക് പോകും. പഴയ സുഹൃത്തുക്കളുമായി വീണ്ടും സൗഹൃദം സ്ഥാപിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ധനം വന്നെത്തും. പുതുസംരംഭങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സജീവമാകും. കാര്യജയം ഉണ്ടാവുന്നതാണ്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം കാൽ)

ശുക്രൻ പതിനൊന്നാം രാശിയിലാണ്. ഏതുഗ്രഹവും പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന ഇടമാണ് പതിനൊന്നാം ഭാവം. പ്രേമകാര്യങ്ങളിൽ വിജയിക്കും. ആഗ്രഹലബ്ധിയും ഭോഗസിദ്ധിയുമുണ്ടാവും. പലവഴികളിലൂടെ പണം വന്നുചേരുന്നതാണ്. ശത്രുക്കളുടെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കും. വിദേശത്ത് പോകാൻ സാധിക്കും. മക്കളുടെ അഭ്യുദയം ആനന്ദം നൽകും.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

ശുക്രൻ പത്താം ഭാവത്തിലാണ്. കർമ്മരംഗം അല്പമൊന്ന് കലുഷമാകാം. സഹപ്രവർത്തകരുമായി കലഹിച്ചേക്കാം. ആഗ്രഹിച്ച പദവികൾ ലഭിക്കാത്തതുമൂലം മനോ വൈഷമ്യത്തിനിടയുണ്ട്. കിട്ടേണ്ട ധനം വൈകിയാവും കൈവശം വരിക. മത്സരങ്ങളിൽ വിജയിക്കണം എന്നില്ല. യാത്രകൾ വിചാരിച്ചത്ര നേട്ടങ്ങൾക്ക് കാരണമാവില്ല. വലിയ പദ്ധതികൾ മാറ്റിവെക്കുന്നതാണ് ഉചിതം.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)

ശുക്രൻ ഒമ്പതാം ഭാവത്തിലാണ് പ്രവേശിച്ചിട്ടുള്ളത്. മാതാപിതാക്കൾക്ക് ആരോഗ്യ സൗഖ്യമുണ്ടാകും. തീർത്ഥയാത്രകളിലൂടെ സ്വാസ്ഥ്യം വീണ്ടെടുക്കും. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഭവിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഗുരുസ്ഥാനീയരുടെ അനുഗ്രഹത്തിന് പാത്രമാകുന്നതാണ്. പ്രണയസാഫല്യം, ദാമ്പത്യസൗഖ്യം എന്നിവയും ഫലങ്ങളിലുണ്ട്.

വൃശ്ചികക്കൂറിന് (വിശാഖം കാൽ, അനിഴം, തൃക്കേട്ട)

ശുക്രൻ എട്ടാമെടത്തിലേക്ക് വരികയാണ്. പ്രായേണ നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. ആരോഗ്യനില തൃപ്തികരമായിരിക്കും. ഭോഗസിദ്ധിയുണ്ടാവും. ഇഷ്ടജനങ്ങളുമായി സല്ലപിക്കാനും സൗഹൃദത്തിൽ മുഴുകാനും സന്ദർഭമുണ്ടാവും. കാര്യവിജയം ഭവിക്കും. മത്സരങ്ങളിൽ നേട്ടമുണ്ടാവും. ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധന പ്രതീക്ഷിക്കാം. സിനിമരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ കൈവരും.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം കാൽ)

ശുക്രൻ ഏഴാമെടത്തിലാണ്. ചില പ്രതികൂലതകളെ നേരിടേണ്ടിവരും. പങ്കുകച്ചവടത്തിൽ നേട്ടങ്ങൾ കുറയും. യാത്രകൾ വിജയകരമാവണമെന്നില്ല. പ്രേമകാര്യങ്ങളിലും ദാമ്പത്യത്തിലും സന്തോഷം കുറയും. വേണ്ടപ്പെട്ടവർ തെറ്റിദ്ധരിക്കാനിടകാണുന്നു. വിദേശത്തുനിന്നും പ്രതീക്ഷിച്ച വാർത്ത വന്നെത്തില്ല. ഉറക്കക്കുറവുണ്ടാകാം. അമിതമായ ആത്മവിശ്വാസം അപകടം ക്ഷണിച്ചുവരുത്തുമെന്നോർക്കണം.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)

ആറാമെടത്താണ് ശുക്രൻ. തസ്കരഭയം ഒരു സാധ്യതയാണ്. വിലപിടിച്ച വസ്തുക്കൾ യാത്രയിലോ മറ്റോ നഷ്ടപ്പെടാനിടയുണ്ട്. ശത്രുക്കളെ കരുതുകയും വേണം. സഹപ്രവർത്തകരുമായി പിണങ്ങാൻ
ഇട കാണുന്നു. ധനവിനിയോഗം ഏറ്റവും സൂക്ഷിച്ച് നിർവഹിക്കേണ്ട കാലമാണ്. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്. വാക്കിൽ ശ്രദ്ധ വേണം.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ)

ശുക്രൻ അഞ്ചാം ഭാവത്തിലേക്ക് വരുന്നു. ശുക്രന്റെ ഇഷ്ടസ്ഥാനമാണ് അഞ്ചാമെടം. മക്കളുടെ കാര്യത്തിൽ ശ്രേയസ്സ് പ്രതീക്ഷിക്കാം. ശുഭവാർത്തകൾ കേൾക്കും. സാമ്പത്തിക ഇടപാടുകളിൽ വിജയിക്കും. ആരാധനകൾക്ക് മുടക്കം വരില്ല. വിവേകം വികാരത്തെ അതിജീവിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും. സൽക്കർമ്മങ്ങൾ ചെയ്യാൻ അവസരം വന്നുചേരുന്നതാണ്.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ശുക്രൻ നാലാം ഭാവത്തിൽ പ്രവേശിക്കുന്നു. മാതൃസൗഖ്യം ഭവിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞേക്കും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ നേടും. ഗൃഹസദസ്സുകളിലും പൊതുവേദിയിലും പ്രശംസ നേടും. പുതുവാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. അയൽപക്കവുമായി രമ്യമായ ബന്ധമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജീവിതത്തിന് അർത്ഥമുണ്ടെന്ന തോന്നൽ ശക്തമാകും.

Read Here: കൊല്ലവർഷം 1197 കർക്കടകമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Venus transit in gemini shukra gochar 2022 effects on stars from aswathi to revathi

Best of Express