/indian-express-malayalam/media/media_files/uploads/2022/02/Horoscope-4.jpg)
Daily Horoscope July 22, 2022: ഞാൻ ഇന്നത്തെ ദിവസം ചിങ്ങരാശി ദിനമായി പ്രഖ്യാപിക്കുന്നു. ഇതിനർത്ഥം, നിങ്ങളുടെ വ്യക്തിഗത ചിഹ്നം എന്തുതന്നെയായാലും, നമുക്കെല്ലാവർക്കും സജീവ ചിങ്ങരാശിക്കാരാവനാകും, സാഹസികത, അഭിമാനം, സർഗ്ഗാത്മകത,നാടകീയത, എല്ലാ ഭാവങ്ങളും അതിൽ ഉൾകൊള്ളുന്നു!
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഊർജത്തിന്റെ ഗ്രഹമായ ചൊവ്വ, വലിയ രീതിയിലുള്ള ചെലവുകളെ പ്രോത്സാഹിപ്പിക്കുന്നു. പൊതുവിലെ അവസ്ഥ വളരെ സമൃദ്ധവും ലാഭകരവുമാണ്. എന്നാൽ ശരിയായ അവസരങ്ങൾ തിരഞ്ഞെടുക്കുന്നതും തെറ്റായ ദിശയിലേക്കു പോകുന്നത് ഒഴിവാക്കുന്നതുമെല്ലാം നിങ്ങളുടെ കയ്യിലാണ്. ഇതെല്ലാം ചെറിയ കാര്യങ്ങളാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ അക്ഷമയോ അസഹിഷ്ണുതയോ ഉള്ള വ്യക്തിയല്ല, എന്നാൽ നിങ്ങളിൽ തന്നെ ഒരു യോദ്ധാവുണ്ട്. വാദങ്ങൾ നടത്തുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ഇപ്പോൾ ജാഗ്രത പാലിക്കാനാണു ഞാൻ നിർദേശിക്കുന്നത്, എന്നാൽ എടുത്തുചാടി ഓരോന്ന് പറയുന്നതിനാൽ, കാര്യങ്ങൾ വഷളായേക്കാം. ശാന്തരായിരിക്കുക, കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ടുവരിക!
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ബിസിനസ്സ് സ്വാധീനങ്ങൾ ധാരാളമുണ്ട്. വലിയ കൊടുക്കൽ വാങ്ങലുകൾ, ഗാർഹിക വിഹിതം, സ്വത്ത് ഏറ്റെടുക്കൽ തുടങ്ങിയ പ്രതിബദ്ധതകളെക്കുറിച്ചാണ്സംസാരിക്കുന്നത്. മൊത്തത്തിൽ, ഇതൊരു വിലപേശലിനുള്ള സമയമല്ല. നിങ്ങളുടെ അതിരുകടന്ന പ്രവണതകൾ പങ്കാളികളുടെ നിർദ്ദേശങ്ങൾ കൊണ്ടുകൂടിയാണ്, അൽപം ആഡംബരം കാണിക്കുന്നത് നിങ്ങളെ സഹായിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പെട്ടെന്നുള്ള ബുദ്ധിമുട്ടുകൾക്കപ്പുറം മുന്നോട്ട് നോക്കുക, നിങ്ങളിൽ സഹജമായ ചാരുതയും വ്യക്തിപരമായുള്ള കൃപയും നിങ്ങളുടെ ഏറ്റവും വലിയ സ്വത്താണെന്ന് മനസിലാക്കുക. ആത്മവിശ്വാസത്തോടെയിരിക്കുക, നിങ്ങളുടെ കൺപീലികളുടെ ചലനവും വിവേകപൂർണ്ണമായ കണ്ണിറുക്കലും കൊണ്ട്, നിങ്ങൾക്ക് ആരെയും വരുതിയിലാക്കാം എന്ന് തിരിച്ചറിയുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-4.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളിപ്പോൾ ശ്രദ്ധേയമായ സംവേദനക്ഷമതയും അവബോധവും കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിഷ്ക്രിയമായ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ഭയങ്ങൾ എന്നിവയിൽ നിന്ന് യഥാർത്ഥ ധാരണകളെ വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ് ചോദ്യം. അത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് വസ്തുതകൾ ഫാന്റസിയാൽ തടയപ്പെട്ടിരിക്കുകയാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
കാര്യങ്ങൾ പൂർത്തിയാക്കാൻ ഒരു സഹപ്രവർത്തകനെയോ ബിസിനസ്സ് അസോസിയേറ്റിനെയോ ചുമതലപ്പെടുത്തണം, എന്നാൽ, നിയമപരമായ ചോദ്യങ്ങൾ അജണ്ടയിലുണ്ടെങ്കിൽ, നിയമത്തെക്കാൾ അതിനോടുള്ള വിശാലമായ മനോഭാവം നിങ്ങൾക്ക് പ്രചോദനം നൽകിയേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രതികാരം എന്നതിനേക്കാൾ നീതിക്ക് പിന്നാലെയാണ് നിങ്ങൾ!
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
മറ്റുള്ളവരെ സമ്മർദ്ദത്തിലാക്കാൻ നിങ്ങൾ പണം ഒരു ആയുധമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ , ദയവായി ശ്രദ്ധിക്കുക. അത്തരത്തിലുള്ള എല്ലാ വഞ്ചനാപരമായ പ്രവർത്തനങ്ങളും നിങ്ങൾക്ക് തന്നെ തിരിച്ചടിയായേക്കും. അതുകൊണ്ടാണ് നിങ്ങൾ നേരായ രീതിയിൽ കളിക്കുന്നതാണു നല്ലത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾ തീരുമാനമെടുത്തിട്ടില്ലെങ്കിൽ, അതിനായി അടുത്ത ആഴ്ചവരെ എന്തുകൊണ്ട് കാത്തിരുന്നുകൂടാ. എല്ലാത്തിനുമുപരി നിലവിലെ ഗ്രഹസ്വാധീനങ്ങൾ നിങ്ങളെ കൂടുതൽ ആവേശമുള്ളവരാക്കുകയും അതുപോലെ അശ്രദ്ധയുള്ളവരാകുമെന്നും മനസിലാക്കുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-7.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
തുടക്കമെന്തെന്ന് അറിയാനുള്ള ആവേശം പോലെ, നിങ്ങൾക്കിപ്പോൾ വളരെ തീവ്രമായ ചില ആവശ്യങ്ങളുണ്ട്! നിങ്ങളിപ്പോൾ അമിതമോഹങ്ങളുള്ള മനസികാവസ്ഥയിലാണ്; സ്വയം പ്രചോദനം കണ്ടെത്തുന്നത് വളരെ നല്ലതാണ്, എന്നാൽ അത് തെറ്റായി മാറിയേക്കാം. അനാവശ്യ ഭയങ്ങളും ആശങ്കകളും ഗൗരവമായി എടുക്കരുത്. ചില കാരണങ്ങൾ കൊണ്ട് നിങ്ങളുടെ ചിന്തകൾ നിങ്ങളെ കുഴപ്പിക്കുകയാണ്.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
ഇത് വ്യത്യസ്തമായ സമയമാണ്, അടുത്ത പങ്കാളികളിൽ നിന്ന് പോലും നിങ്ങൾക്ക് സമ്മിശ്രമായ പ്രതികരണങ്ങൾ കേൾക്കേണ്ടിവന്നേക്കും. അവിടെ നിന്നും അതൃപ്തിയുടെ മുഴക്കങ്ങളുണ്ടാകും. നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങളുടെ പരിഗണന അർഹിക്കുന്നവരോട് നിങ്ങൾ വഴക്കമുള്ളവരായിരിക്കണം, അല്ലാത്തവരോട് ഉറച്ചുനിൽക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ രണ്ട് ദിശകളിലേക്ക് വലിക്കപ്പെടുന്നതായി തോന്നിയേക്കാം, അതൊരു മോശം കാര്യമല്ല. നിങ്ങളുടെ ചോയ്‌സുകൾ വീണ്ടും പരിശോധിക്കുകയും മികച്ച എല്ലാ ഓപ്ഷനുകളും അവലോകനം ചെയ്യുകയും ചെയ്യുക. വരും ദിവസങ്ങളിൽ, വീടും കുടുംബവും, വികാരവും ബുദ്ധിയും, ഭാവനയും പ്രായോഗികതയുമെല്ലാം പൊരുത്തപ്പെടുത്താനാവാത്തതായി തോന്നിയേക്കാം. എന്നാലും സത്യം മറ്റൊരു ദിശയിലേക്ക് വിരൽ ചൂണ്ടിയേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവരുടെ പരാതികൾക്കും പ്രശ്‌നങ്ങളും കേൾക്കുന്ന ഒരാളായി നിങ്ങൾ മാറിയിട്ടുണ്ടാകാം. ഒരുപക്ഷേ നിങ്ങൾ പങ്കാളികളോടും സഹപ്രവർത്തകരോടും, കുശുകുശുക്കുന്നത് നിർത്തി അവരുടെ ജീവിതവുമായി മുന്നോട്ട് പോകാൻ പറയണം. എന്നാൽ അത് ആരെയും ഉപദ്രവിക്കാത്ത രീതിയിൽ ചെയ്യുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-3.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.