scorecardresearch

Daily Horoscope July 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope, ie malayalam

Daily Horoscope July 18, 2022: ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളവര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. വിശ്രമം ആഗ്രഹിക്കുന്നവര്‍ക്ക് അത്രയധികം മികച്ചതായിരിക്കില്ല. നിങ്ങള്‍ അധികാരമോഹത്തോടെ മുന്നോട്ട് പോയാല്‍ തിരിച്ചടികള്‍ ഉണ്ടാകാം. ഉത്തരവാദിത്തം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യട്ടെ.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സ്വപ്നങ്ങള്‍ക്കും ഭാവനകള്‍ക്കും അനുകൂലമായ ദിവസമാണ്. ആശയക്കുഴപ്പം ഉണ്ടാകാതെ മുന്നോട്ട് പോവുക. ആശയക്കുഴപ്പമുണ്ടായാല്‍ കാര്യങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. പ്രായോഗിക ലക്ഷ്യങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വന്നേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ അധികാരത്തിന്റെ ഗ്രഹമായ ശുക്രന്‍ ശനിയോടൊപ്പം ചേരുകയാണ്. വികാരഭരിതര്‍ക്കും സ്വയം ആസ്വദിക്കുന്നവര്‍ക്കും സര്‍ഗാത്മകകഴിവുള്ളവര്‍ക്കും ശരിയായ ദിശയിലേക്ക് പോകാന്‍ സാധിക്കും. നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഒരു പ്രതിബദ്ധത ഉണ്ടാക്കണമെങ്കിൽ പലതും തൃജിക്കേണ്ടി വന്നേക്കാം.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സന്തോഷവാര്‍ത്തയോടെയാകും ദിവസം ആരംഭിക്കുക. ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് ഒരു പോരയ്മയായി തോന്നുന്നത്. ചിലപ്പോള്‍ വലിയ തെറ്റിലേക്ക് വരെ നയിച്ചേക്കാം. ആത്മനിയന്ത്രണം ഉണ്ടാകുക എന്നത് പ്രധാനമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാധാരണ കർക്കടക രാശിക്കാർ സമാധാനം ഇഷ്ടപ്പെടുന്ന വ്യക്തികളാണ്. എന്നാൽ നിങ്ങളെ  എളുപ്പത്തിൽ പ്രകോപിപ്പിക്കാനാകും. ആഴ്‌ച മൊത്തത്തിൽ നോക്കുമ്പോൾ, ഒരു ഏറ്റുമുട്ടലില്‍ ഭാഗമാകേണ്ടി വന്നേക്കാം. വികാരങ്ങള്‍ക്കപ്പുറം ആശയങ്ങള്‍ തമ്മിലാകണം യുദ്ധം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചിലപ്പോൾ ജീവിതം തോന്നുന്നത് പോലെയായിരിക്കില്ല. എന്നിട്ടും നിങ്ങൾക്കായി ഒരു വലിയ തുക കാത്തിരിക്കുന്നു. ഇത് നിങ്ങളേക്കാൾ വ്യക്തമാകുന്നത് മറ്റുള്ളവർക്ക് ആയിരിക്കും. അതുകൊണ്ടാണ് നിങ്ങൾ ശരിയായ പാതയിലാണെന്ന് വിശ്വസിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ അധികാര ഗ്രഹമായ ബുധൻ ഇപ്പോൾ കൂടുതൽ സജീവമായ അവസ്ഥയിലാണ്. ഈ ആഴ്ച നടക്കുന്ന കാര്യങ്ങളിലെല്ലാം മെച്ചമുണ്ടായേക്കാം. വൈകാരിക കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ നിങ്ങളുടെ മികച്ച ആശയങ്ങൾ നിങ്ങളെ സഹായിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കഴിഞ്ഞ കുറച്ച് ആഴ്‌ചകളിലെ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് മുക്തമായിരുന്നെങ്കിൽ നിങ്ങൾക്ക് തന്നെ മെച്ചം. എന്നിരുന്നാലും കാര്യങ്ങള്‍ മാറിമറിയുന്ന സാഹചര്യത്തില്‍, ഈ ആഴ്‌ച ഉയരുന്ന പ്രക്ഷുബ്ധമായ അടിയൊഴുക്കുകൾ നിങ്ങളിൽ ആര്‍ക്കും അറിയില്ലെന്ന് കരുതുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോവുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു വീക്ഷണം ഉടൻ ലഭിക്കും. വാസ്തവത്തിൽ നിങ്ങൾ വ്യശ്ചികം രാശിയില്‍പ്പെട്ട ഒരു സാധാരണ  വ്യക്തിയാണെങ്കില്‍, നിങ്ങള്‍ക്ക് ആഹ്ളാദത്തിനുള്ള നിമിഷം ലഭിച്ചേക്കാം. ചില പ്രായോഗിക ക്രമീകരണങ്ങൾക്കും ബാധ്യതകൾക്കും എതിരായി നിങ്ങൾ സംസാരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഉടൻ ന്യായീകരിക്കപ്പെട്ടേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മറ്റുള്ളവരുടെ തീവ്രമായ വികാരങ്ങളെക്കുറിച്ച് നിങ്ങൾക്ക് കാര്യമായ ധാരണയില്ല. ഈ ആഴ്‌ചയിലെ വൈകാരിക സംഭവങ്ങളും പൊതുവായ അന്തരീക്ഷവും നിങ്ങളെ അമ്പരപ്പിച്ചേക്കാം. അനുഭവങ്ങള്‍ വളരെ പ്രധാനമാണെന്ന് മറക്കാതിരിക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ വൈകാരികവും പ്രണയവശങ്ങളും മികച്ചതാണ്. ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകളെക്കുറിച്ച് ആലോചിക്കുക. മറ്റുള്ള ആളുകള്‍ക്ക് വില നല്‍കുക. അവര്‍ നിങ്ങളുടെയെടുത്ത് നേരായ രീതിയിലാണ്.  

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മാറ്റാത്തിന്റെ കാറ്റ് ആദ്യം മൃദുവായിരിക്കും, പിന്നീട് ശക്തമാകും. എല്ലാ വിധത്തിലും വിശ്രമിക്കുക. എന്നാല്‍ എല്ലാം സംഭവവികാസങ്ങളോടും മികച്ച സമീപനം നിലനിര്‍ത്തുക. മറ്റുള്ളവർ നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെങ്കിൽ, അത് ശരിയായ ദിശയിലേക്ക് നിങ്ങളെ നയിക്കാൻ നിങ്ങൾ ആവശ്യപ്പെടുന്നതിനാലാകാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

കുറഞ്ഞത് വ്യാഴാഴ്ചയോ വെള്ളിയോ വരെ നിങ്ങള്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുക. മീനരാശിയുടെ ഗുണങ്ങളായ ഭാവന, അവബോധം, പ്രണയം, അനുകമ്പ എന്നിവ എല്ലാവരിലും പ്രബലമായി നിലനില്‍ക്കുന്ന ഒരാഴ്ചയാണിത്. തീര്‍ച്ചയായും നിങ്ങളിലും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: