scorecardresearch

Daily Horoscope July 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 5

Daily Horoscope July 30, 2022: കഴിഞ്ഞ ദിവസം ഒരു പ്രശസ്ത നടിയുടെ റെഡിയോ അഭിമുഖം ഞാന്‍ കേള്‍ക്കുകയായിരുന്നു. നടിയുടെ മനോഹരമായ അപ്പാര്‍ട്ട്മെന്റിനെക്കുറിച്ച് അവതാരക സംസാരിക്കുകയുണ്ടായി. യെസ് ഇറ്റ്സ് സോ ടോറിയന്‍ (ഇടവം രാശി) എന്നായിരുന്നു മറുപടി. ആഡംബരവും സന്തോഷകരവുമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കാനുള്ള ഇടവം രാശിക്കാരുടെ കഴിവ് എനിക്കിഷ്ടമാണ്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് തിരിച്ചടികളുണ്ടായേക്കാം. ചൂതാട്ടം നടത്തുന്നവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കില്ല. നിങ്ങളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ വന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വിവേക പൂര്‍ണമായ പിന്തുണകള്‍ സ്വീകരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

എന്തൊക്കെ അവസ്ഥയിലൂടെ കടന്നുപോയാലും അതിനെ സന്തുലിതമാക്കുന്നതിനായി മറ്റെന്തങ്കിലും സംഭവിക്കും. ഇത് ജ്യോതിഷത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നാണ്. അതിനാൽ, ഒരു പ്രത്യേക തീരുമാനം പൂർണ്ണമായും മാറ്റാൻ പോകുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങളുടെ ആശ്വാസത്തിനായി ചില തീരുമാനങ്ങൾ പൂർണ്ണമായും പഴയപടിയാക്കപ്പെട്ടേക്കാം.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഗ്രഹവശങ്ങള്‍ അനുകൂലമാണ്, നിങ്ങളെ തീര്‍ച്ചയായും മുന്നോട്ട് നയിക്കും. വാരാന്ത്യത്തില്‍ നിങ്ങള്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ചെയ്താല്‍ ഞാന്‍ അത്ഭുതപ്പെടില്ല. എല്ലാ കുറ്റങ്ങളും ഏറ്റെടുക്കരുത്. എന്നിരുന്നാലും ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതിനായി നിങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എന്താണ് ചെയ്യേണ്ടതെന്നും അത് എങ്ങനെ ചെയ്യണമെന്നും നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങൾക്ക് നിലവിൽ ചില പ്രായോഗിക കാര്യങ്ങള്‍ മനസിലാക്കന്‍ കഴിയുന്നില്ലെന്നതാണ് കുഴപ്പം. ആവശ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ആധിപത്യം സ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അക്ഷമ നിങ്ങളുടെ ഒരു ദൗർബല്യമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പങ്കാളികളുടെ ഉപദേശങ്ങള്‍ നിങ്ങളെ മടുപ്പിച്ചേക്കാം. പക്ഷെ നിങ്ങള്‍ ഇത് സഹിക്കാതെ മറ്റ് വഴികളില്ല. യാത്ര നക്ഷത്രങ്ങള്‍ ശക്തമാണ്, എന്നാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്നോ എവിടേക്കാണ് പോകേണ്ടതെന്നോ നിങ്ങൾക്ക് ഉറപ്പില്ല. ഒരു സാധാരണ ഇടവേളയെടുക്കുന്നതിന് പകരം എങ്ങോട്ടെങ്കിലും ഒരു യാത്ര ചെയ്യുക, നീണ്ടതാണെങ്കില്‍ ഉത്തമം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സന്തോഷകരമായ നിമിഷങ്ങള്‍ പെട്ടെന്ന് മോശം സ്വഭാവമുള്ളതായി മാറുന്നതാണ് ഇന്നത്തെ പ്രശ്നമെന്ന്  തോന്നുന്നു. തെറ്റായ തീരുമാനം എടുക്കാനുള്ള ആളുകളുടെ സന്നദ്ധതയാണ് കാരണം. അതിനാൽ വസ്തുതകൾ നിങ്ങള്‍ വ്യക്തമാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ രാശിയിലെ സൂക്ഷ്മമായ മേഖലകളുമായുള്ള ചന്ദ്രന്റെ ബന്ധം, ഈ ദിവസത്തെ അസന്തുലിതമാക്കാം. പക്ഷേ, പൊതുവെ നിങ്ങൾക്ക് അനുയോജ്യമാണ് സാഹചര്യങ്ങള്‍. നിങ്ങൾക്ക് ജീവിതത്തില്‍ വേഗത കൈവരിക്കുകയും തികച്ചും അപ്രതീക്ഷിതമായ എന്തെങ്കിലും നേടുകയും ചെയ്യും. സമാധാനം നിലനിര്‍ത്താനുള്ള നിക്കളുടെ മികവ് ഉപയോഗപ്രദമാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിയമങ്ങള്‍ സ്ഥാപിതമാക്കി ലോകത്തെ അവകാശങ്ങള്‍ക്കായി പോരാടുന്നതിന് സജ്ജമാക്കേണ്ടതായി വന്നേക്കാം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ കാര്യത്തില്‍ അതിര് കടന്ന് തീരുമാനങ്ങള്‍ എടുക്കുന്നതായി മനസിലാകും. അവരെ പഴയ  നിലയിലെത്തിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട കാര്യം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വളരെ പിരിമുറുക്കമുള്ള കാലത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നത്, പക്ഷെ ഇത് നല്ല രീതിയിലായിരിക്കും. അടുത്ത കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ ആഴ്ചകളെ സംബന്ധിച്ച് സന്തോഷം നല്‍കിയേക്കും. വൈകാരികമായ ചില കാര്യങ്ങള്‍ അദ്യം തന്നെ കൈകാര്യം ചെയ്യേണ്ടതായി വന്നേക്കാം.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ മനസിലുള്ള ചില യാത്രാ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുങ്ങും. ചര്‍ച്ചകള്‍ നടത്താന്‍ അനുയോജ്യമായ ദിവസമാണിത്. നിങ്ങളുടെ മനസിനെ പിന്തുടരുക, എല്ലാത്തിനും ഉത്തരം ലഭിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചെറിയ യാത്രകള്‍ക്ക് നല്ല സമയമാണിത്. പെട്ടെന്ന് തന്നെ യാത്രകള്‍ നടത്തുക, പുറത്ത് കൂടുതല്‍ സമയം ചിലവഴിക്കുക. മറ്റുള്ളവർ നേതൃത്വം വഹിക്കുന്നതുവരെ കാത്തിരിക്കുന്നതിനുപകരം നിങ്ങൾ മുൻകൈയെടുക്കുക മാത്രമാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം, ജീവിതം നിങ്ങളെ കടന്നുപോകുന്നതായി നിങ്ങൾക്ക് തോന്നിത്തുടങ്ങാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇപ്പോഴത്തെ നിങ്ങളുടെ പ്രധാന ദൗർബല്യം ആളുകളുടെ പുറകെ പോകാനുള്ള നിങ്ങളുടെ പ്രവണതയാണ്, എന്നാൽ തെറ്റിദ്ധാരണകൾ ഉണ്ടാകാം. നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായി പറയാൻ ശ്രമിക്കുക. അടുത്ത ഏതാനും ആഴ്‌ചകളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് വിശാലതയില്ലെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ മാത്രമേ സഹായിക്കൂ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: