Kantaka Shani Kantaka Sani Dosha Remedies in Astrology: മലയാളിക്ക് ഏറ്റവും പ്രിയം ചൊന്ന പഴഞ്ചൊല്ലുകളിലൊന്നാണ് ‘കണ്ടകശനി കൊണ്ടേ പോകൂ’ എന്നത്. കണ്ടകശനി, ഏഴര ശനി, ശനിദശ എന്നീ വാക്കുകൾ മലയാളിയുടെ ആശങ്കളുടെ അടിസ്ഥാന വാക്കുകളാണ്. ശനിദശയാണ്, എഴരശനിയാണ് , കണ്ടകശനിയാണ് എന്നൊക്കെ പറയാത്ത മലയാളി ഉണ്ടാകില്ല. ഈ പ്രയോഗങ്ങളൊന്നും നടത്തുന്നതിന് വിശ്വാസിയാകണമെന്ന് പോലുമില്ല. അത്രത്തോളം മലയാളി അവരുടെ കഷ്ടകാലവുമായി ചേർത്ത് പ്രയോഗിക്കുന്ന പദങ്ങളാണിവ.
യഥാർത്ഥത്തിൽ ഈ പദങ്ങളിൽ എത്രത്തോളം പതിരുണ്ട്. ‘പഴഞ്ചൊല്ലിൽ പതിരലില്ല’ എന്ന് പറയുന്നതു പോലെ വിശ്വാസിയുടെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവാണ് ഈ ശനികാലങ്ങൾ. കണ്ടകശനിയുടെ കാര്യത്തിൽ നമുക്ക് ഒട്ടേറെ ആശങ്കയുമുണ്ട്. ഈ കാലം ആ നക്ഷത്രജാതനെ സംബന്ധിച്ച് ക്ലേശകരമായ ഘട്ടമായിരിക്കും, എന്തെല്ലാം അനർത്ഥങ്ങളിലൂടെയും ആ വ്യക്തി കടന്നുപോകുകയെന്ന് പറയാനാകില്ല. കടുത്ത പരീക്ഷണങ്ങളാകും ഈ കാലത്ത് നേരിടേണ്ടി വരിക.
Kandaka Shani Kantaka Sani Dosha Remedies in Astrology
കണ്ടകശനിക്ക് പല അർത്ഥങ്ങളുണ്ട്. കേന്ദ്രഭാവങ്ങളെയാണ് കണ്ടകം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് എന്നൊരാശയമുണ്ട്. ജനിച്ച കൂറിനെ ഒന്നായി കണക്കാക്കിയാൽ അതിലും അതിന്റെ 4, 7, 10 എന്നീ കൂറുകളിലും ശനി സഞ്ചരിക്കുന്ന രണ്ടര വർഷങ്ങളാണ് കണ്ടകശനിക്കാലം എന്നറിയപ്പെടുന്നത്. കണ്ടകത്തിന് മുള്ള്, ശത്രു, ഉപദ്രവകാരി തുടങ്ങിയ അർത്ഥങ്ങളുമുണ്ട്. ആ നിലയ്ക്ക് ചിന്തിച്ചാലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാവും കണ്ടകശനിയുടെ രണ്ടരവർഷക്കാലം എന്ന് കാണാം. ഓരോ മുപ്പത് വർഷത്തിലും നാല് കണ്ടകശനിക്കാലം ഉണ്ടാവാറുണ്ട്. അതായത് ശനി ജന്മരാശിയിലും നാലിലും ഏഴിലും പത്തിലും സഞ്ചരിക്കുന്ന പത്തു വർഷങ്ങൾ. (രണ്ടര വർഷം x 4 രാശികൾ = 10 വർഷം).
ഓരോ വ്യക്തിയും അവരുടെ ജന്മനക്ഷത്രത്തിനെ ആധാരമാക്കി കണ്ടകശനി കാലത്ത് എത്തുമ്പോൾ പല വിധ പ്രതിസന്ധികൾ നേരിടേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങൾ, അപവാദത്തിനിരയാകൽ, വ്യക്തിത്വ പ്രതിസന്ധി എന്ന് വേണ്ട ഒരു മനുഷ്യന് സംഭവിക്കാവുന്ന ദുഷ്ക്കീർത്തിയുമൊക്കെ ഈ കാലയളവിൽ സംഭവിച്ചേക്കാം.
ഈ മാസം (ജൂലൈ) 12 മുതൽ അടുത്ത വർഷം (2023) ജനുവരി 17 വരെ ആറുമാസക്കാലം ശനി വക്രഗതിയായി മകരം രാശിയിൽ സഞ്ചരിക്കുകയാണ്. ശനി എപ്പോഴും 3, 6, 11 എന്നീ മൂന്നു ഭാവങ്ങളിൽ മാത്രമാണ് അനുകൂലനാവുന്നത്. മറ്റു ഭാവങ്ങളിൽ ചിലതിൽ കഠിനദോഷവും ചിലതിൽ മിതമായദോഷവും സൃഷ്ടിക്കും. മകരം രാശിയിലെ ഇപ്പോഴത്തെ ശനിസഞ്ചാരം മൂലം കണ്ടകശനിദോഷം ഏതൊക്കെ നാളുകാരെയാണ് ഈ രണ്ടര വർഷം ബാധിക്കുക. കൂറും നാളും അടിസ്ഥാനപ്പെടുത്തി കണ്ടകശനിയുടെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം.
Read Here: ശനി മകരത്തിലേക്ക്; വിശദമായ ഫലങ്ങള്