scorecardresearch

Daily Horoscope July 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Daily Horoscope July 27, 2022: ഓരോ ദിവസവും വ്യത്യസ്തമാണ്. ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും മുന്നോട്ട് പോവുക എന്നതാണ്. പക്ഷെ സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതിന് മികച്ച അടിത്തറയുണ്ടാക്കാനും കഴിയും.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പ്രചോദനവും സഹതാപവും തേടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഗ്രഹസാഹചര്യമാണ് നിലവിലുള്ളത്. നിങ്ങൾക്കറിയാവുന്ന വ്യക്തിയാണ് ഏറ്റവും പ്രധാനമെന്ന് നിങ്ങളിൽ ജോലി ചെയ്യുന്നവർ കണ്ടെത്തും. എന്നിരുന്നാലും, തീവ്രമായ വികാരങ്ങൾ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുമെന്നതിനാൽ, നിങ്ങൾ ഒരിക്കലും അലംഭാവത്തിലേക്ക് വഴുതിവീഴരുത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സ്വകാര്യത വർദ്ധിപ്പിക്കുന്നതിനും സ്വയം കുറച്ച് സമയം ചിലവഴിക്കുന്നതിനും നിങ്ങളുടെ രാശിയിലെ രഹസ്യ മേഖലകൾ ഉപയോഗിച്ച് വളരുന്ന ഗ്രഹ വിന്യാസങ്ങൾ പ്രയോജനപ്പെടുത്താം. അടുത്ത ഏതാനും ആഴ്‌ചകളിൽ, സമാധാനത്തിനും സ്വസ്ഥതയ്ക്കും മുന്‍ഗണന നല്‍കുക. നിങ്ങൾക്ക് താത്പര്യമില്ലാത്ത ആളുകളോട് എല്ലാം വെളിപ്പെടുത്തേണ്ടതില്ല.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വൈകാരിക പ്രത്യേകതകളുള്ള മീനം രാശിയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കും. നിങ്ങളുടെ സഹജാവബോധം, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കുക. പരിഗണനകള്‍ അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ ഒരു വശത്തേക്ക് നീക്കി വച്ച് മുന്നോട്ട് പോകാവുന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചാന്ദ്ര കിരണങ്ങള്‍ വളരെ ദൂരത്തിലേക്ക് വീശുന്നു. അടുത്ത സൗഹൃദമുള്ളവരുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് പരിഗണിക്കണം. മുതിർന്നവരും കൂടുതൽ പക്വതയുള്ളവരും അനുഭവപരിചയമുള്ളവരുമായ ആളുകളുമായുള്ള സൗഹൃദം അനുകൂലമായിരിക്കണം, പ്രത്യേകിച്ചും നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ സാധ്യതയുണ്ടെങ്കിൽ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കഠിനാധ്വാനം ആവശ്യമായിട്ടുള്ള ദിവസമാണെന്ന് തോന്നുന്നു. അത്തരത്തില്‍ ഒരു പൊതു അന്തരീക്ഷം ഉണ്ട്, എന്നാൽ ഇന്ന്  അത്യാവശ്യമായ ജോലികളുമായി മുന്നോട്ട് പോകാനുമുള്ള നല്ല സമയമാണ്. എന്റെ ഒരേയൊരു ഉത്കണ്ഠ നിങ്ങൾ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുമോ എന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജോലി വിനോദത്തിന് വേണ്ടിയുള്ളതല്ല, സത്യസന്ധമായ അധ്വാനമാണ് ആവശ്യം. എന്നിരുന്നാലും ഗ്രഹങ്ങള്‍ വ്യത്യസ്തമായ മാനസികാവസ്ഥയിലാണ്. ചന്ദന്‍ വളരെ വൈകാരികമായതിനാല്‍ നിങ്ങള്‍ ആനന്ദം, പ്രണയും, വിനോദങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അവസരങ്ങളുടേയും ഉത്സാഹ മനോഭാവത്തിന്റേയും അധിപനായ വ്യാഴമാണ് ഈ നിമിഷത്തിന്റെ ഗ്രഹം. തൊഴില്‍പരമായ അഭിലാഷങ്ങളാണ് പ്രധാന അജണ്ടയെങ്കില്‍, ഫലം നല്ലതായിരിക്കും. നിങ്ങളെ പിന്തുണയ്ക്കുന്നവരെ വ്രണപ്പെടുത്തുന്ന എന്നത് നിങ്ങളുടെ ശീലമാണ്. 

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക സ്ഥിതിഗതികള്‍ താരതമ്യേന അനുകൂലമല്ലെങ്കിലും, എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ തോല്‍വിക്ക് സ്വയം കാരണം കണ്ടെത്തരുത്. നിങ്ങൾക്ക് പാലിക്കാൻ കഴിയാത്ത പ്രതിബദ്ധതകൾ ഏറ്റെടുക്കരുത്, പ്രത്യേകിച്ചും പെട്ടെന്ന് ഉടമ്പടി ഉണ്ടാക്കാൻ പങ്കാളികളിൽ നിന്ന് നിങ്ങൾ നിർബന്ധിതരാണെങ്കിൽ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈയിടെ നിങ്ങള്‍ക്ക് ഉയര്‍ച്ച നല്‍കിയ ചില കാര്യങ്ങൾ നിങ്ങളെ ദുർബലപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്യാൻ അനുവദിക്കരുത്. നിങ്ങൾ വളരെ വലിയ വ്യക്തിയാണ്, ഭാവി വളരെ ശോഭനമാണ്. മറ്റൊരാൾ ന്യായമല്ലാത്ത രീതിയില്‍ പെരുമാറിയതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ശരിയായ കാര്യം കണ്ടെത്തുന്നതുവരെ നിങ്ങൾക്ക് അതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

വൈകാരിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്ന നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം കൊണ്ടുവരാന്‍ സൂര്യനും ബുധനും കഴിയും. എല്ലാത്തില്‍ നിന്നും മോചനം നേടാനുള്ള സമയമാണിത്. ഒരുപക്ഷേ നിങ്ങളുടെ വഴി തടഞ്ഞ ഒരാൾ മറ്റൊരു വഴി നോക്കുമ്പോൾ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വീട്ടില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ പോലും ഉണ്ടായേക്കാം. ഒന്നോ രണ്ടോ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ വ്യക്തമാകും. കൂടാതെ പകരം എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടെന്നും നിങ്ങള്‍ കണ്ടെത്തും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ക്ക് സ്വയം സഹതാപം തോന്നുന്ന നിമിഷമാണിത്. സമീപകാലത്ത് നിങ്ങള്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ സന്തോഷം തിരഞ്ഞുളള യാത്രയിലാണ്. എല്ലാത്തിനുമുപരി, നിങ്ങൾ ശ്രദ്ധാലുക്കളാകുന്നിടത്തോളം കാലം ചെറിയ ആഡംബര ജീവിതം നയിക്കാനുള്ള അവകാശമുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: