scorecardresearch

Daily Horoscope June 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 6

Daily Horoscope June 28, 2022:പ്രപഞ്ചം വിചിത്രമായാണ് വളരുന്നത്. ടൈം ട്രാവൽ എങ്ങനെ സാധ്യമാകും എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്ര പ്രബന്ധങ്ങളിലൊന്ന് ഇന്നലെ ഞാൻ വായിച്ചിരുന്നു. എന്തുകൊണ്ടാണ് ആളുകൾ ഞങ്ങളെ ഭൂതകാലത്തിലേക്കു തിരികെ വരാത്തതെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ കാരണമിതാണ്. ടൈം ട്രാവൽ കണ്ടുപിടിക്കുന്നതിനു മുന്‍പ് ആർക്കും പഴയ കാലത്തിലേക്കു തിരികെ പോകാനാകില്ല.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നലെ മുതൽ നിങ്ങളുടെ നക്ഷത്രങ്ങളിൽ വളരെ ചെറിയ മാറ്റമേയുള്ളൂ. അതിനർത്ഥം നിങ്ങൾക്ക് നിലവിലുള്ള എല്ലാ പദ്ധതികളും വിപുലീകരിക്കാമെന്നാണ്. നിങ്ങളുടെ യാത്രാ പദ്ധതികളെല്ലാം അന്തിമ ഘട്ടത്തിലേക്ക് എത്തിയേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ താൽപ്പര്യങ്ങളും അഭിലാഷങ്ങളും അംഗീകരിക്കാന്‍ പങ്കാളികൾ ബാധ്യസ്ഥരാണ്. അതിനാൽ നിങ്ങൾക്ക് കഴിയുന്ന പിന്തുണ സ്വീകരിക്കുക. നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധപൂര്‍വം എടുക്കുക. ക്ഷമ എല്ലാ കാര്യത്തിലും നല്ലതാണ്.

Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ആഭ്യന്തര കാര്യങ്ങളില്‍ അടുത്ത രണ്ട് മാസം മെച്ചപ്പെടുത്തലുകള്‍ ആവശ്യമായി വന്നേക്കാം. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. താല്‍കാലിക തിരിച്ചടികളില്‍ തളരരുത്. ചില സംഭവവികാസങ്ങള്‍ അവസരങ്ങളുടേ പുതിയ മേഖലകളിലേക്ക് നയിച്ചേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സൂര്യൻ അതിന്റെ സ്ഥാനവും ഗ്രഹ ബന്ധങ്ങളും ക്രമീകരിക്കുന്നു. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാും ഭാവിയെക്കുറിച്ച് പദ്ധതികള്‍ ആവിഷ്കരിക്കാനും അനുയോജ്യമായ സമയമാണ്. പണം ഉപയോഗിക്കുന്ന കാര്യത്തില്‍ രണ്ട് തവണ ചിന്തിക്കുക.

Also Read: Mars Transit 2022 Astrology, Horoscope Predictions: നാളെ ചൊവ്വ രാശിമാറും, അടുത്ത 14 ദിവസം ശ്രദ്ധിക്കുക; സമ്പൂർണ്ണ നക്ഷത്രഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയും. നിങ്ങൾക്ക് അവരെ കുറച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യാം. പക്ഷേ ഇപ്പോഴും ചില കാര്യങ്ങളില്‍ അവ്യക്തത തുടരുന്നതിനാല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ അൽപ്പം കൂടി വൈകിപ്പിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വികാരങ്ങള്‍ സ്വയം അടക്കിപ്പിടിക്കുന്ന രീതിയാണ് നിങ്ങളുടേത്. എന്നിട്ടും ചില സാഹചര്യങ്ങളില്‍ ഇതിന് മാറ്റമുണ്ടാകാം. മറ്റുള്ളവരെ പോലെ വികാരഭരിതരായേക്കാനിടയുണ്ട്. നിങ്ങളുടെ പാഷനുമായി മുന്നോട്ട് പോകാന്‍ അനുയോജ്യമായ സമയമാണ്.

Also Read: Weekly Horoscope (June 26  – July 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പ്രണയത്തിന് ശ്രദ്ധ നല്‍കേണ്ട സമയമാണിതെന്ന് തോന്നുന്നു. വികാരങ്ങള്‍ സ്വയം സൂക്ഷിക്കുന്നതില്‍ കാര്യമില്ല. എല്ലാ ക്രമീകരണങ്ങളിലും നിങ്ങളുടെ നിയന്ത്രണം ഉണ്ടായിരിക്കണം. ബുദ്ധിപരമായി ചിന്തിക്കുമ്പോള്‍ അതാണ് നല്ലതെന്ന് തോന്നുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൃശ്ചിക രാശിക്കാർ എല്ലാ കാര്യങ്ങളും മുൻകൂട്ടി ചിന്തിക്കുകയും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. കൂടുതൽ ആശങ്കപ്പെടേണ്ടതില്ല, നിങ്ങളുടെ ജീവിത വിശാലമാക്കുക. തൊഴില്‍പരമായ തിരഞ്ഞെടുപ്പിന് ഉച്ചകഴിഞ്ഞാണ് നല്ലത്.

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അപ്രതീക്ഷിതമായ ഒരു സാഹചര്യ നിങ്ങളെ ചൂഷണം ചെയ്യുന്നവരില്‍ നിന്നും രക്ഷനേടാനുള്ള വഴി തുറക്കുന്നു. വൈകാരിക പിരിമുറുക്കങ്ങള്‍ ഇപ്പോള്‍ അത്ര സജീവമല്ല. ഒരു പങ്കാളി എത്തരത്തില്‍ പ്രതികരിക്കുമെന്ന് പറയാനാകില്ല. 

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് അടുത്തിടെ സാമ്പത്തിക മേഖലയില്‍ തിരിച്ചടി ഉണ്ടായിട്ടുണ്ടാകാം, പക്ഷേ പരിഭ്രാന്തരാകരുത്. പുതിയൊരു തലത്തിലേക്കു കടക്കുന്നതിന് മുന്‍പ് ഒരു പ്രതിസന്ധി അനിവാര്യമാണെന്ന് തോന്നുന്നു. മികച്ച ഉപദേശം നല്‍കുക എറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കും.

Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക കാര്യങ്ങളില്‍ പുതിയ പങ്കാളികളെ പരിഗണിക്കാവുന്നതാണ്. നിക്ഷേപത്തില്‍ താത്പര്യമുണ്ടെങ്കില്‍ ചെറിയ സംരംഭങ്ങളിലാകാം ആദ്യം. പ്രണയകാര്യത്തില്‍ ചിലവ് നോക്കരുത്,

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ആത്മവിശ്വാസം വരുകയും പോകുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ സ്വയം മുന്നോട്ട് വരാനും എല്ലാവരും നിങ്ങൾക്ക് അർഹമായ ബഹുമാനം നൽകണമെന്ന് നിർബന്ധം പിടിക്കാനും തയ്യാറാകണം. നിയന്ത്രണം ഏറ്റെടുക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരാണെന്ന് കാണിക്കുകയാണെങ്കിൽ, മറ്റുള്ളവര്‍ തീര്‍ച്ചയായും ബഹുമാനിക്കും.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: