scorecardresearch
Latest News

1198 ഇടവമാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Idavam month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഇടവമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്

astrology, horoscope, ie malayalam
പ്രതീകാത്മക ചിത്രം

Idavam month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 മേയ് 15 ന് ആണ് 1198 ഇടവമാസം ഒന്നാം തീയതി വരുന്നത്. മുപ്പത്തിരണ്ട് തീയതികളാണ് ഇടവത്തിനുള്ളത്. 1198 ലെ ഏറ്റവും വലിയ മാസവും ഇടവമാണ്. ജൂൺ 15ന് ഇടവം അവസാനിക്കുന്നു. മേയ് 15 ന് രാവിലെ 11 മണിക്കാണ് സൂര്യന്റ ഇടവ സംക്രമണം. കാർത്തിക ഞാറ്റുവേല തുടരുകയാണ്. ഇടവം ഒന്നിന് പൂരുട്ടാതി നക്ഷത്രമാണ്.

ഇടവം 32 ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം, രാഹു എന്നിവ മേടത്തിലും കേതു തുലാത്തിലുമാണ്. ചൊവ്വ മാസം മുഴുവൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ഇടവം 16 ന് ശുക്രൻ കർക്കടകത്തിലേക്കും ഇടവം 24 ന് ബുധൻ ഇടവത്തിലേക്കും പകരുകയാണ്.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഇടവമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

മകം: സദുദ്യമങ്ങളിൽ വിജയിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ വന്നുചേരും. പുതുതൊഴിലുകൾ തേടുന്നവർക്ക് ഗുണകരമായ മാസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. ആഢംബര വസ്തുക്കൾ വാങ്ങും. കലാപ്രവർത്തനത്തിന് പുരസ്കാരങ്ങൾ ലഭിച്ചേക്കാം. പ്രതികൂലസാഹചര്യങ്ങളെ സമർത്ഥമായി മറികടക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ വിളംബം വന്നേക്കാം. വൈദ്യുതി, അഗ്നി, യന്ത്രം, വാഹനം ഇവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

പൂരം: ന്യായമായ ആഗ്രഹങ്ങൾ നിറവേറും. അസാധ്യം എന്നുകരുതിയവ വേഗം പൂർത്തിയാക്കും. അധികാരികളുടെ അംഗീകാരവും പ്രോൽസാഹനവും കൈവരും. തൊഴിലിൽ ചില പരീക്ഷണങ്ങൾ നടത്തും. പുതിയ ആദായമാർഗം തുറന്നുകിട്ടിയേക്കും. എന്നാൽ സാമ്പത്തികമായ അച്ചടക്കം അനിവാര്യമാണ്. വ്യവഹാരങ്ങൾക്ക് മുതിരരുത്. കുടുംബ ബന്ധങ്ങൾ ദൃഡമാകാൻ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുന്നതാണ്. മാതാവിന്റെ ആരോഗ്യത്തിൽ ജാഗ്രത പാലിക്കണം

ഉത്രം: കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവും. സ്വന്തമായി തൊഴിലിൽ ഏർപ്പെട്ടവർ സ്ഥാപനം നവീകരിക്കും. സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം കരസ്ഥമാക്കാനാവും. ഉപരിപഠനാർത്ഥം അന്യദേശത്ത് പോകാൻ സാധ്യത കൂടുതലാണ്. ധനവരവ് മോശമാകില്ല. ഉത്രം നക്ഷത്രം കന്നിക്കൂറുകാർക്ക് ഭൂമിയിടപാടുകളിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. പ്രണയബന്ധം ഹൃദയബന്ധമാകാം. ഗൃഹത്തിൽ സമാധാനം പുലരുന്നതാണ്. അഷ്ടമരാഹു കേതുനക്ഷത്രത്തിൽ സ്ഥിതിചെയ്യുകയാൽ ആരോഗ്യത്തിൽ അലംഭാവമരുത്.

അത്തം: സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടും. പ്രയത്നങ്ങൾക്ക് നല്ല അംഗീകാരം കിട്ടും. പഠനവും ഗവേഷണവും പുരോഗമിക്കും. വൈജ്ഞാനിക യാത്രകൾക്ക് മുതിരും. ഒമ്പതാംഭാവത്തിലെ സൂര്യസ്ഥിതി പിതാവിന് ക്ലേശങ്ങൾ സൃഷ്ടിക്കാം. ഉപാസനകൾ തടസ്സപ്പെട്ടേക്കും. പ്രൊഫഷണലുകൾക്ക് ധാരാളം പുതിയ അവസരങ്ങൾ കൈവരാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യുവാക്കളുടെ വിവാഹകാര്യത്തിൽ വിളംബമുണ്ടാകും. നവസംരംഭങ്ങൾക്ക് മുതൽ മുടക്കാൻ കാലം അനുഗുണമല്ല.

ചിത്തിര: നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി ആത്മശക്തിയെ തെല്ലുലയ്ക്കാം. ആത്മവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതിൽ ക്ലേശിക്കാം. തൊഴിൽ പരമായി ഭാഗിക നേട്ടങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി. സ്വന്തം കാര്യങ്ങൾക്ക് എന്നതിലുപരി അന്യന്റെ കാര്യങ്ങൾക്ക് ഊർജ്ജവും സമയവും ചിലവഴിക്കും. സന്ധിസംഭാഷണങ്ങൾ വിജയകരമാവും. പഠനാർത്ഥം ദേശാന്തര യാത്രകൾക്ക് അവസരമൊരുങ്ങും. ചെറുപ്പക്കാരുടെ വിവാഹം തീരുമാനത്തിലെത്താം. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ലാഭം കുറഞ്ഞേക്കും.

ചോതി: പാർട്ണർഷിപ്പ് ബിസിനസ്സ് ലാഭകരമാവും. തൊഴിൽ വികസനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാനാവും. സൽകാര്യങ്ങൾക്കായി യാത്രകൾ വേണ്ടിവരുന്നതാണ്. വിദ്യാഭ്യാസം പുതിയ വിതാനങ്ങളിലേക്ക് ഉയരും. കടബാധ്യത കുറയ്ക്കാനാവും. ചില ഭാഗ്യാനുഭവങ്ങൾ സന്തോഷമേകും. പാരിതോഷികങ്ങൾ ലഭിച്ചേക്കാം. വാഹനം സ്വന്തമാക്കാനുള്ള ശ്രമത്തിൽ വിജയിക്കും. പ്രണയബന്ധം സഫലമാകാം. കുടുംബജീവിതത്തിൽ ക്ഷേമൈശ്വര്യങ്ങൾ വന്നെത്തുന്നതായിരിക്കും.

വിശാഖം: സാമൂഹികരംഗത്ത് സജീവമാകും. നവമാധ്യമങ്ങളിൽ സക്രിയമായ സാന്നിധ്യം അറിയിക്കും. കുടുംബപ്രശ്നങ്ങൾ നയചാതുര്യത്തോടെ പരിഹരിക്കും. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് നല്ല അവസരങ്ങൾ ലഭ്യമാകുന്നതാണ്. പുതുതൊഴിൽ തേടുന്നവർക്ക് തരക്കേടില്ലാത്ത അവസരങ്ങൾ വന്നെത്തുന്നതായിരിക്കും. നക്ഷത്രനാഥന് രാഹുയോഗം ഉള്ളതിനാൽ ആദർശത്തിന് വിരുദ്ധമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉദിക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. എന്നാൽ ദുർവ്യയത്തിനും പ്രേരണകൾ ഭവിച്ചേക്കാം.

അനിഴം: ഉറച്ചതീരുമാനങ്ങൾ കൈക്കൊള്ളും. തൊഴിലിൽ അഭ്യുദയം കുറയുന്നത് വിഷമിപ്പിക്കും. അദ്ധ്വാനം അംഗീകരിക്കപ്പെടാത്തത് മാനസികസംഘർഷത്തിന് കാരണമാകാം. കുടുംബബന്ധങ്ങളുടെ ദൃഢത കുറയുന്നതായി തോന്നിയേക്കും. യാത്രകൾ ചെയ്യാൻ നിർബന്ധിതരാകും. പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്നതിൽ വിജയിച്ചേക്കും. നവീനമായ സാങ്കേതികവിദ്യകൾ ഭംഗിയായി പ്രയോജനപ്പെടുത്തും. വരുമാനം കൊണ്ട് ചെലവുകൾ പരിമിതപ്പെടുത്തും. ആരോഗ്യപാലനത്തിൽ ജാഗ്രത വേണം.

തൃക്കേട്ട: വിദേശപഠനം, തൊഴിൽ എന്നിവയ്ക്ക് കാലം അനുകൂലമാണ്. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അംഗീകാരവും ആദരവും പ്രതീക്ഷിക്കാം. ഭൂമി- വസ്തു ഇടപാടുകളിൽ പ്രതീക്ഷിച്ച ലാഭം കിട്ടണമെന്നില്ല. ചില ഉപജാപങ്ങളെ പ്രതിരോധിക്കുന്നതിൽ വിജയിക്കും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. നക്ഷത്രനാഥനായ ബുധന് മൗഢ്യം തീർന്നതിനാൽ ലക്ഷ്യം നേടുക കൂടുതൽ എളുപ്പമാവും. സാമ്പത്തികസ്ഥിതി കരകയറും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Idavam month 2023 astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars