scorecardresearch

Daily Horoscope May 17, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope | Rashiphalam | Jyothisham

Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങള്‍ക്ക് സാധിക്കും. ഭൂതകാലം നിങ്ങളുടെ വർത്തമാനകാലത്തെക്കാൾ കൂടുതൽ എടുക്കുന്നു എന്ന് നിങ്ങൾ ആശങ്കപ്പെടുന്നുണ്ടെങ്കിൽ, വിശ്രമിക്കുക. നിങ്ങളുടെ മികവിനൊത്ത് ഉയരാന്‍ ശ്രമിക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കുടുംബ ബന്ധങ്ങൾ തകരുന്ന അവസ്ഥയിലാണെങ്കിൽ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക. തീർത്തും ശ്രമിക്കാത്തതും പരീക്ഷണാത്മകവുമായ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള സമയമല്ല ഇത്. പകരം പഴുതുകള്‍ അടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്നത്തെ അപ്രതീക്ഷിത സംഭവങ്ങൾ നിങ്ങൾ വിചാരിച്ചതിലും കൂടുതൽ ചെലവേറിയതായിരിക്കും. ഒഴുക്കിനൊപ്പം പോകുക. പണം ഉപയോഗിച്ച് സ്വയം സന്തോഷിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങള്‍ അടക്കി വയ്ക്കുക. 

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിൽ സംഭവിക്കുന്നതെല്ലാം നിങ്ങളെ ഭാവിയിലേക്ക് നിർണ്ണായകമായിരിക്കും. നിങ്ങൾ ഇത് വിശ്വസിച്ചേക്കില്ല, പക്ഷേ തുടക്കത്തിൽ നിരാശാജനകമായേക്കാവുന്ന സംഭവവികാസങ്ങൾക്കും ഇത് ബാധകമാണ്. 

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ ഒന്നുകൂടി ചിന്തിച്ചേക്കും. എന്നിരുന്നാലും, നിങ്ങൾ സംതൃപ്തനാണെങ്കിൽ, നിങ്ങളുടെ പദ്ധതികൾക്ക് കഴിയുന്നത്ര പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഒരു എതിരാളിയെ സഖ്യകക്ഷിയാക്കി മാറ്റാൻ പോലും നിങ്ങൾക്ക് കഴിഞ്ഞേക്കും..

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതത്തില്‍ നിലനില്‍ക്കുന്ന തർക്കത്തിന്റെ പ്രധാന കാരണം സാമ്പത്തികമാണെന്ന് തോന്നുന്നു. ഭാവി അനിശ്ചിതത്വത്തിലാണെന്നും അതിനാൽ നിങ്ങൾക്ക് സ്വയം മെച്ചപ്പെടുത്താനുള്ള അവസരങ്ങളുണ്ടെന്നും നിങ്ങൾ ഇപ്പോൾ മനസിലാക്കിയിരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം പ്രതീക്ഷിച്ചതാകില്ല. അടുത്ത മാസത്തിൽ നിങ്ങൾ ബോധപൂര്‍വം ആളുകളെ ബുദ്ധിമുട്ടിപ്പിക്കുകയും പിന്നീട് ക്ഷമാപണം നടത്താൻ ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. അത് മോശമായ ഒരു അവസ്ഥയാണെന്ന് മനസിലാക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു ദീര്‍ഘദൂര യാത്ര തേടിയെത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. നിങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്ത് തീര്‍ക്കാനുള്ളവ പൂര്‍ത്തിയാക്കുക. ദൂരെയുള്ള കുടുംബാംഗങ്ങളെ ഉടൻ ബന്ധപ്പെടണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇത് സാമ്പത്തിക കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എപ്പോഴും ചിന്തയില്‍ നിലനില്‍ക്കുന്നത്. ഒരുപക്ഷേ നിങ്ങൾ ചെയ്യേണ്ടതും എന്നാൽ ചെയ്യാത്തതുമായ എന്തെങ്കിലും കാര്യമുണ്ടോ.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിസാരമായ കാര്യങ്ങളില്‍ നിര്‍ബന്ധം പിടിക്കരുത്. അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടാകും. എന്നാൽ ഇത് വളരെ വിലപ്പെട്ട സമയമാണ്. അതിനാല്‍ തീരുമാനങ്ങള്‍ ചിന്തിച്ച് മാത്രം എടുക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ തികച്ചും ഒരു തത്ത്വചിന്തകനായി മാറുന്ന തരത്തിലാണ് അന്തരീക്ഷം. പങ്കാളികൾ നിങ്ങളെ അഭിനന്ദിക്കും. ഒരുപക്ഷേ പ്രതീക്ഷിച്ചതുപോലെയല്ലെങ്കിലും പ്രണയബന്ധം പുനസ്ഥാപിക്കപ്പെടും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആവേശകരമായ സംഭവവികാസങ്ങൾ നിങ്ങളെ തേടിയെത്തും. പ്രണയം അല്ലെങ്കില്‍ പങ്കാളിത്ത ബന്ധം ജീവിത്തിലേക്ക് തിരികെ എത്തും, ഇത് നിങ്ങളുടെ ആശ്വാസത്തിന് കാരണമാകും. അമിതമായ വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകരുത്.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: