scorecardresearch
Latest News

Weekly Horoscope (May 14 – May 20, 2023): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope
Weekly Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ബുധന്റെ സുഗമമായ ചലനങ്ങൾ വിദേശ യാത്രകളുടെ സ്വപ്നങ്ങളെ ഉണർത്തുന്നു. സാധ്യമെങ്കിൽ യാത്ര ആസൂത്രണം ചെയ്യുക, എന്നാൽ ഒരു കാര്യം ഓർക്കുക, പുസ്തകങ്ങളിലൂടെയോ സിനിമകളിലൂടെയോ മറ്റ് ആളുകളിലൂടെയോ നിങ്ങൾക്ക് വിദൂര സ്ഥലങ്ങൾ അനുഭവിക്കാൻ കഴിയും. നിങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്..

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവർ നിരവധി കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. കുറച്ച് കൂടി ഉറച്ചുനിൽക്കാനുള്ള സമയമാണിത്. എന്നിരുന്നാലും, പങ്കാളികളുടെ ലക്ഷ്യം പണമാണ്. ഉറങ്ങുന്നവരെ ഉണര്‍ത്താതിരിക്കുന്നതാണ് നല്ലത്. മറ്റൊരു ഉപദേശം പണത്തിന്റെ കാര്യത്തിൽ എപ്പോഴും ഉദാരമായിരിക്കുക എന്നതാണ്, ഇപ്പോൾ സഹായകരമായ ഒരു പ്രവൃത്തി ഭാവിയില്‍ ഉപകാരപ്പെടും..

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ജോലിയിൽ നിങ്ങൾ വളരെ വൈകാരികമായി ഇടപെടുന്നു. എന്നാൽ നിങ്ങൾ വീട്ടിലെത്തുമ്പോൾ നിങ്ങളിവയെല്ലാം ഉപേക്ഷിക്കണം അല്ലെങ്കിൽ കുടുംബാംഗങ്ങൾ നിങ്ങൾക്കായി എന്താണ് പറയാനോ ചെയ്യാനോ ശ്രമിക്കുന്നത് എന്ന് കേൾക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം.. താമസിയാതെ പങ്കാളികൾ സുപ്രധാന ഓഫറുകളും ക്ഷണങ്ങളുമായി നിങ്ങളുടെ അടുത്ത് വരും. ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളിലെ കാലാകാരന് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ അഭിനിവേശങ്ങൾ തുറന്നു വിടുക, നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തിൽ നിങ്ങള്‍ എന്തൊ തിരയുകയാണ്. നിങ്ങള്‍ക്കൊപ്പം പങ്കുചേരാൻ  പ്രിയപ്പെട്ടവരെ അനുവദിക്കുക. നിങ്ങൾക്ക് കഴിയുന്നതും വേഗം ആഭ്യന്തര പുരോഗതിയുടെ ഒരു പുതിയ പദ്ധതി ആരംഭിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കുടുംബ ജീവിതത്തില്‍ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ദീർഘകാല പദ്ധതികളെല്ലാം വളരെ വേഗം തന്നെ യാഥാർത്ഥ്യമാകും. ദൃഢമായ ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള സമയമാണിത്. മാറ്റത്തിനുള്ള അവസരം പ്രയോജനപ്പെടുത്തുക അല്ലെങ്കിൽ നഷ്ടമുണ്ടാകും. സാമ്പത്തിക തടസം പരിഹരിക്കാനുള്ള ശക്തമായ അവസരം ഒരിക്കൽ മാത്രമേ നിങ്ങൾക്ക് ലഭിക്കു. 

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തീരുമാനങ്ങളില്‍ നിന്ന് നിങ്ങളെ ആര്‍ക്കും പിന്തിരിപ്പിക്കാനാകില്ല. നിങ്ങളുടെ രാശിയിലെ എല്ലാ അംഗങ്ങളും അടുത്ത വർഷം വരെ പ്രയോജനകരമായിരിക്കും. ഇത് മനസിലാക്കുന്നതില്‍ ചിലര്‍ പരാജയപ്പെട്ടേക്കാം. മറ്റുള്ളവരെ മുന്നില്‍ നിന്ന് നയിക്കാന്‍ അനുവദിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരു പങ്കാളിയോ അടുത്ത സുഹൃത്തോ സഹകാരിയോ കൂടുതൽ ഊർജസ്വലനും അക്ഷമനും, നിഷ്കളങ്കനും ആയിത്തീരുന്നു. അതുകൊണ്ട് നിങ്ങൾ പെട്ടെന്ന് ഒരു വിട്ടുവീഴ്ച ചെയ്യുന്നത് നല്ലതായിരിക്കും. ആഴ്‌ചയുടെ മധ്യത്തിൽ നിങ്ങൾ ഒരു സാമ്പത്തിക വഴിത്തിരിവിലെത്തും. യാത്രകൾക്ക് ആഴ്ചയുടെ അവസാനം അവസരം ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

 ജീവിതം ഇതിനകം തന്നെ ഒരു റോളർ-കോസ്റ്ററിന് സമാനമാണ്. ഭാവിയിലേക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കൂടെ കൂട്ടുക. നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള ഉപദേശം നൽകാൻ അവര്‍ക്ക് കഴിയും. നിങ്ങളുടെ കൂടുതൽ തീവ്രവും ദീർഘകാലവുമായ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഭൂതകാലവുമായി ബന്ധപ്പെട്ടവ.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈരുദ്ധ്യങ്ങളും ആശയക്കുഴപ്പങ്ങളും വിരോധാഭാസങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നിറയുന്നു. നിങ്ങൾ ഇപ്പോൾ ഉത്തരം നൽകേണ്ട ചോദ്യം, നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പറയണോ വേണ്ടയോ, നിങ്ങൾ ഒരു ഊഹത്തിൽ പ്രവർത്തിക്കണോ എന്നതാണ്, മിക്ക ആളുകളേക്കാളും ഇത്തരം സങ്കീർണതകൾ കൈകാര്യം ചെയ്യാൻ നിങ്ങൾ അനുയോജ്യമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സുഹൃത്തുക്കളിൽ നിന്നുള്ള ഉപദേശത്തെ നിങ്ങൾ വളരെയധികം ആശ്രയിക്കുന്നു. അവര്‍ പറയുന്നത് നന്നായി കേൾക്കുക, ശ്രദ്ധയോടെ കേൾക്കുക. ചൊവ്വയുടെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത്, നിങ്ങൾ ഇപ്പോൾ മറ്റുള്ളവരെ പരിഗണിക്കുകയാണെങ്കില്‍, സമയമാകുമ്പോൾ അവർ പ്രതിഫലം നല്‍കുമെന്നാണ്..

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വൈകാരികമായി നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ജോലിയിൽ വിജയിക്കാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. നിർദ്ദേശങ്ങൾ നൽകുക, അഭിമുഖങ്ങളിൽ പങ്കെടുക്കുക, അപേക്ഷകൾ അയയ്ക്കുക, നിങ്ങളുടെ സ്വന്തം കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക. 

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വിജയം അവ്യക്തമാണ്, എന്നാൽ സ്വയം വിശ്വസിക്കുക, നിങ്ങൾ പാതിവഴിയിൽ എങ്കിലും എത്താതിരിക്കില്ല. അല്‍പ്പം വിശ്രമിച്ച് നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. ആരെയും ജീവിതത്തില്‍ പിടിച്ചു വയ്ക്കാനാകില്ല. ആ വസ്തുത മനസിലാക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope may 14 may 20 2023 check astrology prediction aries virgo libra gemini cancer signs