scorecardresearch

Daily Horoscope July 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope, ie malayalam

Daily Horoscope July 23, 2022: വാൽനക്ഷത്രങ്ങളിൽ നിന്ന് എങ്ങനെ ജീവനുണ്ടായി എന്ന് ഞാൻ കുറച്ചുനാൾ മുമ്പ് പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ, അതിനുമുമ്പ്, എല്ലാ ജീവജാലങ്ങളും നക്ഷത്രങ്ങളിൽ നിന്നായിരുന്നു വന്നത്. നിങ്ങളുടെ ശരീരത്തിലെ ഓരോ ആറ്റവും ഒരിക്കൽ സൂര്യന്റെ ഹൃദയഭാഗത്തുള്ള അവിശ്വസനീയമായ ന്യൂക്ലിയർ പ്രതിപ്രവർത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അതിനുമുമ്പ് മറ്റൊരു നക്ഷത്രത്തിന്റെയും. ഇത് അവിശ്വസനീയമായൊരു ചിന്തയാണ്, അല്ലേ?

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചില ആളുകൾ ഓരോന്നു കണ്ടുപിടിക്കുന്നവരാണെങ്കിൽ മറ്റുള്ളവർ യുദ്ധം ചെയ്യുന്നവരാണ്. നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ നോക്കുകയും, സാമ്പത്തിക ബാധ്യതകൾ എടുത്ത് വയ്ക്കുന്നതിന് മുൻപ് അൽപം ചിന്തിക്കുകയും വേണം. ഒരാളെ നിരാശരാകും എന്ന് കരുതി നിങ്ങൾ ഒരു 'യെസ്' പറയണം എന്നില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വികാരാധീനനായ പ്ലൂട്ടോയുമായുള്ള ശുക്രന്റെ ബന്ധം കൊടുങ്കാറ്റിന് സമാനമാണ്. എന്തും നേരിടാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ജാഗ്രത പാലിക്കാനാണ് നിർദേശം. നിങ്ങൾ എന്തിനും തയ്യാറാണെങ്കിൽ മാത്രം എടുത്തു ചാടുക.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

രഹസ്യവും അപ്രതീക്ഷിതമായ നീരസങ്ങളുമാണ് നിങ്ങളുടെ ശത്രു. വളരെക്കാലമായി മറഞ്ഞിരിക്കുന്ന നിരാശകൾ പൊട്ടിത്തെറിക്കാനും, നിങ്ങളെ മറ്റൊരു വ്യക്തിയാക്കി മാറ്റാനും സാധ്യതയുണ്ട്. നിങ്ങളുടെ നീതിപൂർവമായ കോപം നിസ്വാർത്ഥ ലക്ഷ്യങ്ങളിലേക്ക് നയിക്കും, അതോടൊപ്പം പങ്കാളികൾക്കും എതിരാളികൾക്കും സംശയത്തിന്റെ ആനുകൂല്യം നൽകാൻ എപ്പോഴും ശ്രമിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചാർട്ടിലെ ശക്തമായ ഗ്രഹ വിന്യാസം സർഗാത്മക അഭിനിവേശത്തേയും സാമൂഹിക അഭിലാഷത്തേയും സൂചിപ്പിക്കുന്നു. നിങ്ങളുടെ വഴി തടയുന്നവരുടെ കാര്യം കഷ്ടമാണ്! അവർ വിചാരിച്ച വ്യകിതിയെ അല്ല നിങ്ങൾ എന്ന് അവർ മാനസിലാക്കും. സാമ്പത്തിക അപകടങ്ങൾ സൂക്ഷിക്കുക എന്നതാണ് നൽകാനുള്ള ഉപദേശം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പങ്കാളികളുടെയും പ്രിയപ്പെട്ടവരുടെയും കയ്യിലാണ് നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ. ജോലി സ്ഥലത്തെ അപ്രതീക്ഷിത സംഭവങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് മനസിലാവുന്നത്. നിങ്ങളുടെ വ്യക്തിജീവിതത്തിലുണ്ടാകുന്ന അടിയൊഴുക്കുകളാണ് പ്രധാന പ്രതിസന്ധി, ആത്മസംതൃപ്തിയാണ് നിങ്ങളുടെ പ്രധാന ശത്രു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത ദിവസങ്ങളിൽ വിദേശത്തു നിന്ന് കേൾക്കാൻ പോകുന്ന ചിലവാർത്തകൾ നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടിയേക്കും. യാത്രകൾ ഒക്കെ ആവേശം നൽകിയേക്കാം, പക്ഷേ ഒന്നും അമിതാവേശത്തിൽ എടുക്കരുത്. അതേസമയം, പങ്കാളികൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾ എല്ലാ ശ്രമവും നടത്തണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഏതൊരു സാമ്പത്തിക പ്രതിബദ്ധതയും യഥാർത്ഥ ലക്ഷ്യത്തിനൊപ്പം വളരാൻ പോകുകയാണ്. യഥാർത്ഥ കാരണങ്ങൾ കണ്ടെത്തിക്കൊണ്ട് മാത്രമേ നിങ്ങൾക്ക് ചെലവുകൾ കുറയ്ക്കാനാവൂ. അടുത്തയാഴ്ച നിങ്ങൾ ചില സമൂലമായ, ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങൾ എടുത്തേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാഹചര്യം എത്ര വിഷമിപ്പിക്കുന്നത് ആണെങ്കിലും, വീട്ടുകാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം,എന്തെങ്കിലും വിഷയത്തിൽ ഒച്ചയുണ്ടാക്കും മുൻപ് അതൊന്ന് ശ്രദ്ധാപൂർവം വിശകലനം ചെയ്യുക. നിങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ട് മറ്റൊരാളുടെ വികാരങ്ങളിലോ പെരുമാറ്റത്തിലോ ഉണ്ടായേക്കാവുന്ന മാറ്റം പ്രവചിക്കുക അസാധ്യമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ചാർട്ടിൽ അതിശയകരമായ സംഭവവികാസങ്ങൾ കാണിക്കുന്നു. ചില അത്ഭുതകരമായ ഗ്രഹ വശങ്ങൾ ഇപ്പോൾ സജീവമായതിനാൽ, നിങ്ങൾ തീർച്ചയായും ഒരു വലിയ നേട്ടം കൈവരിക്കാൻ പ്രാപ്തരാണ്. സാധ്യമെങ്കിൽ, കഠിനാധ്വാനം ചെയ്യാൻ നിങ്ങൾ പ്രാപ്തനാണെന്ന് മനസിലാക്കിക്കൊണ്ട് അവസാനം വരെ പൊരുതുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

വികാരങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്, നിങ്ങൾ അപകടസാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറയ മാനസികാവസ്ഥയിൽ ആയിരിക്കും. നിങ്ങൾ ഒരു ശക്തമായ നിലയിലാണെന്ന് ഞാൻ കരുതുന്നു, പക്ഷേ അനാവശ്യമായ ആത്മവിശ്വാസം സൂക്ഷിക്കുക, കാരണം അത് ചിലപ്പോൾ തെറ്റായി ഭവിച്ചേക്കാം. നിരുപദ്രവകരമായ സാഹസികതകൾ നല്ലതായിരിക്കാം. പക്ഷെ നിങ്ങളുടെ പോക്കറ്റ് ശ്രദ്ധിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്ത സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും പിന്തുണയും സഹകരണവും കൂടാതെ എന്തും ചെയ്യാൻ കഴിയുമെന്ന തോന്നൽ നിങ്ങൾക്കുണ്ട്. ഇനിയൊരിക്കലും മറ്റുളവരുമായി ചേർന്ന് ഒന്നും ചെയ്യാനില്ലെന്നും ദീർഘനാളത്തെ പ്രതിബദ്ധത പുലർത്താൻ കഴിയില്ലെന്നും തീരുമാനിക്കാൻ കഴിയുന്ന സമയമാണിത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങൾ ഏറ്റെടുക്കണമെന്നില്ല, മോശം പ്രശ്നങ്ങൾ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അതിൽ ആർക്കും പരാതിപ്പെടാൻ കഴിയില്ല. നിങ്ങൾക്ക് അന്തർമുഖനായെന്നോ പിൻവാങ്ങൽ നടത്തുകയാണെന്നോ തോന്നുന്നുവെങ്കിൽ, ഓരോ കാര്യങ്ങളിലും നിങ്ങൾക്ക് തീരുമാനമെടുക്കാൻ സമയം വേണമെന്നാണ് അർത്ഥം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: