scorecardresearch

Daily Horoscope July 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 5

Daily Horoscope July 19, 2022: വന്യമായ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രഹ വിന്യാസം ഇന്നുണ്ട്, മറ്റൊന്ന് അതിശയകരമായ  അച്ചടക്കത്തെ സൂചിപ്പിക്കുന്നു. അവ രണ്ടും ഒരുമിച്ച് ചേർക്കുക. കണ്ടെത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്ഭുതകമായ ഫലങ്ങള്‍ ലഭിച്ചേക്കും. നിങ്ങൾക്ക് ശ്രദ്ധേയവുമായ എന്തെങ്കിലും ആശയങ്ങൾ ഉണ്ടെങ്കിൽ, അവ പ്രയോഗത്തിൽ വരുത്താനുള്ള സമയമാണിത്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രന്‍ നിങ്ങളുടെ രാശിയില്‍ ഒരു സൗഹൃദ മുഖം അവതരിപ്പിക്കുന്നു. ക്രിയാത്മകമായ ബന്ധങ്ങളില്‍ നിന്ന് മാത്രമെ പ്രയോജനം ലഭിക്കു എന്നാണ്. ഇന്ന് യാത്ര ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ മിടുക്ക് തെളിയിക്കാന്‍ കഴിയും. നിങ്ങളില്‍ കലാപരമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നവരാണ് ഏറ്റവും സന്തോഷമുള്ളവര്‍.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ആവേശകരമായ വികാരങ്ങൾ കൂടുതൽ തീവ്രമാകുമ്പോൾ അവ്യക്തമായ സാഹചര്യം സങ്കീര്‍ണമായേക്കാം. ഉള്ളിലെവിടെയോ നിന്ന്, നിങ്ങൾ പ്രതിബദ്ധതയുടെ ഒരു ബോധം കണ്ടെത്താൻ പോകുകയാണ്. ജോലിസ്ഥലത്ത് നിങ്ങൾ കുടുങ്ങിപ്പോയതായി തോന്നുന്നുവെങ്കില്‍, എല്ലാം ഒന്നില്‍ നിന്ന് ആരംഭിക്കേണ്ടതായി വന്നേക്കും.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജോലിയിലെ നിങ്ങളുടെ പരിശ്രമങ്ങൾക്ക് സാമ്പത്തികമായി പ്രതിഫലം ലഭിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക സംതൃപ്തി ലഭിച്ചില്ലെങ്കിൽ, നിങ്ങളുടെ സ്വന്തം തീരുമാനങ്ങളുടെ മതിയായ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തിട്ടില്ലായിരിക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രതികൂല സാഹചര്യത്തിലും പങ്കാളികള്‍ നിങ്ങളുടെ പക്ഷത്താണ്. എന്നിരുന്നാലും അടുപ്പമുള്ള ഒരു ബന്ധത്തില്‍ നിന്ന് ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം. എന്നാല്‍ ഭാവിയിലേക്ക് നോക്കുമ്പോള്‍ സംഭവിച്ചതെല്ലാം നന്നായി തോന്നാം. ജോലിസ്ഥലത്ത് അടുത്തതായി നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ രാശിയിലെ കര്‍ക്കിടകത്തിന്റെ സ്ഥാനത്ത് ഉരുത്തിരിഞ്ഞ വൈകാരിക സംഘര്‍ഷങ്ങളും അരക്ഷിതാവസ്ഥയും നിങ്ങള്‍ക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്. അത്തരം വികാരങ്ങൾ അസ്ഥാനത്താണെന്നതാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച വിലയിരുത്തൽ. നിങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ ആശ്ചര്യപ്പെടുത്തിയേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എന്തെങ്കിലും പ്രശ്നം നിങ്ങള്‍ക്കുണ്ടെങ്കില്‍, അത് കൂടുതല്‍ കഠിനമായേക്കും. മുന്‍പുള്ളതുപോലെ ജീവിതത്തില്‍ ഭീഷണിയോ തടസങ്ങളോ ഉണ്ടാകാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്കായി ഒരു പുതിയ ലോകം കാത്തിരിക്കുന്നു എന്നത് വസ്തുതയാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

യാത്ര, ആശയവിനിമയം, ചര്‍ച്ചകള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കാനും പൊതുവെ സജീവമായ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടാനുമുള്ള ദിവസമാണിത്. ഉദാസീനരായ തുലാം രാശിക്കാർ നിരാശരായേക്കാം. പക്ഷെ വിശ്രമിക്കരുത്, പരിശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇതാദ്യമായല്ല നിങ്ങളുടെ ജീവിതം ഒരു ദീര്‍ഘദൂര പ്രണയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. യാത്രകള്‍ നടത്തുന്ന വൃശ്ചികരാശിക്കാരാണ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സന്തോഷത്തോടെ ഇരിക്കുന്നത്. എന്നാല്‍ ഒരു അപരിചിതല്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നു എന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ജോലി മറ്റ് ആളുകൾക്ക് പിന്തുണയും സഹായവും നൽകുക എന്നതാണ്. നിങ്ങളുടെ താൽപ്പര്യങ്ങളെ രണ്ടാം സ്ഥാനത്ത് നിർത്തുക. അത്തരം നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് നിങ്ങൾക്ക് കഴിവുണ്ടോ? അന്തിമ വിശകലനത്തിൽ, നിങ്ങൾക്ക് എന്തെങ്കിലും തീരുമാനം ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സ്ഥിതി കൂടുതൽ വ്യക്തമായേക്കാം.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജോലി ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സാമൂഹിക കാര്യങ്ങളിലും വ്യക്തിഗതി സംരഭങ്ങളിലും വഷളാകരുത്. ഒരു സാമ്പത്തിക കാര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. കുടിശികയുള്ള പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കാന്‍ നോക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് വേണമെങ്കില്‍ സഹപ്രവർത്തകർക്ക് അന്ത്യശാസനം നൽകാം, എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാം പരിഹരിക്കപ്പെടുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം. ഒരു കുഴപ്പമുണ്ട്, പങ്കാളികൾക്ക് മുൻതൂക്കമുണ്ട്, അതിനാൽ വിവാദപരമായ പ്രവർത്തനങ്ങൾ വരുകയാണെങ്കിൽ, നിങ്ങൾ വീണ്ടും ചിന്തിക്കുന്നത് ബുദ്ധിയായിരിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വാരത്തിന്റെ പകുതിയോടെ എത്തുകയാണ്, നക്ഷത്രങ്ങളുടെ പിന്തുണ മീനരാശിക്കാര്‍ക്കുണ്ട്. ലോകം മുഴുവൻ നിങ്ങളുടെയും നിങ്ങളുടെ കഠിനാധ്വാനവും സർഗ്ഗാത്മകവുമായ കഴിവുകൾക്ക് പിന്തുണ നല്‍കുന്നു. എന്നിരുന്നാലും, ധാരാളം ആളുകൾക്ക്, കൂടുതൽ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടാകാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: