scorecardresearch
Latest News

2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?: മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങള്‍

Horoscope August 2022 Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrittathi, Revathi Star Predictions: ആഗസ്റ്റ് മാസത്തെ ഗ്രഹനില മുൻ നിർത്തി മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ

2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?: മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങള്‍
Horoscope August 2022 Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrittathi, Revathi Star Predictions:

Horoscope August 2022 Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrittathi, Revathi Star Predictions: സൂര്യൻ ആഗസ്റ്റ് 16 വരെ കർക്കടകം രാശിയിൽ, തുടർന്ന് ചിങ്ങം രാശിയിൽ. ബുധൻ ചിങ്ങത്തിലും കന്നിയിലുമായിട്ടാണ് സഞ്ചാരം. ശുക്രൻ മിഥുനത്തിൽ. വ്യാഴം മീനത്തിൽ തുടരുന്നു. ശനി വക്രഗതിയായി മകരത്തിലുണ്ട്. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് 10 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. ആഗസ്റ്റ് ഒന്നിന് ചന്ദ്രൻ പൂരത്തിൽ, 31 ന് ചിത്തിരയിലും. ആഗസ്റ്റ് മാസത്തെ ഗ്രഹനില ഇതാണ്.

ഇത് മുൻ നിർത്തി മൂലം മുതൽ രേവതി വരെ ഒന്‍പത് നാളുകാരുടെ ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ അവലോകനം ചെയ്യാം.

Horoscope August 2022 Moolam: മൂലം

വീട്ടിലെ കുഴപ്പങ്ങൾ രമ്യമായി പരിഹരിക്കും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. ബന്ധുക്കളിൽ നിന്നും നല്ല വാക്കുകൾ കേൾക്കാനിടവരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കുചേരും. വിലകൂടിയ വസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തും. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ പരാജയപ്പെടും. പണവരവ് കുമാർഗങ്ങളിലൂടെയാണോ എന്ന് ആത്മാർത്ഥമായി ചിന്തിക്കും.

Horoscope August 2022 Pooradam: പൂരാടം

സ്വന്തം സ്ഥാപനത്തിന്റെ ഗുണനിലവാരം ഉയർത്തും. വരവു – ചെലവു കണക്കുകൾ സ്വന്തം കാര്യത്തിലും വേണമെന്ന് തീരുമാനിക്കും. അനുരാഗികൾക്ക് മനസ്സന്തോഷം വർദ്ധിക്കും. നീണ്ടുപോയ വിവാഹാലോചനകളിൽ ഉറപ്പുണ്ടാവും. പൊതുരംഗത്തുള്ളവർക്ക് സ്ഥാനോന്നതി കൈവരും. വിദ്യാർത്ഥികൾ പുതിയ വിഷയങ്ങൾ ഉപരിവിദ്യാഭ്യാസത്തിന് തെരഞ്ഞെടുക്കും. വിദേശത്ത് തൊഴിലവസരം സിദ്ധിക്കുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമായിരിക്കും.

Horoscope August 2022 Uthradam: ഉത്രാടം

കുറച്ചു നാളായി ഡോളായിതം ആയിരുന്ന മനസ്സിനെ നിലയ്ക്ക് നിറുത്തും. സാമ്പത്തിക കാര്യങ്ങളിലെ ചാഞ്ചാട്ടത്തിനും അറുതിവരും. പുതിയ മുതൽമുടക്കുകൾക്കായി വിദഗ്ദ്ധരുമായി കാര്യാലോചനകൾ നടത്തും. യാത്രകൾ കൊണ്ട് ചില പ്രയോജനങ്ങളെങ്കിലും ഉണ്ടാവാതിരിക്കില്ല. കലാപരിപാടികൾ ആസ്വദിക്കാൻ സമയം ചെലവഴിക്കും. പ്രൊഫഷണലുകൾക്ക് കർമ്മമേഖലയിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ട സാഹചര്യം സംജാതമാകും. ഗാർഹസ്ഥ്യം സുഖകരമായിരിക്കും.

Horoscope August 2022 Thiruvonam: തിരുവോണം

ചെറുകിട കച്ചവടക്കാർ വ്യാപാരം വിപുലീകരിക്കാൻ തയ്യാറാവും. ലോണോ ചിട്ടിയോ മൂലം സാമ്പത്തിക ക്ലേശത്തെ മറികടക്കും. കുടുംബത്തിൽ പുണ്യകർമ്മങ്ങൾ നടക്കും. ബന്ധുസമാഗമം മൂലം സന്തോഷമുണ്ടാവും. കൃത്യമായ ആസൂത്രണത്തോടെ യാത്രകൾ ചെയ്യും. മക്കളുടെ സൽക്കാര്യങ്ങൾക്കായി പണച്ചെലവ് വേണ്ടിവരും. വൃദ്ധജനങ്ങളുടെ പരിചരണത്തിൽ ആനന്ദം അനുഭവിക്കും. കഫജന്യരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്.
അവിട്ടം:- വൈകാരികപ്രശ്നങ്ങൾ അലോസരം ഉണ്ടാക്കിയേക്കും. വാക്കുകൾ അതേ അർത്ഥത്തിൽ ശ്രവിക്കപ്പെടുകയില്ല. കുടുംബത്തിലെ ഇളംതലമുറക്കാരുമായി ആശയപരമായ അകൽച്ചകൾ വന്നുചേരാം. ശനിയുടെ വക്രഗതി മൂലം മുൻ തീരുമാനങ്ങളിൽ നിന്നും മാറേണ്ടിവന്നേക്കും. മൂന്നിലെ വ്യാഴസ്ഥിതി കാരണം സജ്ജനങ്ങൾ പിന്തുണയ്ക്കാനെത്തി ച്ചേരും. ഉപാസനകളിലും ആത്മീയസാധനകളിലും താല്പര്യം ജനിക്കാം. വാഹനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധ വേണം.

Horoscope August 2022 Chathayam: ചതയം

വിദേശധനം കൈവശം വന്നെത്തും. ദൗത്യങ്ങൾ വിജയിപ്പിക്കും. സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചേക്കാം. വിവാഹാലോചനകൾ സഫലമാകും. വീടുമാറാനോ സ്ഥലംമാറ്റം കിട്ടാനോ സാധ്യതയുണ്ട്. മുതിർന്നവരുടെയും കിടപ്പ് രോഗികളുടെയും ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. വരവും ചെലവും തുല്യമായിരിക്കുന്നതാണ്.

Horoscope August 2022 Pooruruttathi: പൂരുട്ടാതി

കലാപരമായ സിദ്ധികൾ സമാദൃതമാകും. ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കും. ശാസ്ത്രജ്ഞന്മാർ സ്വന്തം പരീക്ഷണങ്ങളിൽ വിജയിക്കും. അത്യദ്ധ്വാനം ചിലപ്പോൾ ആരോഗ്യശോഷണത്തിന് കാരണമായെന്ന് വരാം. മക്കളുടെ പഠനത്തിനോ വിവാഹത്തിനോ ധനം കണ്ടെത്തേണ്ടിവരും. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടുന്നതായിരിക്കും. സുതാര്യമായ സമീപനം വ്യക്തിത്വത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റും.

Horoscope August 2022 Uthrattathi: ഉത്രട്ടാതി

ശനിയുടെ പതിനൊന്നിലെ സ്ഥിതി ആരോഗ്യകാര്യത്തിൽ ആശ്വാസം നൽകും. തൊഴിൽരംഗത്തെ കഷ്ടനഷ്ടങ്ങൾ കുറഞ്ഞുതുടങ്ങും. പണവരവ് കൃത്യമാകും. എന്നാൽ പ്രണയസാഫല്യം, വിവാഹം എന്നിവയ്ക്ക് കാലം അനുകൂലമല്ല. അറിയാതെ തന്നെ കള്ളം പറയേണ്ടിവരുന്ന ചില സാഹചര്യങ്ങളെ അഭിമുഖീകരിക്കും. ഉദ്യോഗസ്ഥർ അധികാരികളുടെ അപ്രീതി സമ്പാദിക്കാൻ ഇടയുണ്ട്. കരാർജോലികൾ പുതുക്കിക്കിട്ടുന്നതാണ്.

Horoscope August 2022 Revathi: രേവതി

ഭൂമി വാങ്ങാനുള്ള ശ്രമം വിജയം കാണും. എന്നാൽ കർമ്മരംഗത്ത് ലക്ഷ്യത്തിലെത്താൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും. ശരീരസുഖം കുറയും. കടബാധ്യതയിൽ നിന്നും കരകയറാൻ കഴിഞ്ഞേക്കും. കുടുംബസദസ്സുകളിൽ വലിയ ആദർശം പ്രസംഗിച്ച് കൈയ്യടി നേടും. വിദ്യാഭ്യാസത്തിനായി സർക്കാർ സഹായം ലഭിക്കും. വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് ശുഭഫലം ഭവിക്കും. എതിർലിംഗത്തിൽപെട്ടവരുടെ മാനസിക പിന്തുണ വലിയ ഊർജ്ജം പകരും.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope august 2022 moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrittathi revathi star predictions