മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാമ്പത്തിക കാര്യങ്ങള്‍ക്ക് മുന്‍ഗണ നല്‍കുക. ഏത് കാര്യത്തിലും തീരുമാനമെടുക്കുമ്പോഴും അത് പ്രായോഗികമാണോ എന്ന് ആലോചിക്കുക. മറ്റുള്ളവരെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അനുവദിക്കുക. നിങ്ങള്‍ എപ്പോഴും പോസിറ്റീവായിരിക്കാന്‍ ശ്രമിക്കുക. ജീവിതം മെച്ചപ്പെടുമെന്ന വിശ്വാസത്തില്‍ പരിശ്രമിക്കുക. തീര്‍ച്ചയായും ഫലമുണ്ടായിരിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ഗ്രഹാധിപനായ ശുക്രൻ ഒരു തീവ്രമായ സ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. മാത്രമല്ല വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് നിങ്ങള്‍ മാത്രമല്ല. അടുത്ത സുഹൃത്തുക്കളും പങ്കാളികളും ജോലിസ്ഥലത്തെ സഹപ്രവർത്തകരും ഉൾപ്പെടെ ഈ ആഴ്ച മിക്കവാറും എല്ലാവരുടേയും വൈകാരിക തലങ്ങള്‍ ഉയര്‍ന്നു തന്നെയായിരിക്കും.
Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇപ്പോൾ ബുധനും ശുക്രനും രാശിയുടെ നിശ്ചയദാർഢ്യവും തീവ്രവും വികാരഭരിതവും സജീവവുമായ മേഖലകളിലൂടെ വീണ്ടും സഞ്ചരിക്കുകയാണ്. നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെയിരിക്കുക. ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ചില കാര്യങ്ങൾ, പ്രത്യേകിച്ച് പ്രണയം, കൂടുതൽ ഗൗരവമായി കാണേണ്ട സമയമാണിതെന്ന് തോന്നുന്നു. പങ്കാളികളെ നിങ്ങളുടെ വിശ്വാസത്തിലേക്ക് എടുക്കാനുള്ള താത്പര്യമില്ലായ്മയില്‍ നിന്ന് പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ നിങ്ങള്‍ക്ക് പറയാനുള്ള വ്യക്തമാക്കുക.
Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങള്‍ക്കിത് സമ്മിശ്രമായ വികാരങ്ങള്‍ ഉള്‍പ്പെടുന്ന ആഴ്ചയായിരിക്കും. എന്തെങ്കിലുമൊരു കാര്യം നിങ്ങളുടെ വീടിനെയോ കുടുംബജീവിതത്തെയോ ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ ഇതിന് ഒരു നല്ല ഫലം ഉണ്ടാകുകയും ചെയ്യും. ജോലിയിൽ, പ്രധാനമായും സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ മെച്ചപ്പെടുത്തലുകള്‍ വരുത്തുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇപ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിങ്ങള്‍ രക്ഷപെട്ടേക്കാം. സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കുകൾ പരിഹരിക്കുന്നതിന് നിങ്ങൾ നിങ്ങളുടെ സാമാന്യബുദ്ധി ഉപയോഗിക്കുക. നിങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് അറിയുമ്പോൾ തൊഴില്‍പരമായ പദ്ധതികളെല്ലാം സാധ്യമാകും.
Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചുറ്റം നടക്കുന്ന കലഹങ്ങളില്‍ നിന്ന് അകന്നു നില്ക്കുക. സമാധാനത്തിന് മുന്‍ഗണന നല്‍കുക. പ്രകോപനത്തിലേക്ക് മാറാതെ നിങ്ങളുടെ സ്വന്തം ജീവിതം കഴിയുന്നത്ര നിശബ്ദമായും കാര്യക്ഷമമായും തുടരുന്നതാണ് നല്ലത്. മത്സരബുദ്ധിയുള്ളവര്ക്ക് നേട്ടങ്ങളുണ്ടാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ സ്വഭാവിക ഊര്‍ജം ഉയരും. ഈ ഘട്ടത്തിൽ, വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് നിങ്ങളുടെ താൽപ്പര്യമല്ല. പ്രിയപ്പെട്ട ആഗ്രഹങ്ങളില്‍ മുഴുകുക, ദീർഘകാല സ്വപ്നത്തിനായി പരമാവധി പരിശ്രമിക്കുക.
Also Read: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
പ്രണയവികാരങ്ങള്ക്കാണ് മുന്‍ഗണന. ഹൃദയത്തില്‍ എന്ത് തോന്നുന്നുവോ അതനുസരിച്ച് മുന്നോട്ട് നീങ്ങുക. നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികൾക്കും ഭാവിയിൽ പ്രതിഫലം ലഭിക്കുമെന്ന് മനസിലാക്കുക. മറ്റുള്ളവരെ വിലയിരുത്തരുത്. ആത്മവിശ്വാസം നഷ്ടപ്പെട്ട സുഹൃത്തുക്കളെ സഹായിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കരുതലോടെ ചെയ്യുക. അല്ലാത്ത പക്ഷം ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണമാകും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ നേതൃത്വം ആവശ്യമാണ്. പുതിയ കാര്യങ്ങള്‍ നിര്‍ദേശിക്കുക.
Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ പദ്ധതികളെല്ലാം പ്രതീക്ഷയ്ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ അനുയോജ്യമായ സമയമല്ലെന്ന് നിങ്ങള്‍ മനസിലാക്കും. ചില മാറ്റങ്ങള്‍ക്ക് നിങ്ങള്‍ തയാറാവുകയാണെങ്കില്‍ ചില അനുഭവങ്ങള്‍ക്ക് മൂല്യമുണ്ടെന്ന് തിരിച്ചറിയും. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നാണല്ലോ. സ്വപ്നങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിലവിലെ സംഭവവികാസങ്ങളുടെ ഒരു വശം എന്തെന്നാല്‍ പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആഭ്യന്തര പ്രശ്നങ്ങളുടെ ഉത്തരവാദിത്തം പങ്കിടാനുമുള്ള അവസരമുണ്ടാകും എന്നതാണ്. മെച്ചപ്പെട്ട ജീവിതത്തിനായുള്ള കൂട്ടായ പരിശ്രമം സഹായകമാകും.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
